Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതങ്ങളുമായി സംസാരിക്കാറുണ്ട്.... മറ്റുള്ളവരുടെ ഭാവി അങ്ങനെയറിയാം, അമ്പരപ്പിച്ച് ഈ യുവാവ്!!

വാഷിംഗ്ടണ്‍: ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന് ഒരു പിന്തുടര്‍ച്ചക്കാരന്‍ ഇക്കാലത്തുണ്ട്. അഥോസ് സലോമി എന്ന ഈ ബ്രസീലിയന്‍ യുവാവിന്റെ പ്രവചനങ്ങളൊക്കെ നേരത്തെ സത്യമായിരുന്നു. അടുത്ത വര്‍ഷങ്ങളിലായി ഭൂമിക്ക് വലിയ ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന പ്രവചനവും നേരത്തെ സലോമി നടത്തിയിരുന്നു.

ഇതും വൈറലായിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതത്തിലെ കാര്യങ്ങള്‍ തനിക്ക് പ്രവചിക്കാനാവുന്നതെന്ന് യുവാവ് വെളിപ്പെടുത്തുകയാണ്. ഇയാള്‍ക്ക് പ്രേതങ്ങളും ആത്മാക്കളുമായും സംസാരിക്കാന്‍ പറ്റുമെന്ന വിവരമാണ് ഇതിന് ഉത്തരമായി സലോമി നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

പന്ത്രണ്ടാം വയസ്സിലാണ് തനിക്ക് മറ്റുള്ളവരുടെ ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് സലോമി പറയുന്നു. എന്നാല്‍ ഇക്കാര്യം താന്‍ ആരോടും പറഞ്ഞില്ല. ആരും അറിയേണ്ടെന്ന് കരുതി. പ്രധാന കാരണം അതിന്റെ പേരില്‍ പരിഹസിക്കപ്പെടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ വളര്‍ന്നു. ഈ മികച്ച കഴിവുകള്‍ രഹസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കഴിവുകളുള്ള ആളുകളുടെ നേതാവായി മാറാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഈ കഴിവുകളെ താന്‍ ഇഷ്ടപ്പെടുന്നതായും സലോമി പറഞ്ഞു.

2

താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമായതിനെ തുടര്‍ന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നത്. ഇത്തരം കഴിവുകളുള്ള നിരവധി പേര്‍ ചുറ്റുമുണ്ട്. അവര്‍ക്കെല്ലാം ഈ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ആരും പുറത്തുപറയില്ല. കാരണം നാട്ടുകാര്‍ തങ്ങള്‍ക്ക് ഭ്രാന്താണെന്ന് പറയും. അത് കേള്‍ക്കാന്‍ ആഗ്രഹമില്ല. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലായും സന്ദേശങ്ങള്‍ വരുന്നുണ്ട്. ഇതേ കഴിവുകള്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ട്. തന്നെ ആധുനിക കാല നോസ്ട്രഡാമസ് എന്ന് വിളിക്കേണ്ടതില്ലെന്നും, ആ പേര് തനിക്ക് ഇഷ്ടമല്ലെന്നും സലോമി പറഞ്ഞു.

3

തന്നെ പോലെ ഇതേ കഴിവുള്ളവരെ സഹായിക്കാനാണ് ഇപ്പോള്‍ സമയം നല്‍കുന്നത്. പലരും അത്തരമൊരു കുടുക്കിലുണ്ട്. ജീവിതം മുന്നോട്ട് പോകേണ്ടതാണെന്ന് ഇവര്‍ ഓര്‍ക്കണമെന്നും സലോമി പറയുന്നു. താന്‍ നോസ്ട്രഡാമസിന്റെ പുനര്‍ജന്മമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആരും തന്നെ അങ്ങനെ വിളിക്കേണ്ട. താനൊരു ആത്മീയ ഗുരു അല്ല. ആര്‍ക്കും റോള്‍ മോഡലുമല്ല. ആളുകള്‍ പറയുന്നത് കേട്ട് അവരെ സഹായിക്കാനും, നേരായ രീതിയില്‍ നയിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അഥോസ് സലോമി വ്യക്തമാക്കി.

4

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അതേസമയം തന്റെ കുടുംബത്തിന് പ്രേതങ്ങളുമായി സംവദിക്കാന്‍ സാധിക്കും. ശാസ്ത്രീയ ചിന്തകള്‍ക്കും അപ്പുറത്തുള്ള അത്തരമൊരു ശക്തിയുമായുള്ള ബന്ധവും കുടുംബത്തിനുണ്ടായിരുന്നു. അത് തന്നെയും സഹായിച്ചിട്ടുണ്ട്. ഭാവിയില്‍ നടക്കുന്ന നാടകീയ സംഭവ വികാസങ്ങള്‍ തനിക്ക് പ്രവചിക്കാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. എല്ലാം ഒരു ഊര്‍ജ തരംഗമാണ്. മനുഷ്യര്‍ എന്നത് ഒരു ആന്റിനയാണ്. അത് പലതുമായി കണക്ട് ചെയ്യും. ഇതിലൂടെ നമ്മള്‍ പല മെക്കാനിസവും സ്വന്തമാക്കും. എന്നെ പോലെ അതീന്ദ്രീയ ശക്തികളുമായി സംസാരിക്കുന്ന നിരവധി പേരുണ്ട്. മനുഷ്യരുടെ എക്‌സറേ കാണുന്നത് പോലെയാണിത്. അവര്‍ ഏത് അവസ്ഥയിലാണെന്നും പറയാന്‍ സാധിക്കുമെന്ന് അഥോസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+