Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതം മാറിഞ്ഞത് ഒറ്റ സെക്കന്‍ഡില്‍; ഭാഗ്യം വരുന്നൊരു വഴിയേ; 9 കോടിയുടെ ലോട്ടറി ദമ്പതികള്‍ക്ക്

lottery

ഭാഗ്യം ഏത് വഴിയിലൂടെയാണ് നമ്മളെ തേടിയെത്തുകയെന്ന് നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. എന്നാലും എപ്പോഴെങ്കിലും ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. ഒരു തവണ ലോട്ടറി അടിച്ചാന്‍ പിന്നെ ജീവിതം മാറിമറിയുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ലോട്ടറി അടിച്ചതോടെ ജീവിതം മാറി മറിഞ്ഞ ഒരു ദമ്പതികളുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കാട്രീറ്റ് കൗണ്ടിയിലെ ദമ്പതികളായ ജെയിംസ് ഡേവിസ് മാര്‍ഷ കാമ്പ് എന്നീ ദമ്പതികളെയാണ് ഭാഗ്യം തേടിയെത്തിയത്.

Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്

ജെയിംസും മാര്‍ഷയും ചേര്‍ന്ന് ശനിയാഴ്ച രാവിലെയാണ് തങ്ങളുടെ ഭാഗ്യ നമ്പര്‍ സ്വന്തമാക്കുന്നത്. മാര്‍ഷയ്ക്ക് ഒരു സ്റ്റോറില്‍ ചെറിയ ജോലിയുണ്ടായിരുന്നു. ഈ വരുമാനമൊക്കെ ചേര്‍ത്താണ് ഇവര്‍ ജീവിക്കുന്നത്. എന്നാല്‍ ലോട്ടറി എടുത്ത ദിവസം അന്ന് മാര്‍ഷ ജോലിക്ക് പോയില്ല. ഒരു പക്ഷേ, ഭാഗ്യം തേടിയെത്തിയേക്കുമെന്ന വിശ്വാസത്തിന്റെ പുറത്തായിരിക്കും മാര്‍ഷയെ കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്.

ദ്മ്പതികള്‍ ടിക്കറ്റ് വാങ്ങുന്ന സമയത്ത് ജാക്ക്പോട്ട് 920,665 ഡോളറായിരുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് പ്ലേ ജാക്ക്പോട്ടായിരുന്നു. 20 ഡോളറിന്റെ ലോട്ടറിയായതിനാല്‍ മാര്‍ഷയ്ക്കും ഡേവിസിനും നൂറ് ശതമാനം ജാക്‌പോട്ടും രണ്ട് ലക്ഷം ഡോളറും ലഭിച്ചു. തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ് തങ്ങളെ തേടിയെത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു.

സമ്മാനത്തുക കൊണ്ട് സ്വപ്‌ന ഭവനം നിര്‍മ്മിക്കുമെന്ന് ദമ്പതികള്‍ പറഞ്ഞു. ഈ ലോട്ടറി സമ്മാനം തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ഡേവിലും മാര്‍ഷയും ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനം നേടിയ കാര്യം സ്ഥിരീകരിച്ചു. ഇരുവരും ചേര്‍ന്ന് 1120665 ഡോളര്‍ സമ്മാനമായും സ്വീകരിച്ചു. ഏകദേശം 9 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

അതേസമയം, നോര്‍ത്ത് കരോലിന മേഖലയിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട ലോട്ടറികളില്‍ ഒന്നാണ് എന്‍ സി എജ്യൂക്കേഷന്‍ ലോട്ടറി. നിരവധി പേരാണ് ഇവിടെ നിന്ന് ഭാഗ്യം പരീക്ഷിക്കുന്നത്. അതേസമയം, ചൂതാട്ടത്തിനെതിരെ ബോധവത്കരണം നടത്തുന്ന മാസങ്ങളില്‍ ഒന്നാണ് മാര്‍ച്ച്. നോര്‍ത്ത് കരോലിനക്കാര്‍ ലോട്ടറി കളിക്കുമ്പോള്‍ അത് ഒരു ഗെയിമില്‍ കൂടുതലായി മാറുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ട് .എന്നാല്‍ ഈ ലോട്ടറിയിലൂടെ ഭാഗ്യം പരീക്ഷിച്ച് നിരവധി പേരാണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+