ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുകയാണോ; എങ്ങനെ ചെലവ് നിയന്ത്രിച്ച്, പണം സ്വരൂപിക്കാം; ടിപ്പുകൾ
വിവാഹിതരായ ദമ്പതികളുടെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഒരു കുഞ്ഞ് കൂട ഇവരുടെ ജീവിതത്തിന്റെ ഭാഗമാവുക എന്നത്. എന്നാൽ പല ദമ്പതികൾക്കും ആശങ്കയാണ്.. ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കേണ്ട ശരിയായ സമയമായോ, ഒരു കുഞ്ഞ് കൂടി ഉണ്ടായിക്കഴിയുമ്പോൾ സാമ്പത്തികമായി ഞെരുക്കം ഉണ്ടാവുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടാവും. പെട്ടെന്ന് ഒരു കുഞ്ഞ് കൂടി വരുമ്പോൾ എങ്ങനെയാണ് ബഡ്‌ജെറ്റ് താളംതെറ്റാതെ മുന്നോട്ട് കൊണ്ടുപോകും, എങ്ങനെ ഭാവിയിലേക്ക് സേവിംഗ്‌സ് മാറ്റിവെയ്ക്കും..എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇതാ...
കുഞ്ഞ് ജനിക്കും മുമ്പ് കുഞ്ഞിന് വേണ്ടി ഒരു ബജറ്റ് തയ്യാറാക്കുക: ഗർഭകാലത്തെ ആശുപത്രി സന്ദർശനങ്ങളുടെ ചെലവുകളും പ്രസവസമയത്ത് ഉണ്ടായേക്കാവുന്ന ചെലവുകളും കണക്കാക്കി മുൻകൂട്ടി ആസൂത്രണം ചെയ്ത് വെയ്ക്കണം.
ഐവിഎഫ്, വാടക ഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെ ആണ് നിങ്ങൾ ഒരു കുഞ്ഞിനെ ആസൂത്രണം ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ചെലവ് കണക്കാക്കുന്നത് വ്യത്യാസപ്പെടും. വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷണം, മെഡിക്കൽ ബില്ലുകൾ തുടങ്ങയവയുടെയെല്ലാം ചെലവ് കരുതണം.

ഷിജുവിന്റെ നാക്കുപിഴച്ചു; മനീഷയെ ഹഗ് ചെയ്തതിന് പിന്നാലെ ബിഗ്ബോസ് വീട്ടിൽ തർക്കം..
നിങ്ങളുടെ കുഞ്ഞ് ജനിക്കുമ്പോൾ തീർച്ചായായും നിങ്ങൾ ആവേശത്തിലായിരിക്കും. പല സാധനങ്ങളും വാങ്ങണമെന്ന് തോന്നും,
ആവേശത്തോടെ ഷോപ്പിംഗ് നടത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ എടുത്തുച്ചാട്ടം വേണ്ട, അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ നിങ്ങളുടെ കുഞ്ഞ് വളരും ഒരുപാട് ചെലവിട്ട് വസ്ത്രം വാങ്ങുന്നതിൽ കാര്യമില്ല. യഥാർത്ഥത്തിൽ ആവശ്യമുള്ളതും പുതിയത് വാങ്ങേണ്ടതുമായ കാര്യങ്ങൾക്ക് പണം ചെലവാക്കുക. നിങ്ങളുടെ ബേബി ഷവർ സമയത്ത് നിങ്ങൾക്ക് ആവശ്യമുള്ള സമ്മാനങ്ങൾക്ക് ബന്ധുക്കൾ നൽകുകയും ചെയ്യും.
എല്ലാ ആസൂത്രണങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ എല്ലാ സാധനങ്ങളും നൽകാൻ നിങ്ങൾ ഷോപ്പ് ചെയ്യും. എന്നാൽ ഇവിടെ ആവശ്യത്തിലധികം ചെലവ് വരാൻ സാധ്യതയുണ്ട്. അതിന് ചെയ്യേണ്ടത് കിഴിവ് തരുന്ന സ്റ്റോറുകൾ കണ്ടെത്തുക. ഡിസ്കൗണ്ട് തരുന്ന സ്റ്റോറുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും കണ്ടെത്തുക. ചിലർ ജന്മദിന മാസം, ഉത്സവ കിഴിവുകൾ, നിങ്ങളുടെ അടുത്ത പർച്ചേസിൽ റിഡീം ചെയ്യാവുന്ന ലോയൽറ്റി പോയിന്റുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.
എപ്പോഴാണ് നമുക്ക് സാമ്പത്തികമായ ആവശ്യം വന്നുചേരുക എന്ന് പറയാൻ സാധിക്കില്ല. ഒരു അടിയന്തര ഫണ്ട് കരുതുക എന്നത് അനുയോജ്യവും ആവശ്യവുമാണ്. അങ്ങനെ മാറ്റി വെയ്ക്കുന്ന പണം മറ്റൊന്നിന് വേണ്ടിയും നിങ്ങൾ ചെലവാക്കരുത്. നിങ്ങൾ ചെലവ് അമിതമായി പോകുകയോ അല്ലെങ്കിൽ എന്തെങ്കിലും അടിയന്തിര സാഹചര്യം നേരിടേണ്ടി വരികയോ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ അടിയന്തര ഫണ്ട് ഉപയോഗപ്പടുംയ ഈ ലാഭിച്ച പണം ഈ അധിക ചിലവുകൾ എളുപ്പമാക്കും.
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..












Click it and Unblock the Notifications