Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയില്‍ ശമ്പളം കുറവാണെങ്കില്‍ പരാതി വേണ്ട; ചെറിയ വരുമാനത്തിലും പണക്കാരനാവാം, ഇതാ മാര്‍ഗങ്ങള്‍

കുറഞ്ഞ ശമ്പളമാണോ നിങ്ങള്‍ക്കുള്ളത്? എത്ര സമ്പാദിക്കാന്‍ നോക്കിയിട്ടും വിചാരിച്ചത് പോലെയുള്ള ഒരു ജീവിതം സാധ്യമാകുന്നില്ലേ. ഇനി അതൊന്നും പേടിക്കേണ്ട കാര്യമില്ല.നമ്മള്‍ വിചാരിച്ചാല്‍ തന്നെ നിയമപരമായി പണം സമ്പാദിക്കാന്‍ സാധിക്കും. വിചാരിച്ചതിനേക്കാള്‍ മികച്ച ജീവിതം അതിലൂടെ സ്വന്തമാക്കുകയും ചെയ്യാം.

പക്ഷേ അതിന് കുറച്ച് സമയമെടുക്കും. പണം സമ്പാദിക്കാനുള്ള പ്രധാന വഴി, കുറച്ച് സമയമാണ്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുമോ? കോമ്പൗണ്ട് ഇന്ററസ്റ്റുകളാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം. നിങ്ങളുടെ നിക്ഷേപത്തിലൂടെ ലഭിച്ച പലിശ വീണ്ടും നിക്ഷേപിക്കുന്ന രീതിയാണിത്. ചെറിയൊരു കാലയളവില്‍ ഇത് വന്‍ തുകയായി വളരും. അത് എങ്ങനെയെന്ന് നോക്കാം.

money-tips

നേരത്തെ പണമിറക്കുക

കോമ്പൗണ്ട് ഇന്ററസ്റ്റിന്റെ ഗുണങ്ങള്‍ പരമാവധി ലഭിക്കാന്‍ നോക്കുക. അതിനായി നിക്ഷേപം നേരത്തെ തുടങ്ങുക. കൂടുതല്‍ സമയം നിക്ഷേപത്തില്‍ ലഭിക്കുമ്പോള്‍, അത് വിചാരിക്കുന്നതിന് മുകളിലേക്ക് വളരും. നിങ്ങളുടേത് തുച്ഛമായ ശമ്പളമാണെങ്കില്‍ പോലും ഇതില്‍ നിക്ഷേപിക്കാം. ചെറിയ തുകില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്.

നേരത്തെയുള്ള നിക്ഷേപം നിങ്ങള്‍ക്ക് സാമ്പത്തികമായ സുരക്ഷ സമ്മാനിക്കും. പുതിയ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കാനും, അതോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താനും സാധിക്കും.

നിരന്തരം നിക്ഷേപിക്കുക

ചെറിയ തുകയാണെങ്കിലും നിരന്തരം നിക്ഷേപിക്കുക. കോമ്പൗണ്ട് ഇന്ററസ്റ്റ് നിങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. മാസത്തില്‍ ആയാലും, വര്‍ഷത്തില്‍ ആയാലും നിക്ഷേപിക്കാവുന്നതാണ്. ഇതിലൂടെ നിക്ഷേപ അച്ചടക്കവും നിങ്ങള്‍ക്ക് സാധ്യമാകും. നിങ്ങളുടെ സമ്പത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം.

എവിടെയെല്ലാം നിക്ഷേപിക്കാം

കോമ്പൗണ്ടിംഗ് ഇന്ററസ്റ്റിനുള്ള ഓപ്ഷന്‍ നിരവധിയാണ്. ഫി്ക്‌സഡ് ഡെപ്പോസിറ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ടുകള്‍, ടാക്‌സ് സേവിംഗ് സ്‌കീമുകള്‍ എന്നിവ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.

ഓരോ നിക്ഷേപത്തിലെയും റിസ്‌കുകളെ പറ്റി കൃത്യമായി പഠിക്കുക. അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തെ വൈവിധ്യമുള്ളതാക്കി തീര്‍ക്കുക. വിവിധ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഗുണകരം.

ഈ ടിപ്പ്‌സ് മറക്കാതെ ഉപയോഗിക്കുക

കോമ്പൗണ്ടിംഗിന്റെ ഗുണം ഏറ്റവും വലുതായി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ചെയ്യണം. നിങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതങ്ങളും, പലശികളും, എല്ലാം വീണ്ടും നിക്ഷേപിക്കുക. അത് പണമായി പിന്‍വലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ജീവിതത്തില്‍ ക്ഷമുണ്ടെങ്കില്‍, ഈ തുക വര്‍ധിപ്പിക്കാന്‍ സാധിക്കും.

നമുക്ക് ആവശ്യമുള്ള സമയത്ത് ചിന്തിക്കാവുന്നതിലും വലിയൊരു തുകയായി അത് മാറിയിട്ടുണ്ടാവും. നിങ്ങളുടെ മൊത്തം വരുമാനം, ലക്ഷാധിപതിയോ, കോടീശ്വരനോ വരെയാക്കാന്‍ ശേഷിയുള്ളതാണ്.

ദീര്‍ഘകാല നിക്ഷേപത്തെ സ്വീകരിക്കുക

പണം പെട്ടെന്ന് ചെലവാക്കുന്ന രീതി മറക്കുക. പകരം ദീര്‍ഘകാല നിക്ഷേപങ്ങളെ സ്വീകരിക്കുക. അതിലൂടെ ചെറിയ തുക ഘട്ടം ഘട്ടമായി വളരുന്നത് കാണാം. ക്ഷമയാണ് പണം ഇരട്ടിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ദീര്‍ഘകാല നിക്ഷേപം നിങ്ങള്‍ക്ക് നല്‍കുന്ന തുകയും ധാരാളമായിരിക്കും.

ഓപ്ഷനുകള്‍ ഇങ്ങനെ

കാലയളവുകള്‍ നോക്കി നിക്ഷേപിക്കുക. ചില നിക്ഷേപങ്ങള്‍ വര്‍ഷത്തിലായിരിക്കും പലിശ നല്‍കുക. ചില ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ ആറ് മാസം കൂടുമ്പോഴോ, ഓരോ മാസത്തിലോ നില്‍കിയോ. ഇതില്‍ എല്ലാ പലിശ വ്യത്യസ്തമായിരിക്കും. ചെറിയ കാലയളവിലാണ് പലിശ കൂടുതലെങ്കില്‍ അതില്‍ തന്നെ നിക്ഷേപിക്കുക. ഇതും സമ്പാദ്യം വളര്‍ത്താന്‍ മികച്ചൊരു ഓപ്ഷനാണ്.

വരുമാനം കൂടുമ്പോല്‍ നിക്ഷേപവും വര്‍ധിപ്പിക്കാം

നിങ്ങളുടെ വരുമാനം കോമ്പൗണ്ടിംഗ് നിക്ഷേപത്തില്‍ വര്‍ധിക്കുമ്പോള്‍, കൂടുതല്‍ നിക്ഷേപത്തിന് ശ്രമിക്കുക. നിരന്തരം നിക്ഷേപം നടത്തുന്നതിലൂടെ പതിയെ നിങ്ങളുടെ സമ്പാദ്യം ഉയരങ്ങളിലെത്തും. അത് സാമ്പത്തികമായ അടിത്തറ നിങ്ങള്‍ക്ക് സമ്മാനിക്കും. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് വേണം നടപ്പാക്കാന്‍.

സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായവും സ്വീകരിക്കാവുന്നതാണ്. ഇവര്‍ നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയെ പറഞ്ഞ് തരും. അതിലൂടെ കോമ്പൗണ്ടിംഗ് ഇന്ററസ്റ്റും ഉയര്‍ത്താന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ ഇന്റര്‍നെറ്റിലും അന്വേഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+