ഗാന്ധിപുരത്തുകാര്‍ ഞെട്ടി, പിന്നെ സെല്‍ഫിക്കായി ബഹളം; കോയമ്പത്തൂരിന് ആദ്യ വനിതാ ബസ് ഡ്രൈവര്‍
കോയമ്പത്തൂര്‍: ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍ ആ കാഴ്ച്ച കണ്ട് ഒന്ന് അമ്പരന്നു. പിന്നീട് സംശയം മാറാതെ ഒന്ന് കൂടി നോക്കി. അതോടെ സംശയം മാറി മുഖത്തൊരു പുഞ്ചിരിയായി. ഒരു യുവതിയുണ്ട് ഇവിടെയുള്ള സ്വകാര്യ ബസ് ഓടിക്കാന്‍ റെഡിയായി നില്‍ക്കുന്നതായിരുന്നു ആ കാഴ്ച്ച. ഈ അത്ഭുത നോട്ടത്തിന് കാരണം വേറെയുണ്ട്. ഗാന്ധിപുരത്ത് ഒരിക്കലും ബസ് പോലുള്ള ഹെവി വാഹനങ്ങള്‍ ഒരു പെണ്‍കുട്ടി ഓടിക്കുന്നത് ഇന്നേ വരെ ആരും കണ്ടിട്ടില്ല.
അതൊരു അത്ഭുത കാഴ്ച്ച തന്നെയായിരുന്നു. 24കാരിയായ ശര്‍മിളയാണ് വളയം പിടിക്കാനെത്തിയത്. അത്ഭുത കണ്ട ഉടനെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി. ഒരു സെല്‍ഫി എടുക്കാനായിരുന്നു ആ തിരക്ക്.ശര്‍മിളയ്ക്ക് ആദ്യ ദിനം തന്നെ മറക്കാനാവാത്തതായിരുന്നു. ഇങ്ങനെയൊരു സ്വീകരണം അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടിലായിരുന്നു. വാടവല്ലിയിലെ തിരുവള്ളുവര്‍ നഗര്‍ സ്വദേശിയാണ് ശര്‍മിള.

image credit: times of india
മലയാളി പശ്ചാത്തലവും അവര്‍ക്കുണ്ട്. ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് സോമനൂരിലേക്കുള്ള ടൗണ്‍ ബസ്സിന്റെ ഡ്രൈവറാണ് ശര്‍മിള. അഞ്ച് വര്‍ഷമായി പക്ഷേ ശര്‍മിള ഡ്രൈവിംഗ് രംഗത്തുണ്ട്. ഈ റൂട്ടില്‍ ഇത് ആദ്യമായിട്ടാണെന്ന് മാത്രം. 12 സിംഗിള്‍ സര്‍വീസ് പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ശര്‍മിളയ്ക്ക് പക്ഷേ വിശ്വസിക്കാനാവാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച തന്നെ കുറിച്ച് മാത്രമാണെന്ന് അപ്പോള്‍ മാത്രമാണ് ശര്‍മിള അറിഞ്ഞത്.ആ സ്വീകരണത്തില്‍ ശരിക്കും സ്തബധയായി പോയി. ഒരുപാട് പേര്‍ എന്നെ അഭിനന്ദിച്ചു, എനിക്കൊപ്പം അവര്‍ സെല്‍ഫിയെടുത്തു. ശരിക്കും അഭിമാനം തോന്നുന്നുവെന്നും ശര്‍മിള പറഞ്ഞു. ഫാര്‍മസിയില്‍ ഡിപ്ലോമയുള്ള ഡ്രൈവര്‍ കൂടിയാണ് ശര്‍മിള. ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ ശര്‍മിളയ്ക്ക് വലിയ ആവേശമാണ്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
നേരത്തെ ഇവര്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ടാക്‌സിയും ഓടിച്ചിട്ടുണ്ടെന്ന് ശര്‍മിള പറയുന്നു. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് സ്വന്തമാക്കിയ ശേഷമാണ് ശര്‍മിള ബസ് ഓടിക്കാനെത്തിയത്. വെല്ലുവിളി നിറഞ്ഞ ജോലിയാണിത്. ഒരുപാട് യാത്രക്കാര്‍ എന്റെ ഡ്രൈവിംഗ് കഴിവിനെ അഭിനന്ദിച്ചുവെന്നും അവര്‍ പറഞ്ഞു. ഗാന്ധിപുരത്ത് നിന്ന് സോമനൂരിലേക്കുള്ള സര്‍വീസാണ് കോയമ്പത്തൂരില്‍ ശര്‍മിളയെ കാത്തിരുന്നത്. തന്റെ ഓട്ടോഡ്രൈവറായ പിതാവാണ് എന്നെ ഡ്രൈവറാവാന്‍ സഹായിച്ചത്.
ദീര്‍ഘകാലമായി ഒരു ബസോടിക്കണമെന്ന് കരുതിയിരുന്നു. ആ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. ഇന്നത് യാഥാര്‍ത്ഥ്യമായി. പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും മികച്ച രീതിയില്‍ ബസ് ഓടിക്കാനാവുമെന്നും ശര്‍മിള പറഞ്ഞു. ഷൊര്‍ണൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന സമീപമുള്ള സരോജിനി-മുരുകേശന്‍ ദമ്പതികളുടെ മകളാണ് ശര്‍മിള. മലയാളവും അവര്‍ക്ക് പറയാന്‍ അറിയാം. ഏഴാം ക്ലാസ് മുതല്‍ അച്ഛന്റെ ഓട്ടോറിക്ഷയിലായിരുന്നു ഹേമയുടെ ഡ്രൈവിംഗ് പരിശീലനം. തൃശൂര്‍ സ്വദേശിനി ടാങ്കര്‍ ലോറി ഓടിക്കുന്നത് കണ്ടതാണ് ശര്‍മിളയ്ക്ക് പ്രചോദനമായത്.












Click it and Unblock the Notifications