ആദ്യം മകള്‍ക്ക്, ഇപ്പോഴിതാ അമ്മയ്ക്കും, ഈ കുടുംബത്തെ ഭാഗ്യം കൈവിടില്ല; ലോട്ടറിയടിച്ചത് 41 ലക്ഷം രൂപ
ന്യൂയോര്‍ക്ക്: ഭാഗ്യം എപ്പോഴാണ് നമ്മള് തേടി വരുന്നതെന്ന് പലപ്പോഴും പറയാനാവില്ല. കാരണം അത് വന്ന് കഴിയുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാവൂ. ലോട്ടറി അടിക്കുന്നത് ഒരു തരം ഭാഗ്യമാണ്. എപ്പോഴാണ് അത് അടിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അത്തരത്തിലൊരു ഭാഗ്യം ഇപ്പോള്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരു വയോധികയെ തേടി വന്നിരിക്കുകയാണ്.
ഈ വയോധികയുടെ കുടുംബത്തില്‍ ലോട്ടറി അടിക്കുന്നത് ഒരു നിത്യ സംഭവം പോലെയാണ്. ലക്ഷങ്ങളാണ് ഇവരുടെ കൈവശം എത്തിയിരിക്കുന്നത്. 50000 യുഎസ് ഡോളറാണ് ഇവര്‍ മേരിലാന്‍ഡ് ലോട്ടറിയില്‍ സമ്മാനമായി അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരും ഇത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ നേട്ടമെന്ന് വയോധിക പറയുന്നു.

മേരിലാന്‍ഡില്‍ നിന്നുള്ള ഈ വയോധികയുടെ മകള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് ലോട്ടറിയടിച്ചിരുന്നു. ഒരു ലക്ഷം ഡോളറാണ് മറ്റൊരു ലോട്ടറിയില്‍ സമ്മാനമടിച്ചത്. ഈ കുടുംബത്തെ തേടി വമ്പനൊരു ഭാഗ്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. 75കാരിയായ ബാള്‍ട്ടിമോര്‍ സ്വദേശി ക്യാഷ് പ്ലസ് സ്ക്രാച്ച് ഓഫ് ഇന്‍സ്റ്റന്റ് ലോട്ടറിയാണ് വാങ്ങിയത്.
ഒന്നിലധികം ടിക്കറ്റുകളുണ്ടായിരുന്നു. ബാള്‍ട്ടിമോറിലെ ബെര്‍മുഡ ബാര്‍ ആന്‍ഡ് ലിക്വര്‍ സ്റ്റോറില്‍ നിന്നാണ് വയോധിക ടിക്കറ്റെടുത്തത്. നേരത്തെ തന്നെ വയോധികയ്ക്ക് ചെറിയ സമ്മാനം അടിച്ചിരുന്നു. 50 ഡോളറൊക്കെ സമ്മാനമായി അടിച്ചിരുന്നു. അതുകൊണ്ട് ഈ കടയില്‍ നിന്ന് തന്നെ ടിക്കറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് മഹാഭാഗ്യമായി മാറുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
ഈ കടയില്‍ നിന്ന് വാങ്ങിയ ടിക്കറ്റുകളില്‍ ഒന്ന് തനിക്ക് വലിയ തുക സമ്മാനമായി നേടാന്‍ സഹായിച്ചുവെന്ന് വയോധിക വ്യക്തമാക്കി. അതും അവസാന ടിക്കറ്റിലാണ് സമ്മാനം വന്നതെന്നും അവര്‍ പറഞ്ഞു. ആദ്യം തന്നെ മകളെ വിളിച്ച് പറയുകയാണ് വയോധിക ചെയ്തത്. തനിക്കൊപ്പമാണ് മകള്‍ താമസിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
കള്ളം പറയുന്നത് നിര്‍ത്തൂ എന്നായിരുന്നു മകളുടെ പ്രതികരണമെന്ന് ഇവര്‍ പറഞ്ഞു. ഒരു വീട്ടില്‍ രണ്ട് തവണ ഭാഗ്യമെത്തുമെന്ന് മകള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. 2021ല്‍ ഒരു ലക്ഷം ഡോളര്‍ അടിച്ചത് കൊണ്ടാണ് മകള്‍ ഈ രീതിയില്‍ വിശ്വസിച്ചതെന്ന് വയോധിക മേരിലാന്‍ഡ് ലോട്ടറിയോട് പറഞ്ഞു. അതേസമയം എങ്ങനെ ഈ പണം ചെലവാക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
നേരത്തെ വിര്‍ജീനിയയില്‍ നിന്നുള്ള ഒരു യുവതിക്കും വമ്പന്‍ സമ്മാനം അടിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയെടുത്ത ലോട്ടറിയിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. 50000 ഡോളറാണ് സമ്മാനമായി അടിച്ചത്. അലക്സാന്‍ഡ്രിയയിലെ താമസക്കാരിയാണ് ഇവര്‍. കസിനോയില്‍ ഭാഗ്യപരീക്ഷണത്തിന് എത്തിയതായിരുന്നു അവര്‍. എന്നാല്‍ ചൂതാട്ടത്തില്‍ വലിയ തുക തന്നെ അവര്‍ക്ക് നഷ്ടമായി. മടങ്ങുന്ന വഴിക്ക് ലോട്ടറി ടിക്കറ്റെടുക്കുകയായിരുന്നു അവര്‍. അതിലാണ് സമ്മാനമടിച്ചത്. ഇത്തവണ തന്റെ ഭാഗ്യം മാറിയെന്ന് കുടുംബത്തെ വിളിച്ച് അറിയിച്ചെന്നും ഇവര്‍ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications