ക്രിസ്തുദേവന്റെ ഓർമയിൽ പെസഹാ വ്യാഴം; വിശുദ്ധ ദിവസത്തിന്റെ ചരിത്രം അറിഞ്ഞ് ആശംസിക്കാം...
ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആണ് ക്രൈസ്‌തവർ ആഘോഷിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം, യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓർമക്കായി ആണ് പെസഹ. 'കടന്നുപോകൽ' എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അർത്ഥം. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ദേവാലയങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധകുർബ്ബാനയുടെ ആരംഭവും പെസഹ ആണെന്നാണ് കരുതുന്ത്
'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവൻ തൻറെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻറെ ഓർമ്മയിലാണ് പെസഹ ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻപുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. ഈ ദിവസം ഓരോ ഇടവകയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കൽ ശുശ്രൂഷ വൈകുന്നേരം നടക്കും. അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ലോകത്തിന്റെ സകലപാപങ്ങളുടേയും മോചനത്തിനായി തന്റെ തിരുശരീര രക്തങ്ങൾ ശിഷ്യർക്കു നൽകിയ യേശുക്രിസ്തു, അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തുവാഴ്ത്തി നുറുക്കിയ ശേഷം , 'ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം, എന്റെ ഓർമ്മയ്ക്കായി ഇത് ഭക്ഷിപ്പിൻ' എന്ന് പറഞ്ഞു എന്നത് ആണ് വിശ്വാസം.
യേശുദേവൻ തന്റെ 12 ശിഷ്യൻമാർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓർമയിൽ പെസഹാ ..എല്ലാവർക്കും ആശംസകൾ..
നന്മയോടെ, സ്‌നേഹത്തോടെ പെസഹാ ആശംകൾ, യേശുദേവന്റെ സഹനം ഓർത്ത് കൊണ്ട് നല്ല ദിനങ്ങൾക്കായി അപേക്ഷിച്ചുകൊണ്ട് പെസാഹ ആശംസകൾ.
Sleep: ഉറങ്ങാതിരുന്നാൽ എന്തുസംഭവിക്കും.. ഉറക്കം കുറവാണെങ്കിൽ എന്തുചെയ്യണം!












Click it and Unblock the Notifications