ആദ്യം 8 ലക്ഷം, രണ്ടാമത് അടിച്ചത് 41 ലക്ഷം; യുവതിയെ തേടി രണ്ടാമതുമെത്തി ലോട്ടറി മഹാഭാഗ്യം
വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് വലിയ ഭാഗ്യമാണ്. എല്ലാ നമ്പറുകളും കൃത്യമായി വരുന്നത് എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ല. എന്നാല്‍ ഒരാള്‍ക്ക് രണ്ട് തവണ ലോട്ടറിയടിച്ചാലോ? അത് മഹാഭാഗ്യം എന്ന് തന്നെ പറയേണ്ടി വരും. അത്തരമൊരു ഭാഗ്യം ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരു യുവതിക്കാണ്.
ലോട്ടറി ഭാഗ്യം ഇവര്‍ക്ക് ഇത് രണ്ടാം തവണയാണ് തേടിയെത്തുന്നത്. 50000 യുഎസ് ഡോളറാണ് ഇവര്‍ക്ക് ലോട്ടറിയടിച്ചിരിക്കുന്നത്. 41 ലക്ഷം രൂപയില്‍ അധികം വരും ഇത്. നേരത്തെ ഈ യുവതിക്ക് പതിനായിരം ഡോളറാണ് സമ്മാനമായി അടിച്ചത്. എട്ട് ലക്ഷം രൂപയില്‍ അധികം വരും ഈ സമ്മാനത്തുക.

മേരിലാന്‍ഡിലെ ഹേഗേഴ്സടൗണിലെ താമസക്കാരിയാണ് ഈ യുവതിയെന്ന് മേരിലാന്‍ഡ് ലോട്ടറി പറഞ്ഞു. ഇവര്‍ ലോറലിലെ ഫോര്‍ട്ട് മീഡ് റോഡിലുള്ള കെകെ മാര്‍ട്ടില്‍ നിന്ന് ഇരുപത് ഡോളര്‍ നല്‍കിയാണ് സ്ക്രാച്ച് ഓഫ് ടിക്കറ്റെടുത്തത്. അത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായി ഇവര്‍ക്ക് മാറുകയായിരുന്നു.
ലോട്ടറി അധികൃതര്‍ തന്നെയാണ് ഇവര്‍ക്ക് രണ്ടാം തവണയാണ് സമ്മാനം അടിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. അതേസമയം ലക്ഷങ്ങള്‍ ലോട്ടറിയടിച്ചെങ്കിലും പുതിയ പ്ലാനുകളൊന്നും തന്നെയില്ലെന്ന് യുവതി പറയുന്നു. ഇതുവരെ പണം എന്തുചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും യുവതി മേരിലാന്‍ഡ് ലോട്ടറി അധികൃതരോട് പറഞ്ഞു.
അടുത്തിടെ രണ്ട് വമ്പന്‍ ജയങ്ങളാണ് മേരിലാന്‍ഡ് ലോട്ടറിയില്‍ ഉണ്ടായിരിക്കുന്നത്. ബാള്‍ട്ടിമോറില്‍ നിന്നുള്ള ഒരു യുവാവിന് നേരത്തെ 50000 ഡോളര്‍ സമ്മാനമായി അടിച്ചിരുന്നു. ഇയാള്‍ പൊറ്റാറ്റോ വെഡ്ജസ് കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സമ്മാനം അടിച്ചത്. റോയല്‍ ഫാംസ് പൊട്ടാറ്റോ വെഡ്ജസ് കഴിക്കാന്‍ വേണ്ടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഡുണ്ടല്ക്കിലുള്ള ജര്‍മന്‍ ഹില്‍ റോഡിലുള്ള കടയിലേക്കാണ് ഇയാള്‍ വെഡ്ജസ് വാങ്ങാനായി പോയത്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി എടുത്താലോ എന്ന ചിന്തയുണ്ടാവുന്നതെന്ന് യുവാവ് പറഞ്ഞു. ഒന്നിലധികം ടിക്കറ്റുകള്‍ എടുക്കാനാണ് തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.
20 ഡോളര്‍ മുടക്കിയാണ് റേവന്‍സ് എക്സ്10 ടിക്കറ്റ് എടുത്തത്. മണി റഷ് ടിക്കറ്റും അതോടൊപ്പം വാങ്ങി. എന്തോ ഭാഗ്യം അതിലുണ്ടാവുമെന്ന വിശ്വാസത്തിലാണ് മണി റഷ് ടിക്കറ്റെടുത്തത്. സ്ക്രാച്ച് ഓഫ് ടിക്കറ്റില്‍ തനിക്ക് 50000 രൂപ അടിച്ചതായി മനസ്സിലായി. അവിടെയുള്ള ക്ലര്‍ക്കിന് ടിക്കറ്റ് നല്കി പണം വാങ്ങാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ആ കടയില്‍ ടിക്കറ്റ് മാറാന്‍ സാധിക്കില്ലായിരുന്നു. പിന്നീട് ലോട്ടറി ഓഫീസിലെത്തിയാണ് പണം വാങ്ങിയതെന്നും യുവാവ് പറഞ്ഞു.
അതേസമയം ഇത്ര വലിയ തുക തന്റെ ബില്ലുകള്‍ അടയ്ക്കാനായി ഉപയോഗിക്കും. പുതിയൊരു വാഹനം വാങ്ങണമെന്നുണ്ട്. ബാക്കി തുക വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications