2024ലെ ആദ്യ ചന്ദ്രഗ്രഹണം ഹോളി ദിനത്തില്‍: ഇന്ത്യയില്‍ ഇത് ദൃശ്യമാകുമോ? പ്രത്യേകതകള്‍ എന്തെല്ലാം
ഈ വര്‍ഷത്തെ ഹോളിക്ക് അകമ്പടിയായി എത്തുന്നത് ചന്ദ്രഗ്രഹണം. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മാര്‍ച്ച് 25നാണ് ചന്ദ്രഗ്രഹം ദൃശ്യമാകുക. പെനൂബ്രല് ചന്ദ്രഗ്രഹണം കൂടിയാണിത്. രാത്രിയിലെ ആകാശം കുറച്ച് നേരം ഇരുണ്ടിരിക്കും ഈ സമയം. ചന്ദ്രന് ഈ സമയം ഭൂമിയുടെ നിഴലിലായിരിക്കും.
അതേസമയം വേഗത്തില്‍ തന്നെ ഇത് അവസാനിക്കും. അതേസമയം ചന്ദ്രഗ്രഹണം ചില കാര്യങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യരുതെന്നും, ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതേസമയം ഗ്രഹണസമയത്ത് ചന്ദ്രന് ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗമായി പെനുബ്രയിലൂടെയാണ് സഞ്ചരിക്കുക. ഈ സമയം ചന്ദ്രന് കൂടുതല്‍ ഇരുണ്ടതായി കാണപ്പെടും.

ഏത് സമയത്ത് ദൃശ്യമാകും
ഇന്ത്യന്‍ സ്പേസ്.കോമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 10.24നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. 12.43ന് ഇത് മൂര്‍ധന്യത്തിലെത്തും. 3.01നായിരിക്കും സമാപിക്കുക. മാര്‍ച്ച് 24ന് വൈകീട്ടോടെയാണ് പൂര്‍ണ ചന്ദ്രന് ഉദിച്ചുയരുക. അത് മാര്‍ച്ച് 25ന് പുലര്‍ച്ചെ വരെ ദൃശ്യമാകും.
ഈ സമയം ഭൂമിയുടെ പെനുംബ്രയിലൂടെയാണ് ചന്ദ്രന് സഞ്ചരിക്കുക. ഭൂമിയുടെ ഏറ്റവും പുറത്തെ ഭാഗത്തുള്ള നിഴലിലായിരിക്കും ഈ സമയം ചന്ദ്രനുണ്ടാവുക. ഇതാണ് പെനുംബ്രല്‍ ഗ്രഹണം എന്ന് ഇവ അറിയപ്പെടാന്‍ കാരണമെന്ന് നാസ പറയുന്നു.
എവിടെയെല്ലാം കാണാന്‍ സാധിക്കും
പ്രധാനമായും ഉത്തര-ദക്ഷിണ അമേരിക്കന്‍ മേഖലയിലാണ് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുക. എന്നാല്‍ ഇന്ത്യന്‍ ഉള്ളവര്‍ക്ക് ഈ ദൃശ്യ വിസ്മയം കാണാനാവില്ല. അയര്‍ലന്‍ഡ്, ബെല്‍ജിയം, സ്പെയിന്, ഇംഗ്ലണ്ട്. ദക്ഷിണ നോര്‍വേ, ഇറ്റലി, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മനി, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും ചന്ദ്രഗ്രഹണം കാണാനാവും.
ഹോളി ആഘോഷങ്ങളെ ബാധിക്കുമോ?
അതേസമയം ഹോളി ദിനത്തിലാണെങ്കിലും ചന്ദ്രഗ്രഹണം ഒന്നിനെയും തടസ്സപ്പെടുത്തില്ല. പ്രത്യേക കരുതലൊന്നും നമുക്ക് ആവശ്യമില്ല. ചിലര്‍ ഉപവസിക്കാറുണ്ട് ഈ ദിവസങ്ങളില്‍. അതിന്റെയും ആവശ്യമില്ല. കാരണം ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമല്ലാത്തത് കൊണ്ട് തടസ്സങ്ങളുണ്ടാവില്ല. ഹോളി പൂജകള്‍ അടക്കം ഈ ദിനത്തില്‍ നടത്താം.
അടുത്ത ഗ്രഹണം എപ്പോള്‍
ഈ വര്‍ഷത്തെ അടുത്ത ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ പതിനെട്ടിനായിരിക്കും. ഇത് ഭാഗികമായ ചന്ദ്രഗ്രഹണമായിരിക്കും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാകും.
അതേസമയം ഗ്രഹണം നാല് മണിക്കൂര്‍ 39 മിനുട്ടാണ് നീണ്ടുനില്ക്കുകയെന്നാണ് സ്പേസ്. കോം പറയുന്നത്. അതേസമയം ഏപ്രില്‍ സമ്പൂര്‍ണ സൂര്യഗ്രഹണവും വരാനുണ്ട്. ഈ സമയം ചന്ദ്രന് സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications