മീംസ് ഉണ്ടാക്കാന്‍ അറിയുമോ? മാസം ഒരു ലക്ഷം ശമ്പളം ഉറപ്പ്; വെെറലായി ഡ്രീം ജോബ്, ചെയ്യേണ്ടത് ഇക്കാര്യം

image credit: twitter
ബെംഗളൂരു: ട്രോളുകളും മീമുകളുമൊക്കെ നമുക്കെല്ലാം ഇഷ്ടമുള്ള കാര്യങ്ങളാണ്. എന്നാല്‍ അതൊരു ജോലിയായി മാറിയാലോ? അങ്ങനെ നടക്കുമോ എന്ന സംശയം ആര്‍ക്കും വരാം. പക്ഷേ നിങ്ങള്‍ അത്ഭുതപ്പെടാന്‍ തയ്യാറായിക്കോളൂ. മീമുകള്‍ ഉണ്ടാക്കുന്നതില്‍ നിങ്ങള്‍ എഞ്ചോയ് ചെയ്യുന്നുണ്ടെങ്കില്‍ ഈ ജോലി നിങ്ങള്‍ക്കുള്ളത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക് ഗ്രോ എന്ന കമ്പനി, അവരുടെ ഓഫീസില്‍ വന്ന ഒരു വേക്കന്‍സിയില്‍ പരസ്യം നല്‍കിയതാണ് വൈറലായിരിക്കുന്നത്. ചീഫ് മീം ഓഫീസര്‍ എന്ന പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലിങ്ക്ഡിനിലാണ് ഇവര്‍ പരസ്യം നല്‍കിയിരിക്കുന്നത്.
റിമോട്ട് വര്‍ക്കിംഗ് പൊസിഷനിലാണ് ഇവര്‍ ജോലി ചെയ്യേണ്ടത്. അതായത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടി വരില്ല. ഫിനാന്‍സ്, സ്റ്റോക് മാര്‍ക്കറ്റ് പോലുള്ള ഗൗരവമേറിയ കാര്യങ്ങളെ ഒരു ചിരിയിലേക്ക് മാറ്റാനാണ് മീം ഓഫീസര്‍ക്കുള്ള ജോലി.

വളരെ കാലിക പ്രസക്തമായ മീമുകള്‍, സെഡ് ജനറേഷനെയും, മില്ലേനിയല്‍സിനെയും ലക്ഷ്യമിട്ട് നിര്‍മിക്കലാണ് ഇവരുടെ പ്രധാന ജോലി. കമ്പനിയുടെ പ്രധാന പരസ്യം തന്നെ ഇവരുടെ ട്രോളുകളിലൂടെയായിരിക്കും. ഫിനാന്‍ഷ്യല്‍ മേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവ് അപേക്ഷിക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കണം. അത് മാത്രമല്ല, മാര്‍ക്കറ്റിലെ ട്രെന്‍ഡുകളെ കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം.
ഫിനാന്‍സ് സംബന്ധമായ, തമാശ നിറഞ്ഞ മീമുകള്‍ ഉണ്ടാക്കാനുള്ള കഴിവ് അപേക്ഷകനുണ്ടായിരിക്കണം. അത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കുകയും ചെയ്യണം. ഹ്യൂമര്‍ സെന്‍സുള്ള മികച്ചൊരു ക്രിയേറ്റീവ് റൈറ്റര്‍ കൂടിയായിരിക്കണം ജോലിക്ക് അപേക്ഷിക്കുന്നയാള്‍. ശരിക്കും പറഞ്ഞാല്‍ ട്രോളുകളോട് അടങ്ങാത്തൊരു അഭിനിവേശം ഉണ്ടായിരിക്കണം.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
എന്ത് വിചിത്രമായതും, മനോഹരമായതുമായ കാര്യങ്ങളെ അഭിനന്ദിക്കാന്‍ സാധിക്കുന്നയാളായിരിക്കണം. ഒരു ടീമിനുള്ളില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നയാളായിരിക്കണം ഈ വ്യക്തി. ഒപ്പം വളരെ മികച്ച രീതിയില്‍ ആശയവിനിമയം ചെയ്യാന്‍ സാധിക്കുന്നയാളായിരിക്കണം.
അതേസമയം സ്റ്റോക് ഗ്രോ ലിങ്ക്ഡിന്‍ യൂസര്‍മാരോട് മീമുകള്‍ ഇഷ്ടപ്പെടുന്ന പേരുകള്‍ ഈ ജോലിക്കായി നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ഈ ജോലിക്ക് നല്‍കുന്ന ശമ്പളം. യൂസര്‍മാര്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് ജോലി ലഭിച്ചാല്‍, നിര്‍ദേശിച്ചയാള്‍ക്ക് ഐപാഡ് സമ്മാനമായി നല്‍കും.
ഒരാളെ ചിരിപ്പിക്കുക മാത്രമല്ല, കമ്പനിയുടെ ബ്രാന്‍ഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കണം ആ മീം. അതിലെ സന്ദേശവും അതുപോലെ തന്നെയായിരിക്കണം. നിരവധി പേര്‍ ഇതിനോടകം തന്നെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിക്ക് ആവശ്യമായ വ്യക്തിയെ ലഭിച്ചുവെന്നും സൂചനയുണ്ട്. എന്തായാലും ഇപ്പോള്‍ സന്ദേശങ്ങളൊന്നും അവര്‍ സ്വീകരിക്കുന്നില്ലെന്നാണ് സൂചന.












Click it and Unblock the Notifications