24 മണിക്കൂറിനുള്ളില്‍ 78 പബ്ബില്‍ കയറി വെള്ളമടി; യുവാവ് നേടിയതോ സ്വപ്‌നതുല്യമായ നേട്ടം
മദ്യപിക്കുന്നവരോടുള്ള ചോദ്യമാണ്...24 മണിക്കൂര്‍ കൊണ്ട് എത്ര ബാറില്‍ കയറി നിങ്ങള്‍ക്ക് മദ്യപിക്കാന്‍ പറ്റും ? ഒന്നോ രണ്ടോ അധിലധികമോ? എന്നാലും 78 ലധികം ബാറില്‍ കയറി മദ്യപിക്കുമോ? അങ്ങനെ ഒരാളുണ്ട് 24 മണിക്കൂറ് കൊണ്ട് 88 പബ്ബില്‍ കയറിയാണ് ഇദ്ദേഹം മദ്യപിച്ചത്. പടാപടാന്ന് അടിച്ചു. 24 മണിക്കൂര്‍ കഴിയും മുമ്പ് പരമാവധി പബ്ബില്‍ കയറി മദ്യപിക്കണമെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. എന്തിനാണെന്ന് അറിയാമോ വിശദമായി വായിക്കാം..
ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആളാണ് 78 പബ്ബില്‍ കയറി മദ്യപിച്ചത്. കേള്‍ക്കുന്നവര്‍ക്ക് തോന്നും ഇയാള്‍ക്ക് എവിടെങ്കിലും സമാധാനത്തില്‍ ഇരുന്ന് മദ്യപിച്ചൂടേയെന്ന്..അങ്ങനെ മദ്യപിച്ചാല്‍ ഇദ്ദേഹത്തിന്റെ ലക്ഷ്യം സഫലം ആകില്ല. 78 പബ്ബില്‍ കയറി മദ്യപിച്ച് ഇദ്ദേഹം ചെറിയ നേട്ടമല്ല സ്വന്തമാക്കിയത്. അതെന്താണെന്ന് അറിയണ്ടേ...

മെല്‍ബണിലെ 78 പബ്ബുകളില്‍ മദ്യം കഴിച്ച് ഗിന്നസ് റെക്കോര്‍ഡ് ആണ് ഇദ്ദേഹം ഇപ്പോള്‍ തിരുത്തിയത്.ഇംഗ്ലണ്ടിലെ ബ്രൈറ്റണിലെ 67 സ്ഥാപനങ്ങളില്‍ നിന്ന് മദ്യപിച്ച നഥാന്‍ ക്രിമ്പില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പബ്ബുകള്‍ സന്ദര്‍ശിച്ച് ഹെന്റിച്ച് ഡിവില്ലിയേഴ്‌സ് നേടിയത്.

ബ്രോഡ്ഷീറ്റിന് നല്‍കിയ അഭിമുഖമനുസരിച്ച്, ഇദ്ദേഹം തന്റെ ഇളയ സഹോദരന്‍ റൂള്‍ഡ് ഡിവില്ലിയേഴ്സിനെയും സുഹൃത്ത് വെസല്‍ ബര്‍ഗറെയും 'ധാര്‍മ്മിക പിന്തുണ'യ്ക്കായി കൊണ്ടുപോയി.

'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിയമങ്ങള്‍ അനുസരിച്ച്, ഞങ്ങള്‍ സന്ദര്‍ശിച്ച ഓരോ സ്ഥലത്തും 125 മില്ലി ലിറ്റര്‍ [4.2 ഔണ്‍സ്) പാനീയം മാത്രമേ ഞങ്ങള്‍ക്ക് കഴിക്കേണ്ടി വന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്,' ഡിവില്ലിയേഴ്സ് തന്റെ ശ്രമത്തെക്കുറിച്ച് പറഞ്ഞു,
ഫെബ്രുവരി 10-11 തീയതികളില്‍ മെല്‍ബണില്‍ ഉടനീളമുള്ള തന്റെ ഇതിഹാസ പബ് ക്രോള്‍ ഈ കിരീടം നേടിയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അടുത്തിടെ സ്ഥിരീകരിച്ചെന്നാണ് ഇദ്ദേഹം പറഞ്ഞത്. എല്ലാ തയ്യാറെടുപ്പും തടത്തിയാണ് 78 ബാറുകള്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എന്തായാലും അടിപൊളി പരീക്ഷണം എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ഇദ്ദഹേത്തെ കവച്ചുവെയ്ക്കാന്‍ ഒരു ശ്രമം നടത്തിയാലോ എന്നാണ് ചിലർ പറയുന്നത്. പലതരം ഗിന്നസ് റെക്കോർഡിനെക്കുറിച്ച് കേട്ടിട്ടുണ്ട്..എന്നാൽ ഇതാദ്യമെന്നാണ് മറ്റ് ചിലർ പറയുന്നയത്.
റെക്കോർഡ് സ്വന്തമാക്കിയ സന്തോഷത്തിന് ഒന്നുകൂടി അടിച്ചാലോ എന്നാണ് ചിലരുടെ തമാശ












Click it and Unblock the Notifications