Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിച്ച് സക്കർബർഗ്; 2 ലക്ഷം കോടിയുടെ ആസ്‌തി വർധിച്ചു, ബിൽ ഗേറ്റ്സിനെയും ഗെറ്റൗട്ട് അടിച്ചു..!

ഒരുകാലത്ത് ഫേസ്ബുക്ക് ഉണ്ടാക്കിയ ഓളം എത്രയെന്ന് ചിലപ്പോൾ ഇപ്പോഴത്തെ പുതുതലമുറയ്ക്ക് അറിയണമെന്നില്ല. ആ വമ്പൻ ജനപ്രീതിയുടെ മായിക ലോകത്ത് നിന്ന് ഫേസ്ബുക്കിന്റെ തകർച്ച പ്രവചനാതീതമായിരുന്നു എന്ന് വേണം പറയാം. എന്നാൽ ഇപ്പോഴിതാ ഫേസ്ബുക്കും അതിന്റെ മുതലാളി സക്കർബർഗും വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

ഒരുഘട്ടത്തിൽ വളരെ താഴേക്ക് പോയ കമ്പനി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന ശുഭവാർത്തയാണ് എല്ലാവർക്കും നൽകാനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ വർധനവാണ് അദ്ദേഹത്തിന്റെ ആസ്‌തികളിൽ ഉണ്ടായിരിക്കുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

markzuckerberg

പ്രായമായവരുടെ സൗര്യവിഹാര കേന്ദ്രമെന്നും, തകർച്ചയുടെ ആപ്പ് എന്നുമൊക്കെ ഫേസ്ബുക്കിനെ കളിയാക്കി വിളിച്ചവരുണ്ട്. അവിടേക്കാണ് തങ്ങളുടെ പഴയ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുംവിധം തിരിച്ചുവരവ് നടത്തി സക്കർബർഗ് താരമാവുന്നത്. ഈ സാമ്പത്തിലുണ്ടായ വർധനവ് മാത്രമല്ല, കഴിഞ്ഞ ദിവസം ആഗോള സമ്പന്ന പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ മാർക്ക് മറികടക്കുകയും ചെയ്‌തുവെന്നത് ശ്രദ്ധേയമായ നേട്ടമാണ്.

മെറ്റയുടെ (ഫേസ്ബുക്ക് മാതൃകമ്പനി) നാലാം പാദന വരുമാന കണക്കുകൾ പുറത്തുവന്നതിനു ശേഷമാണ് സക്കർബർഗിന്റെ ആസ്‌തിയിൽ ഈവിധം വർധനവ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനു പ്രധാന കാരണം ഓഹരി വിപണികളിലെ കമ്പനിയുടെ മുന്നേറ്റം തന്നെയാണ്. നാലാംപാദ റിപ്പോർട്ട് പ്രകാരം മെറ്റയുടെ വരുമാനം കുതിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

വരുമാന കണക്കുകൾ ഓഹരി വിപണിയിൽ സ്‌റ്റോക്ക് വില ഏതാണ്ട് 22 ശതമാനത്തോളം കുതിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഫോർബ്‌സ് കണക്കനുസരിച്ച്, സക്കർബർഗിന്റെ തത്സമയ ആസ്‌തി 161.8 ബില്യൺ യുഎസ് ഡോളറാണ്. ഏകദേശം 13,43,380 കോടി രൂപ. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് സക്കർബർഗ്.

123.1 ബില്യൺ ഡോളർ ആസ്‌തിയുള്ള ബിൽ ഗേറ്റ്സ്‌ ഇതേ പട്ടികയിൽ ഏഴാം സ്ഥാനത്ത് മാത്രമാണുള്ളത് എന്നതാണ് ശ്രദ്ധേയം. കമ്പനിയുടെ 13 ശതമാനത്തോളം ഓഹരികളാണ് നിലവിൽ മാർക്ക് സക്കർബർഗിന്റെ കൈവശമുള്ളത്. ഫെബ്രുവരി 6 വരെയുള്ള റിപ്പോർട്ട് പ്രകാരം മെറ്റയുടെ നിലവിലെ മൂല്യം 1.18 ട്രില്യൺ ഡോളറാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഫേസ്‍ബുക്കിന്റെ സ്വീകാര്യതയിലുണ്ടായ ഇടിവാണ് സക്കർബർഗിനെയും മെറ്റയെയും കാര്യമായി ബാധിച്ചത്. പുതിയ ആപ്പുകളുടെയും സോഷ്യൽ മീഡിയ കമ്പനികളുടെയും വരവോടെ ചില്ലറ നഷ്‌ടം ഒന്നുമല്ല കമ്പനിക്ക് ഉണ്ടായത്. കൂടാതെ മെറ്റയുടെ തന്നെ ഭാഗമായി ഇൻസ്‌റ്റഗ്രാം വലിയൊരു അളവിൽ ഉപഭോക്താക്കളെയും കൊണ്ടാണ് പോയത്. ഇതിൽ നിന്ന് മടങ്ങിവരുന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+