കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ 'തല്ലുമാല' മിസ് ശ്രീലങ്ക മത്സരത്തിനിടെ ഏറ്റുമുട്ടി കാണികള്‍, കാരണം പോലും അറിയില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തല്ലെന്ന് പറഞ്ഞാല്‍ ഒന്നൊന്നര തല്ല്. സ്ത്രീകളും പുരുഷന്മാരുമെല്ലാം മുന്നില്‍ നിന്ന് കൂട്ടത്തല്ല്. നടന്നിരിക്കുന്നത് ന്യൂയോര്‍ക്കില്‍. ഒരു ബ്യൂട്ടി കോമ്പറ്റീഷന്‍ നടന്നുകൊണ്ടിരിക്കെ നടന്നത് തല്ലുമാലയാണ്. ഒരു കാരണവുമില്ലാതെ നടന്നതാണ് ഈ തല്ല് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്ത് കാര്യത്തിന് നടന്നുവെന്ന് എന്തായാലും അന്വേഷിച്ച് വരികയാണ്.

1

മിസ് ശ്രീലങ്ക മത്സരത്തിനിടെയാണ് ഈ കൂട്ടത്തല്ല് അരങ്ങേറിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. സംഘാടകര്‍ക്കെതിരെ വ്യാപക വിമര്‍ശനവുമുയരുന്നുണ്ട്. എന്ത് തരം അതിഥികളെയും കാഴ്ച്ചക്കാരെയുമാണ് ചടങ്ങിലേക്ക് ഇവര്‍ ക്ഷണിച്ചതെന്നാണ് ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: under the cocunut tree twitter

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ആദ്യത്തെ മിസ് ശ്രീലങ്ക ന്യൂയോര്‍ക്ക് ബ്യൂട്ടി മത്സരമായിരുന്നു ഇത്. വെള്ളിയാഴ്ച്ചയാണ് ഇത് നടന്നത്. എന്നാല്‍ പൊരിഞ്ഞ സംഘട്ടനമാണ് അപ്രതീക്ഷിതമായി നടന്നത്. മത്സരത്തിന് കാഴ്ച്ചക്കാരായി എത്തിയ തമ്മിലായി സംഘടനം. ഇവര്‍ സംഘാടകര്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയതാണ്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂട്ടത്തല്ലായിരുന്നു നടന്നത്. സ്ത്രീകള്‍ പുരുഷന്മാരെ ഇടിക്കുന്നതും ഈ വീഡിയോയില്‍ കാണാം. എന്തിനാണ് തല്ലുണ്ടായത് എന്ന് മാത്രം ആര്‍ക്കും അറിയാന്‍ സാധിച്ചിട്ടില്ല.

2

image credit: under the cocunut tree twitter

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ചടങ്ങിലേക്ക് മുന്നൂറോളം അതിഥികളെയാണ് ക്ഷണിച്ചിരുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ദ്വീപിലാണ് മിസ് ശ്രീലങ്ക മത്സരം സംഘടിപ്പിച്ചത്. ന്നൊല്‍ ടൂര്‍ണമെന്റ് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. അതിഥികളുടെ പെരുമാറ്റത്തെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. ഒരു സ്ത്രീ ഒരു യുവാവിന്റെ കോളറിന് പിടിച്ച് തള്ളുന്നതും പുറത്താക്കുന്നതുമാണ് വീഡിയോയുടെ തുടക്കം. പിന്നീടാണ് ഇത് വലിയ കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്.

3

image credit: under the cocunut tree twitter

സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!

വീഡിയോയില്‍ കുറച്ചാളുകള്‍ ചേര്‍ന്ന് രണ്ട് ചേരിയിലായി തിരിഞ്ഞവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുറച്ച് പേര്‍ പലരെയും തിരഞ്ഞ് പിടിച്ച് തല്ലുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സൗത്ത് ബീച്ചിലെ വാന്‍ഡര്‍ബിള്‍ട്ടില്‍ വെച്ചായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. കോണിപടിയില്‍ വെച്ചും സംഘര്‍ഷമുണ്ടാകുന്നുണ്ട്. അതേസമയം മത്സരത്തിന്റെ സംഘാടകരിലൊരാളായ സുജാനി ഫെര്‍ണാണ്ടോ പറയുന്നത് മത്സരാര്‍ത്ഥികള്‍ ആരും സംഘര്‍ഷത്തിന്റെ ഭാഗമായിട്ടില്ലെന്നാണ്. പതിനാല് മത്സരാര്‍ത്ഥികളും മത്സരം നടക്കുന്ന കെട്ടിടത്തിന്റെ ഉള്ളിലായിരുന്നു.

4

image credit: under the cocunut tree twitter

അതേസമയം സംഘര്‍ഷം നടന്നത് മത്സരം നടന്ന വേദിയുടെ പുറത്ത് വെച്ചാണെന്നും സുജാനി ഫെര്‍ണാണ്ടോ പറഞ്ഞു. സ്റ്റാറ്റന്‍ ഐലന്‍ഡ് വലിയൊരു വിഭാഗം ശ്രീലങ്കക്കാര്‍ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ടാണ് ഇവിടെ തന്നെ മത്സരം നടത്താന്‍ തീരുമാനിച്ചത്. എവിടെ പോയാലും ശ്രീലങ്കക്കാര്‍ തല്ലുണ്ടാക്കുമെന്നാണ് കമന്റ്. നേരത്തെ ഇതേ പോലുള്ള കോമ്പറ്റീഷനുകളില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലായിരുന്നു തല്ലുണ്ടായത്. നിരവധി തദ്ദേശീയരായ ശ്രീലങ്കക്കാരെ ഈ സംഭവം ചൊടിപ്പിച്ചിട്ടുണ്ട്.

5

image credit: under the cocunut tree twitter

ഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെ

ആഗോള തലത്തില്‍ തന്നെ ശ്രീലങ്കയുടെ പേര് മോശമായിരിക്കുകയാണ്. പെരുമാറ്റ ദൂഷ്യവും ഇതോടൊപ്പം വന്നിരിക്കുകയാണ്. മദ്യപിച്ചായിരിക്കാം ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുന്നത്. ശ്രീലങ്കക്കാരെ ആഗോള തലത്തില്‍ തരംതാണവരും, ചതിയന്മാരും, തല്ലുകൊള്ളികളും, തല്ലുണ്ടാക്കുന്നവരുമായിട്ടാണ് എല്ലാവരും കാണുന്നതെന്നും ഖദീജ എന്ന യുവതി പറഞ്ഞു. ആഞ്ജലിയ ഗുണശേഖരയാണ് മത്സരത്തില്‍ ജേതാവായത്. മത്സരാര്‍ത്ഥികളാരും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നും, കിരീടത്തിന് വേണ്ടിയാണ് പ്രശ്‌നമുണ്ടായതെന്നുമുള്ള വാദത്തെ അവര്‍ തള്ളി.

English summary
men and women starts fight during miss srilanka pageant,video goes viral, netizens slams organisers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X