ആദ്യം പോലീസ് നായക്കിട്ടൊരു കടി, പിന്നെ പോലീസിനിട്ടൊന്ന് പൊട്ടിച്ചു, കാര്യം കേട്ടാല്‍ ഞെട്ടും!!
ബെര്‍ലിന്‍: തലതിരിഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ അത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരമൊരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഒരു യുവാവ് പോലീസ് നായയെ കയറി കടിച്ചിരിക്കുകയാണ്. പോലീസുകാര്‍ തന്നെ അമ്പരന്ന് പോയിരിക്കുകയാണ് ഈ സംഭവത്തില്‍.
ഇന്ത്യയില്‍ അല്ല ഈ സംഭവം നടന്നിരിക്കുന്നത്. ജര്‍മനിയിലാണ് യുവാവിന്റെ സാഹസം നടന്നത്. ഒരു യുവതിയും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് ഈ തലതിരിഞ്ഞ സംഭവം ഉണ്ടായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ജര്‍മനിയിലെ ബര്‍ലിനില്‍ ഒരു അടി നടക്കുന്നുണ്ടെന്ന് പറഞ്ഞ് എത്തിയ പോലീസിന് മുമ്പിലാണ് ഇക്കാര്യങ്ങളൊക്കെയും നടന്നത്. ഒരു യുവതിയും യുവാവും തമ്മിലായിരുന്നു പൊരിഞ്ഞ വഴക്ക്. പോലീസ് ചോദിക്കാന്‍ വന്നപ്പോള്‍ ഇടയിലേക്ക് വന്ന പോലീസ് നായയെ ഈ 29കാരന് കടിച്ച് കുടയുകയായിരുന്നു. നാട്ടുകാരും പോലീസുകാരും വരെ അമ്പരന്ന് പോയി. നായയെ ഒരാള്‍ കടിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഇവര്‍ വിചാരിച്ചിരുന്നില്ല. സംഭവം നടന്ന അര്‍ധരാത്രിയായിരുന്നു. അടിയന്തര സാഹചര്യമായത് കൊണ്ടാണ് പോലീസ് ഓടിയെത്തിയത്.

നായക്ക് കടി കിട്ടിയത് കൊണ്ട് മാത്രം പ്രശ്നം തീര്‍ന്നില്ല. പിടിച്ച് മാറ്റാന്‍ ചെന്ന പോലീസുകാരനും കിട്ടി മൂക്കിനിട്ടൊരു ഇടി. പിന്നെ പറയേണ്ടതില്ലല്ലോ ഇടിയുടെ പൊടിപൂരമായിരുന്നു. യുവതിയും യുവാവും എന്തായാലും ഈ കൈയ്യാങ്കളിയുടെ പേരില്‍ പണി വാങ്ങിയിരിക്കുകയാണ്. ഇരുവരെയും പോലീസ് പൊക്കി. അറസ്റ്റ് തടഞ്ഞതാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസ് നായയെ കടിച്ചതിനാണ്. 29കാരന്റെയും 35കാരിയുടെയും തര്‍ക്കം തീര്‍ക്കാനാണ് പോലീസിനെ അര്‍ധ രാത്രിയില്‍ വിളിച്ച് വരുത്തിയത്. ജര്‍മനിയിലെ പശ്ചിമ നഗരമായ ഗിന്ഷെം-ഗുസ്താവ്സ്ബര്ഗില് വെച്ചായിരുന്നു ഈ അടി നടന്നത്.

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
പോലീസുകാരും പ്രശ്നക്കാരും തമ്മിലുള്ള പ്രശ്നമല്ലേ എന്ന് കരുതി ഒരു സ്ഥലത്ത് മാറി നിന്ന് കാഴ്ച്ചകള്‍ കണ്ട പോലീസ് നായക്ക് ഇതിനിടെയാണ് കടിയേറ്റത്. ദേഷ്യം മൂത്തപ്പോള്‍ ഈ യുവാക്കളിലൊരാള്‍ നായയെ പിടിച്ച് കടിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇവര്‍ ജയിലിലായിരുന്നു. ഇവര്‍ ജയിലില്‍ കിടന്നത് കൊണ്ട് വലിയ പ്രശ്നം ഒഴിവായെന്നും, തല്‍ക്കാലത്തേക്ക് ഇവരെ ശാന്തരാക്കാന്‍ സാധിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്തോ ഭാഗ്യത്തിന് കടിയേറ്റ പോലീസ് നായക്ക് മുറിവൊന്നും ഇല്ല. അതേസമയം മൂക്കിന് ഇടികൊണ്ട പോലീസുകാരന് ചെറിയൊരു പരിക്കുണ്ട്.

രണ്ട് യുവാക്കളും ഈ യുവതിയും അക്രമിക്കാനാണ് ശ്രമിച്ചത്. പോലീസിനോട് സഹകരിക്കാനും ശ്രമിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. 35കാരിക്കും പരിക്കുകളുണ്ട്. സോഷ്യല്‍ മീഡിയ സംഭവം കേട്ട് പൊട്ടിച്ചിരിക്കുകയാണ്. നിയമം കൈയ്യിലെടുത്ത ഇവര്‍ക്ക് തക്ക ശിക്ഷയാണ് കിട്ടിയതെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ക്കും നായക്കും ഒന്നും പറ്റിയില്ലല്ലോ എന്ന് ചോദിച്ചവരും ഉണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications