സ്പാനിഷ് ലോകകപ്പ് ജേതാവ് സാവിക്ക് ഖത്തറില്‍ ജാക്ക്‌പോട്ട്, അടിച്ചത് കോടികള്‍, ഞെട്ടിച്ച നേട്ടം
ദുബായ്: സ്പാനിഷ് ഫുട്‌ബോള്‍ താരം സാവിയെ അറിയാത്തവരായി ആരുമുണ്ടാവില്ല. ലോകഫുട്‌ബോളില്‍ താരം അത്രത്തോളം പ്രശസ്തനായിരുന്നു. സ്‌പെയിനിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും സാവിയായിരുന്നു. എന്നാല്‍ സാവിയെ കുറിച്ച് ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. അദ്ദേഹം ഒരു ലോട്ടറി ജേതാവാണ്. ആര് കേട്ടാലും അമ്പരന്ന് പോകുന്ന കാര്യമാണിത്.
സോഷ്യല്‍ മീഡിയയില്‍ ആകെ ഇക്കാര്യം തരംഗമായിരിക്കുകയാണ്. കോടീശ്വരനായ താരമാണ് സാവി. ആ താരത്തിനെയാണ് വീണ്ടും ലോട്ടറി തേടി വന്നിരിക്കുന്നത്. കേള്‍ക്കുന്ന ആരും അമ്പരന്ന് പോകുന്ന കാര്യം തന്നെയാണിത്. താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

image credit: the sun
സാവിയുടെ കരിയറിന്റെ അവസാനം
17 വര്‍ഷത്തോളം സ്പാനിഷ് ടീമിന് വേണ്ടി കളിച്ച താരം വിരമിച്ചതിന് ശേഷം ഖത്തറിലായിരുന്നു ഫുട്‌ബോള്‍ കളിച്ചത്. 2015ലായിരുന്നു ഖത്തര്‍ ക്ലബായ അല്‍ സാദില്‍ താരം കളിച്ചത്. നാല് വര്‍ഷത്തോളം ഖത്തറില്‍ കളിച്ച സാവി, ഖത്തര്‍ ക്ലബിനെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
ആ സമയത്താണ് താരം ഖത്തറില്‍ ലോട്ടറി എടുത്തത്. എന്നാല്‍ ഇത് നടന്നത് ഇപ്പോഴല്ല. 2017ലാണ് സാവിക്ക് ലോട്ടറി അടിച്ചത്. എന്നാല്‍ അധികമാരും ഇത് അറിഞ്ഞിരുന്നില്ല. ആറ് വര്‍ഷത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം തരംഗമായിരിക്കുകയാണ്.
സാവിക്ക് അടിച്ചത് കോടികള്‍
സാവിക്ക് ദോഹ ബാങ്ക് ലോട്ടറിയിലാണ് സമ്മാനം അടിച്ചത്. ഒന്നും രണ്ടും രൂപയല്ല സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടര ലക്ഷം യൂറോയാണ് സമ്മാനമായി ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. 2 കോടി 24 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. അതേസമയം സാവിയുടെ സമ്പത്ത് നോക്കുമ്പോള്‍ ഇതൊരു തുകയേ അല്ല.
കോടികളാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നത്. ബാഴ്‌സലോണിയുടെ കോച്ചാണ് സാവി ഇപ്പോള്‍. സ്പാനിഷ് ടീമിന് വേണ്ടി 2010ലാണ് താരം ലോകകപ്പ് നേടിയത്. ആഴ്ച്ചയില്‍ 1.7 ലക്ഷം യൂറോയാണ് താരത്തിന് പ്രതിഫലം. അതായത് 1.52 കോടി താരത്തിന് ആഴ്ച്ചയില്‍ ലഭിക്കും.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
താരത്തിന്റെ പ്രതികരണം ഇങ്ങനെ
സാവിയെ സംബന്ധിച്ച് ലോട്ടറി തുക ഒന്നുമല്ലെങ്കില്‍ അദ്ദേഹം വലിയ ആവേശത്തിലായിരുന്നു. വലിയ ഭാഗ്യമാണിതെന്ന് സാവി പറയുന്നു. താനൊരിക്കലും ഈ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാവി പറയുന്നു. ഈ നേട്ടത്തെ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. 2016 ഡിസംബര്‍ അഞ്ചിനാണ് ദോഹ ബാങ്കില്‍ അക്കൗണ്ട് തുറന്നതെന്ന് സാവി പറയുന്നു.
അല്‍ ദാന പദ്ധതിയില്‍ താന്‍ ഭാഗമായിരുന്നു. ഇതിലൂടെ നേട്ടമുണ്ടാക്കുന്നുണ്ടെന്ന് മുമ്പ് കേട്ടിയിരുന്നു. ഇതിലൂടെ ക്യാഷ് പ്രൈസുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അല്‍ ദാനാ സേവിംഗ്‌സ് പദ്ധതിയില്‍ നിക്ഷേപിച്ചത്. ലോട്ടറി അടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇങ്ങനെ ചെയ്തതെന്നും താരം പറഞ്ഞു.
ആഘോഷമാക്കി ചെക്ക് നല്‍കല്‍
ദോഹ ബാങ്കിനും സാവി നന്ദി പറഞ്ഞു. അതേസമയം താരത്തിനുള്ള ചെക്ക് വലിയ ആഘോഷമാക്കിയാണ് ഖത്തര്‍ ലോട്ടറി നല്‍കിയത്. ഇതിലാണ് എത്ര തുകയാണ് താരത്തിന് അടിച്ചതെന്ന് വെളിപ്പെടുത്തിയത്. അതേസമയം താരത്തിനെ സംബന്ധിച്ച് ഇത് ചെറിയ തുകയാണെന്ന് ഖത്തര്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഈ സീസണിലാണ് താരം ബാഴ്‌സലോണയെ പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിശീലിപ്പിക്കുക. നിലവില്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണ മുന്നിലാണ്. എതിരാളികളായ റയല്‍ മാഡ്രിഡിനേക്കാള്‍ പതിനൊന്ന് പോയിന്റാണ് ലീഡാണ് ടീമിനുള്ളത്.












Click it and Unblock the Notifications