യുഎഇയിൽ വീണ്ടും മലയാളിക്ക് ലോട്ടറി വിജയം; മുഹമ്മദിന് ഇനി നാട്ടിൽ വന്ന് കല്യാണം കഴിക്കണം
സമീപകാലത്ത് നിരവധി മലയാളികൾക്കാണ് ഗൾഫ് മേഖലയിൽ നിന്നും ലോട്ടറി വിജയം നേടാൻ സാധിച്ചിട്ടുള്ളത്
ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതഭാരവും ചുമലിലേറ്റി വിദേശത്തേക്ക് പറക്കുന്നവരാണ് പ്രവാസികൾ. ഏറെ കഷ്ടപാടുകളും യാതനകളും സഹിച്ച് വർഷങ്ങൾ ജോലി ചെയ്താലും ജീവിതത്തിൽ അധിമൊന്നും നീക്കിയിരിപ്പില്ലാതെ പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്താരവുന്ന ചില പ്രവാസികളെ കുറിച്ചുള്ള വാർത്തകളാണ് അടുത്തിടെയായി ഗൾഫ് മേഖലയിൽ നിന്നും പുറത്ത് വരുന്നത്.
ലോട്ടറിയാണ് ഇവരുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നത്. ബിഗ് ടിക്കറ്റ്, മഹ്സൂസ് തുടങ്ങിയ ലോട്ടറി നറുക്കെടുപ്പുകളിൽ നിരവധി മലയാളികളാണ് ഇതിനോടകം വിജയികളായത്. ഏറ്റവും അവസാനം നടന്ന നറുക്കെടുപ്പിലും ഒരു മലയാളിക്ക് 100,000 ദിർഹം സമ്മാനമായി ലഭിച്ചു.

മലയാളിയായ മുഹമ്മദിന് ലോട്ടറി നറുക്കെടുപ്പിലൂടെ
22 ലക്ഷം രൂപയോളമാണ് മലയാളിയായ മുഹമ്മദിന് ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ലോട്ടറി നേരത്തെയും എടുത്തിരുന്നെങ്കിലും ഇത് ആദ്യമായാണ് സമ്മാനം തേടിയെത്തുന്നത്. ഈ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടനവധി കടങ്ങളും മറ്റ് ബാധ്യതകളും മാറ്റാൻ ഈ തുക ഉപയോഗപ്പെടുത്തുമെന്നുമാണ് സമ്മാന ജേതാവ് വ്യക്തമാക്കുന്നത്.
പറഞ്ഞത് ചെയ്ത് റോബിൻ; വരുന്നത് സൂപ്പർ ഹിറ്റ് പടമോ, ഉണ്ണി മുകുന്ദനെ വെച്ചും സിനിമ വേണമെന്ന് ആരാധാകർ |

മുഹമ്മദ് പറഞ്ഞതായി ഖലീജ് ടൈംസ്
ഈ വിജയത്തിന് നന്ദി, താൻ സ്വപ്നം കണ്ട വീട്ടുപകരണങ്ങൾ കൊണ്ട് തന്റെ വീട് സജ്ജീകരിക്കാനുള്ള തന്റെ ആഗ്രഹം ഒടുവിൽ സാക്ഷാത്കരിക്കപ്പെടു. നാട്ടിൽ പോയി ഈ വർഷം തന്നെ ആലോചനകൾ നടത്തി കല്യാണം കഴിക്കണം. ഇതിനെല്ലാം മുൻപ് തന്റെ വിജയം ആഘോഷിക്കാൻ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങണം. നിലവിലെ ഫോൺ ഏറെ പഴയതാണെന്നും മുഹമ്മദ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റാഫിൾ നറുക്കെടുപ്പ് വിജയികളായി ര
അതേസമയം, ഏറ്റവും പുതിയ മഹ്‌സൂസ് സൂപ്പർ ശനിയാഴ്ചയും റാഫിൾ നറുക്കെടുപ്പ് വിജയികളായി രണ്ട് ഫിലിപ്പിനോകളും 100,000 ദിർഹം വീതം സമ്മാനത്തിന് അർഹത നേടിയിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഒമാനിൽ താമസിക്കുന്ന ഫിലിപ്പിനോ പ്രവാസിയായ 34 കാരനായ അലനാണ് ഒരു വിജയി. ഇത്രയും വലിയ തുക ലോട്ടറിയിലൂടെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അലൻ പറയുന്നത്.
kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

ലോട്ടറി വിജയം നേടിയതായി അറിയിച്ചുകൊണ്ട്
ലോട്ടറി വിജയം നേടിയതായി അറിയിച്ചുകൊണ്ട് സുഹൃത്തുക്കളും സഹപ്രവർത്തകരും മെസേജ് അയച്ചപ്പോൾ വീട്ടിലെ ജോലികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അലൻ. തുടർന്ന് തന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിക്കുന്നത് വരെ വിജയം ഉറപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. ലഭിച്ച തുടകയുടെ ഒരു പ്രധാന ഭാഗം ഒരു വീട് പണിയുന്നതിനും ഫിലിപ്പീൻസിൽ ഒരു ചെറിയ ബിസിനസ്സ് സ്ഥാപിക്കുന്നതിനും ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

41 വയസ്സുള്ള മെക്കാനിക്കൽ ടെക്‌നീഷ്യനും
41 വയസ്സുള്ള മെക്കാനിക്കൽ ടെക്‌നീഷ്യനും നാല് കുട്ടികളുടെ പിതാവുമായ നോർവിനാണ് മറ്റൊരു വിജയി. ഒരു ലക്ഷം ദിർഹം സമ്മാനത്തുക തന്നെയും കുടുംബത്തെയും കടങ്ങൾ വീട്ടാനും ഒരു ബിസിനസ്സ് ആരംഭിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. "ഞാൻ സന്തോഷവാനാണ്! ഞാൻ ഒരിക്കലും കരുതാത്ത പണമാണ് ലഭിച്ചിരിക്കുന്നത്, ”കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന പ്രവാസി പറഞ്ഞു.












Click it and Unblock the Notifications