വിവാഹമാണ്, പോക്കറ്റ് കീറുമോ?പണം ലാഭിക്കാന്‍ ഇതാ മാര്‍ഗങ്ങള്‍, ഇങ്ങോട്ട് വാങ്ങുകയും ചെയ്യാം
വിവാഹമെന്ന് ആലോചിക്കുമ്പോള്‍ തന്നെ പലര്‍ക്കും സന്തോഷമുണ്ടാകും. പക്ഷേ പിന്നാലെ തന്നെ ടെന്‍ഷനും വരും. വിവാഹ ചെലവുകള്‍ ഭീമമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആഢംബര വിവാഹത്തിന് പിറകേ പോകുന്നവരുണ്ട്. എന്നാല്‍ സാധാരണക്കാരന്‍ എങ്ങനെ ചെലവുകള്‍ കുറച്ച്, ഏറ്റവും മികച്ച രീതിയില്‍ വിവാഹം നടത്തും.
പോക്കറ്റ് കീറുകയും ചെയ്യരുത്, എന്നാല്‍ വരുന്നവരൊന്നും നിരാശരാവാത്ത തരത്തില്‍ വിവാഹം അടിപൊളിയാക്കുകയും വേണം. ഇതിന് ഇപ്പോള്‍ ചില മാര്‍ഗങ്ങളുണ്ട്. വെഡ്ഡിംഗ് പ്ലാനര്‍ തന്നെ ഇക്കാര്യത്തില്‍ മികച്ച ടിപ്‌സുകള്‍ നല്‍കിയിരിക്കുകയാണ്. ഇത് കൃത്യമായി പാലിച്ചാല്‍ പോക്കറ്റ് കീറില്ലെന്നാണ് അഭിപ്രായം.

ബജറ്റിന്റെ കാര്യം ആദ്യം ശ്രദ്ധിക്കുക
ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് വിവാഹ ബജറ്റിലാണ്. പല സര്‍വീസുകള്‍ക്കായിട്ടായിരിക്കും നമ്മള്‍ വമ്പനൊരു തുക മുടക്കുക. 15 സുപ്രധാന സര്‍വീസുകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെങ്കില്‍, അതില്‍ ഏതൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുക.
ആദ്യ അഞ്ചെണ്ണം, മധ്യത്തിലുള്ള അഞ്ചെണ്ണം, ഇല്ലെങ്കില്‍ അവസാനത്തെ അഞ്ചെണ്ണം, ഇതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതിന് മാത്രം പണം നല്‍കുക.
ആളുകളെ കുറയ്ക്കാന്‍ ശ്രമിക്കുക
ഒരു വിവാഹത്തിന് കൂടുതല്‍ ആളുകള്‍ വരുന്നതിലായിരിക്കും നമ്മുടെ സന്തോഷം. പക്ഷേ ചെലവ് എപ്പോഴും വര്‍ധിപ്പിക്കുക. ഒരു ഗസ്റ്റിന് 70 ഡോളറാണ് നമ്മള്‍ ചെലവാക്കേണ്ടി വരുന്നതെന്നാണ് കണക്ക്. പാര്‍ട്ടികള്‍ ഒക്കെയുള്ള വിവാഹമാകുമ്പോള്‍ മദ്യം അടക്കം ഉണ്ടാവും. അതിന് വേറെ ചെലവുകളും വരും.
വളരെ കുറച്ച് ആളുകളെ മാത്രം വിവാഹം റിസപ്ഷനായി വിളിക്കും. തീര്‍ച്ചയായും പരാതികളുണ്ടാവും. എങ്കിലും നമുക്ക് ഏറ്റവും അടുത്ത ആളുകളെയും, അതുപോലെ നാട്ടുകാരെയും ക്ഷണിക്കുക. അധികം അറിയാത്തവരെ ഒഴിവാക്കുക. ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാം.
അവധി ദിനത്തില്‍ വിവാഹം വേണ്ട
കിടിലന്‍ ഓപ്ഷന്‍ വിവാഹം എപ്പോള്‍ നടത്തുന്നു എന്നതിലാണ്. ശനിയോ, ഞായറോ വിവാഹം നടത്താതിരിക്കാന്‍ ശ്രമിക്കുക. ഇത് രണ്ടും അവധി ദിനങ്ങളാണ്. ചെലവേറുമെന്ന് ഉറപ്പാണ്. പകരം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങള്‍ വിവാഹത്തിനായി പരിഗണിക്കുക. സ്വാഭാവികമായും ആളുകളുടെ എണ്ണം കുറയും.
പക്ഷേ വേണ്ടപ്പെട്ടവരൊന്നും ഈ വിവാഹം ഒഴിവാക്കുകയുമില്ല. അതിലൂടെ വിവാഹം ഏറ്റവും കളറാകാം. നമ്മള്‍ വേണമെന്ന് കരുതുന്നവരെല്ലാം വരികയും, അല്ലാത്തവരെ തനിയെ പിന്‍വാങ്ങുകയും ചെയ്യും.
വാങ്ങുന്നതിന് മുമ്പ് ആലോചിക്കുക
വിവാഹത്തിന് എല്ലാം പുതിയത് വേണമെന്നില്ല. അതൊരു തെറ്റിദ്ധാരണയാണ്. ഒരുപാട് വിവാഹ സാധനങ്ങള്‍ റീസെയിലില്‍ ലഭ്യമാണ്. പ്രത്യേക അലങ്കാരപ്പണികള്‍ക്കായി ഉപയോഗിക്കുന്ന ഡീക്കോറുകള്‍ അടക്കം.
വിവാഹ വസ്ത്രങ്ങള്‍ക്കായി റീസെയില്‍ സൈറ്റുകളുണ്ട്. അതെല്ലാം ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത് നോക്കാവുന്നതാണ്. വിവാഹ വസ്ത്രങ്ങള്‍ വാടകയ്ക്ക് ലഭിക്കുന്ന ഓപ്ഷനും അതുപോലെ ഉപയോഗപ്പെടുത്താം.
ഒരുപാട് പൂക്കള്‍ വേണോ?
വിവാഹ വീടുകളില്‍ ധാരാളം പൂക്കള്‍ ഉണ്ടാവും. ഇത്രയും വേണോ എന്ന് ആദ്യം തീരുമാനിക്കുക. പല മതത്തിലുള്ള വിവാഹങ്ങളാവുമ്പോള്‍ വ്യത്യസ്ത രീതിയിലായിരിക്കും പൂക്കളുടെ ഉപയോഗം. സാധാരണ ഒരു ബൊക്കെയില്‍ കാര്യങ്ങള്‍ ഒതുക്കുക.
അത് ഏറ്റവും നന്നായി അലങ്കരിക്കുക. മണ്ഡപത്തില്‍ മിനിമം പൂക്കള്‍ ഉപയോഗിക്കുക. ഇതും ചെലവ് ചുരുക്കാന്‍ നല്ലതാണ്. പല പൂക്കള്‍ കൊണ്ടുള്ള മാലയ്ക്ക് പകരം ഒറ്റ പൂക്കള്‍ കൊണ്ടുള്ള മാലയും ഉപയോഗിക്കാവുന്നതാണ്.
കിട്ടാനുള്ള പണം ഒഴിവാക്കണോ?
പലരും ഇപ്പോള്‍ വിവാഹ കാര്‍ഡുകളില്‍ പണമിടപാടുകള്‍ ആവശ്യമില്ല എന്ന് എഴുതാറുണ്ട്. നിങ്ങള്‍ ഒരല്‍പ്പം ബുദ്ധിമുട്ടിലാണെങ്കിലും, അല്ലെങ്കിലും ഈ പണം ഒഴിവാക്കേണ്ടതില്ല. പല വിവാഹ വീടുകളില്‍ പണപ്പെട്ടി തന്നെ വെക്കാറുണ്ട്.
ആ രീതി തന്നെ തുടരുക. അതില്‍ നാണിക്കേണ്ടതില്ല. ബന്ധുക്കളും, സുഹുത്തുക്കളുമെല്ലാം ഇത്തരപത്തില്‍ നിങ്ങളെ സഹായിക്കാം. അതൊന്നും വേണ്ടെന്ന് വെക്കരുത്.












Click it and Unblock the Notifications