കൊള്ളയടിച്ചയാളോട് സൗഹൃദം; മോഷ്ടാവിന് ഇന്‍സ്റ്റഗ്രാം ഐഡി നല്കി, സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: കൊള്ളയടിക്കാന്‍ വന്നയാളും, അതിന് ഇരയായവരും തമ്മില്‍ ഒരു ബന്ധം ഉണ്ടായാലോ? കേട്ടിട്ട് സ്റ്റോക്ഹോം സിന്‍ഡ്രം പോലെയുണ്ട് അല്ലേ. അങ്ങനൊരു മോഷണം അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടന്നിരിക്കുന്നത്. പക്ഷേ അപ്രതീക്ഷിതമായ ട്വിസ്റ്റ് കാരണം എല്ലായിടത്തും ചര്‍ച്ചയായിരിക്കുകയാണ് ഈ സംഭവം. മാന്‍ഹട്ടന്‍ ബീച്ചിലാണ് ഈ മോഷണം നടന്നത്. എന്നാല്‍ പണം മോഷ്ടിക്കപ്പെട്ടയാളും കള്ളനും തമ്മില്‍ സൗഹൃദം ഉണ്ടാവുകയായിരുന്നു.
ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. കള്ളന് ഇയാളെ തോക്കുചൂണ്ടി കാറില്‍ കയറ്റി എടിഎമ്മിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് പണം എടുത്ത് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം പണം എടുത്ത തന്ന ഉടനെ മോഷ്ടാവിന്റെ മനസ്സ് അലിയുകയായിരുന്നു. എവിടെ നിന്നാണോ ബലംപ്രയോഗിച്ച് ഇയാളെ പിടിച്ച് കൊണ്ടുവന്നത്, അവിടെ തന്നെ യുവാവ് കാറില്‍ ഡ്രോപ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ പരസ്പരം കാണാമെന്ന ഉറപ്പും ഇരുവരും നല്‍കുകയും ചെയ്തു.

മാന്‍ഹട്ടന്‍ പോലീസ് ഇത് കണ്ടെത്തിയിരിക്കുകയാണ്. റോസ്ക്രാന്സ് അവന്യൂവിലൂടെ ജൂലായ് രണ്ടിന് നടന്നുപോകുമ്പോഴാണ്, മോഷ്ടാവ് തോക്കുചൂണ്ടി എത്തിയത്. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയ്യില്‍ ആകെ മൊബൈല്‍ ഫോണും, പിന്നെ ഒരു എടിഎം കാര്‍ഡും മാത്രമാണ് ഉള്ളതെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതോടെ കാറില്‍ കയറി എടിഎമ്മിലേക്ക് പോവുകയായിരുന്നു.
മോഷണശേഷം യുവാവിനെ ഒന്നും ചെയ്യാതെ സുരക്ഷിതയായി മോഷ്ടാവ് ഇറക്കിവിടുകയായിരുന്നു. ജീവനും കൊണ്ട് രക്ഷപ്പെടും മുമ്പാണ് മോഷ്ടാവ് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇയാളില്‍ നിന്ന് പണം മോഷ്ടിച്ചതിന് ക്ഷാമപണം നടത്തുന്ന രീതിയിലായിരുന്നു ഇയാള്‍ സംസാരിച്ചത്. തന്റെ സാമ്പത്തിക നില മോശമായത് കൊണ്ട് മാത്രമാണ് യുവാവില്‍ നിന്ന് പണം തട്ടിയെടുത്തതെന്ന് മോഷ്ടാവ് അറിയിക്കുകയായിരുന്നു. നാളെ തന്നെ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പ്പിക്കാമെന്നും യുവാവ് പറഞ്ഞു.
ഏറ്റവും രസകരം, യുവാവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മോഷ്ടാവിന് നല്കി. നമുക്ക് വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. തുടര്‍ന്ന് പ്രതി എവിടേക്കോ കാറോടിച്ച് പോയെന്ന് പോലീസ് പറഞ്ഞു.അതേസമയം മോഷ്ടാവിനോട് യുവാവ് കാണിച്ച സൗഹൃദം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പോലീസ് പോലും ഇക്കാര്യം അറിഞ്ഞപ്പോള്‍ അമ്പരന്ന് പോയി. യുഎസ്സിലാകെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പ്രതിയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുപത് വയസ്സിന് മുകലിലാണ് ഇയാളുടെ പ്രായം. കുറത്ത വസ്ത്രമണിഞ്ഞാണ് ഇയാള്‍ എത്തിയതെന്നും പോലീസ്പറയുന്നു. ഒരു ഡാര്‍ക് നിറത്തിലുള്ള കാറായിരുന്നു ഇയാള്‍ ഓടിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications