ജോലി പോയി, പാപ്പരായി, ജീവിക്കാന്‍ പെന്‍ഷന്‍ മാത്രം; മാസിഡോണിയക്കാരിക്ക് അടിച്ചത് കോടികളുടെ ലോട്ടറി
സോഫിയ: ജീവിതത്തില്‍ വളരെ കുറച്ച് പണം മാത്രമാണ് മുന്നോട്ട് പോവാനുള്ളത്. നിത്യജീവിതം ദുരിതത്തില്‍ നീങ്ങുന്നു. പറഞ്ഞ് വരുന്നത് സാധാരണക്കാരുടെ ജീവിതമാണ്. ഇങ്ങനെയുള്ളവര്‍ ചിലപ്പോള്‍ ലോട്ടറി അടിക്കുന്നതില്‍ വിശ്വസിക്കുന്നവരായിരിക്കും. എന്നെങ്കിലും തന്റെ ജീവിതം മാറി മറിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ടാവും.
ആ പ്രതീക്ഷകളൊന്നും ചിലപ്പോള്‍ സംഭവിച്ചെന്നും വരില്ല. ജീവിതത്തില്‍ ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ ലോട്ടറി പോലും അടിച്ചെന്ന് വരൂ. അങ്ങനൊരു വയോധികയുടെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ വയോധികയെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ് വിശദമായ വിവരങ്ങളിലേക്ക്...

image credit: Newsflash
സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്ന് ഞെരുങ്ങി ജീവിക്കേണ്ട അവസ്ഥയിലായിരുന്നു ദോസ്ത ആന്‍ഡോനോസ്‌ക. ഇവര്‍ക്ക് ജീവിതത്തില്‍ ആകെയുള്ള വരുമാനം പെന്‍ഷനായിരുന്നു. എന്നാല്‍ ലോട്ടറിയിലൂടെ ഭാഗ്യം തെളിയുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ അവര്‍ക്കുള്ള ഏകമാര്‍ഗവും അതായിരുന്നു. ഭാഗ്യം തന്നെ തേടിവരുമെന്ന് ഡോസ്ത എല്ലാവരോടും പറയുമായിരുന്നു. ഇവര്‍ക്ക് കോടികളാണ് ഇപ്പോള്‍ ലോട്ടറിയിലൂടെ സമ്മാനമായി അടിച്ചിരിക്കുന്നത്.

ജീവിതം കുറച്ചെങ്കിലും മാറിയെന്ന് ഇവര്‍ സമ്മതിക്കുന്നു. കഴിഞ്ഞ 45 വര്‍ഷത്തോളമായി ഡോസ്ത ലോട്ടറിയെടുക്കുന്നുണ്ട്. എന്നാല്‍ ഇന്നേ വരെ ഭാഗ്യം അവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു മുത്തശ്ശി കൂടിയായ ഡോസ്തയ്ക്ക് ജീവിതത്തില്‍ അതുകൊണ്ട് നിരാശ തോന്നിയിരുന്നില്ല. ഭാഗ്യം തന്നെ തേടി എപ്പോഴെങ്കിലും വരാതിരിക്കില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. നോര്‍ത്ത് മാസിഡോണിയയിലെ കിച്ചോവയിലാണ് ഈ മുത്തശ്ശി താമസിക്കുന്നത്. ചില പൊടിക്കൈകള്‍ താന്‍ ലോട്ടറിയില്‍ പരീക്ഷിച്ചിരുന്നതായി ഇവര്‍ പറയുന്നു.

image credit: Newsflash
ഒരേ നമ്പര്‍ കോമ്പിനേഷനാണ് ഇവര്‍ ലോട്ടറിയായി എടുത്തിരുന്നത്. എന്നാല്‍ ഓരോ തവണയും അവസാന നമ്പര്‍ മാത്രം മാറ്റും. ഇത് സ്ഥിരമായി തന്നെ അവര്‍ ചെയ്തിരുന്ന കാര്യമാണ്. ഒടുവില്‍ ആ തന്ത്രം വിജയിച്ചിരിക്കുകയാണ്. ഇന്ന് തങ്ങളുടെ ഓഫീസില്‍ ജേതാവ് എത്തിയതായി മാസിഡോണിയന്‍ സ്‌റ്റേറ്റ് ലോട്ടറി പറയുന്നു. ഇവരുടെ ഭാഗ്യ നമ്പറുകളില്‍ സ്ഥിരീകരണം നടത്തിയെന്നും അവര്‍ വ്യക്തമാക്കി. ലോട്ടറി കമ്പനിയുടെ 27ാമത് കോടിപതിയാണ് ഡോസ്ത.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
2, 10, 11, 12, 24, 36, 37, എന്നിങ്ങനെയാണ് ഡോസ്തയെ കോടിപതിയാക്കിയ ലോട്ടറിയുടെ നമ്പര്‍. ഡോസ്തയുടെ ദുരിത കഥ പറയാന്‍ ഏറെയുണ്ട്. കോടതി ഇവരെ പാപ്പരായി പ്രഖ്യാപിച്ചതാണ്. യാതൊന്നും സമ്പാദ്യമായി ഇവരുടെ ജീവിതത്തില്‍ ഇല്ല. പാപ്പരായതോടെ ഇവര്‍ക്ക് ജോലിയുടെ നഷ്ടമായി. എന്നാല്‍ ജീവിതം മറ്റൊരു വഴി ഇവര്‍ക്ക് മുന്നില്‍ തുറക്കുകയായിരുന്നു. നാല് കോടിയോളം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും സ്വയം വിശ്വസിക്കണം. എങ്കില്‍ ഭാഗ്യം തേടി വരമെന്നും മുത്തശ്ശി പറയുന്നു.

അതേസമയം ഈ പണം കൊണ്ട് ചില പ്ലാനുകള്‍ ഉണ്ടെന്ന് ഡോസ്ത പറയുന്നു. തന്റെ കുടുംബത്തെ സഹായിക്കാനാണ് പണം ഉപയോഗിക്കുക. അവരെ നല്ല രീതിയില്‍ ജീവിതം നയിക്കാന്‍ ആ പണം സഹായിക്കുമെന്നും ഡോസ്ത പറഞ്ഞു. ഇതുപോലെ കുടുംബത്തെ സഹായിക്കാനാണ് നോര്‍ത്ത് കരോലിനയില്‍ കോടികള്‍ സമ്മാനമായി അടിച്ച യുവാവിന്റെ തീരുമാനം. തന്റെ പിതാവിനൊപ്പം നിന്ന് അദ്ദേഹത്തെ സഹായിക്കാനായിട്ടുള്ള ഈ യുവാവിന്റെ തീരുമാനത്തിന് കിട്ടിയ അംഗീകാരം കൂടിയാണ് ലോട്ടറിയിലൂടെ ലഭിച്ചത്.

സ്‌റ്റേസി ഹെഗെയ്ക്ക് ആദ്യം ലോട്ടറി അടിച്ചപ്പോള്‍ ഇയാള്‍ വിശ്വസിച്ചിരുന്നില്ല. ശരിക്കും, അങ്ങനെയാവട്ടെ എന്ന് മാത്രമായിരുന്നു ഇയാളുടെ പ്രതികരിച്ചത്. എന്നാല്‍ ഒരു മിനുട്ടിനുള്ളില്‍ ഇയാള്‍ ആകെ ഞെട്ടിവിറച്ചു. ഇവര്‍ പറയുന്നത് യഥാര്‍ത്ഥ കാര്യമാണെന്ന് യുവാവിന് മനസ്സിലായത്. നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയില്‍ നിന്നായിരുന്നു ഇയാളെ വിളിച്ചത്. സ്‌റ്റേസിക്ക് ഈ ലോട്ടറിയുടെ ഉയര്‍ന്ന തുകയാണ് ലഭിച്ചത്. ഡിസംബര്‍ ഏഴിനായിരുന്നു നറുക്കെടുപ്പ്.

എട്ട് കോടി 25 ലക്ഷം രൂപയില്‍അധികമാണ് സ്റ്റേസിക്ക് ലോട്ടറിയിലൂടെ അടിച്ചിരിക്കുന്നത്. ലോട്ടറി അധികൃതര്‍ ഫോണ്‍ ചെയ്തതിന് പിന്നാലെ പിതാവിനെ വിളിച്ച് കാര്യം പറയുകയാണ് ചെയ്തത്. ഞാന്‍ അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഈ പണത്തോടെ ആ കാര്യം ഞാന്‍ തീരുമാനിച്ചു. അച്ഛനടുത്തേക്ക് പോവുകയാണ്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുകയാണ് ഇനി ചെയ്യുക. അതിന് ഈ പണം ഒരുപാട് സഹായിക്കുമെന്നും ഹെഗെ പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന് അദ്ദേഹം സമ്മാനം കൈപറ്റുകയും ചെയ്തു.












Click it and Unblock the Notifications