Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷാ അംബാനി സൂപ്പറാണ്. ഗ്യാരേജില്‍ ഇല്ലാത്ത കാറുകളില്ല; മുകേഷ് അംബാനി പോലും തോറ്റുപോകും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി രാജകീയ ജീവിതമാണ് നയിക്കുന്നത്. റിലയന്‍സിന്റെ വമ്പന്‍ ബിസിനസുകളെല്ലാം നയിക്കുന്നത് ഇഷയാണ്. റിലയന്‍സ് റീട്ടെയിലില്‍ നിന്നടക്കം വലിയ ലാഭമാണ് അവര്‍ സ്വന്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആഡംബര ജീവിതമാണ് ഇഷയുടേത്. പലപ്പോഴും ഇഷയുടെ വസ്ത്രധാരണം പോലും വൈറലാവാറുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇഷാ അംബാനി മെറ്റ് ഗാലയില്‍ ധരിച്ച വസ്ത്രങ്ങള്‍ ലോകത്താകെ ചര്‍ച്ചയായിരുന്നു. ഇഷയ്ക്ക് ഫാഷനോട് മാത്രമല്ല താല്‍പര്യമുള്ളത്. ആഡംബര കാറുകളുടെ വലിയൊരു ആരാധികായാണ് ഇഷാ അംബാനി. അവരുടെ ഗ്യാരേജില്‍ ഏതൊക്കെ വാഹനങ്ങളാണ് ഉള്ളതെന്ന് നോക്കാം.

isha-ambani-car-collection

മെഴ്‌സിഡസ് ബെന്‍സിന്റെ എസ് ക്ലാസാണ് ഇഷയുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍. ഇത് ആഡംബര കാര്‍ സ്വന്തമാക്കുന്നവരില്‍ എപ്പോഴുമുണ്ടാവുന്നതാണ്. നിരവധി സെലിബ്രിറ്റികളും ബിസിനസുകാര്‍ക്കുമെല്ലാം എസ് ക്ലാസ് സ്വന്തമായിട്ടുണ്ട്. ഫ്‌ളാഗ്ഷിപ്പ് സെഡാനാണിത്. 1.77 കോടിക്കും 1.86 കോടിക്കും ഇടയിലാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോളാണ് ഇതിനുള്ളത്. അതല്ലെങ്കില്‍ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ലഭ്യമാവും. ബിഎംഡബ്ല്യുവിന്റെ 7 സീരീസും ഇഷയുടെ കൈവശമുണ്ട്. വളരെ സ്‌റ്റൈലിഷായ കാറുകളില്‍ ഒന്നാണിത്. ഇന്ത്യയില്‍ നിരവധി പേരുടെ കൈയ്യില്‍ ഈ കാറുണ്ട്.

1.82 കോടിക്കും 1.84 കോടിക്കും ഇടയിലാണ് ബിഎംഡബ്ല്യു 7 സീരീസിന്റെ എക്‌സ് ഷോറൂം വില. എസ് ക്ലാസിന്റെ എതിരാളിയായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 376 ബിഎച്ച്പി, 3 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലും ഇവ ലഭ്യമാകും. റോഡില്‍ ഇറങ്ങിയാല്‍ രാജാവിനെ പോലെ ഇവ നമുക്ക് തോന്നാം.

പലരുടെയും പ്രിയ വാഹനങ്ങളിലൊന്നാണിത്. പോര്‍ഷെയുടെ കെയ്മാന്‍ എസാണ് ഇഷയുടെ മറ്റൊരു പ്രധാന വാഹനം. ഇത് അള്‍ട്രാ സ്റ്റൈലിഷ് സ്‌പോര്‍ട്‌സ് കാറാണ്. 1.48 കോടിയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. നിരത്തിലെ കരുത്തനെന്ന വിശേഷണവും ഈ ആഡംബര കാറിനുണ്ട്.

ഇഷയുടെ ഗ്യാരേജില്‍ ഏറ്റവും വലിയ ആഡംബര കാറാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍. ഏറ്റവും ചെലവേറിയ കാറും ഇത് തന്നെയാണ്. 6.95 കോടിയാണ് ഈ അത്യാഡംബര കാറിന്റെ എക്‌സ് ഷോറൂം വില. 6.5 ലിറ്ററിന്റെ വി12 പെട്രോള്‍ എഞ്ചിനാണ് ഇതിനുള്ളത്. അതിവേഗത്തില്‍ നിരത്തിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് സാധിക്കും.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതിനുണ്ട്. ബെന്റ്‌ലിയുടെ അര്‍നേജ് ആര്‍ ആണ് ഇഷയുടെ ശേഖരത്തിലെ രണ്ടാമത്തെ ചെലവേറിയ കാര്‍. നിലവില്‍ ഈ കാര്‍ പുറത്തിറക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. 2.25 കോടിയാണ് ഈ അള്‍ട്രാ ലക്ഷ്വറി ലിമൂസിന്റെ വില. വേഗത്തില്‍ മാത്രമല്ല സ്‌റ്റൈലിഷിലും ഇവ മുന്നില്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+