Get Updates
Get notified of breaking news, exclusive insights, and must-see stories!

viral video: പ്രിയ സുഹൃത്ത് ഇനിയില്ല, സഹിക്കാനാവുന്നില്ല; അന്ത്യ ചുംബനം നല്‍കി കുരങ്ങന്‍

കൊളംബോ: എത്രത്തോളം നിങ്ങള്‍ക്കൊരാളെ സഹായിക്കാനാകാം. എത്ര സ്‌നേഹിച്ചാലും ഒരു പരിധിയുണ്ടല്ലേ. എന്നാല്‍ മൃഗങ്ങളുടെ കാര്യത്തില്‍ ഇത് തിരിച്ചാണ്. പരിധിയില്ലാതെ സ്‌നേഹിക്കാന്‍ അവര്‍ക്കറിയാം. ഒരാള്‍ മരിച്ചാല്‍ നമ്മളേക്കാള്‍ ആ വിയോഗത്തില്‍ വേദനിക്കുന്നത് അവരായിരിക്കും. ഇതിന് തെളിവും ധാരാളമായുണ്ട്.

ഇപ്പോഴിതാ അത്തരമൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. തന്റെ സുഹൃത്തിന്റെ മരണത്തില്‍ നെഞ്ചുപൊട്ടിയ ഒരു കുരങ്ങന്‍. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിയിരിക്കുകയാണ്. പ്രിയപ്പെട്ടവന് അന്ത്യ ചുംബനവും നല്‍കിയാണ് കുരങ്ങന്‍ പോയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: CEN

പീതാംബരം രാജന്‍ എന്ന 56കാരന്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മരിച്ചത്. ശ്രീലങ്കയിലെ ബാത്തികലോവയില്‍ വനത്തിന് സമീപത്തായിട്ടാണ് ഇയാള്‍ക്ക് വീടുണ്ടായിരുന്നത്. പെട്ടെന്നുള്ള രോഗത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. എന്നാല്‍ പീതാംബരത്തിന്റെ മരണം അദ്ദേഹത്തെ കുടുംബത്തെ പോലെ വല്ലാതെ വേദനിപ്പിച്ച ഒരാളുണ്ടായിരുന്നു. ഒരു കുരങ്ങനാണിത്. സഹിക്കാന്‍ പറ്റാത്ത വിയോഗ വാര്‍ത്ത മനസ്സിലാക്കിയാണ് പീതാംബരത്തിന്റെ വീട്ടിലേക്ക് ഈ കുരങ്ങന്‍ എത്തിയത്. ഒരു നിമിഷത്തേക്ക് എല്ലാവരും അമ്പരന്ന് പോയ കാര്യമായിരുന്നു ഇത്.

2

image credit: CEN

കുരങ്ങന്‍ പീതാംബരത്തിന്റെ ജീവനറ്റ ശരീരത്തിലേക്ക് നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. ആരെയും കരയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ഇത്. എ്‌നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് ഒരായുഷ്‌ക്കാലത്തിന്റെ ബന്ധമുണ്ട്. ഈ ചാരനിറത്തിലുള്ള കുരങ്ങന് ദിവസവും പഴങ്ങളും ബിസ്‌കറ്റുമെല്ലാം പീതാംബരം നല്‍കാറുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധം ഇതിലൂടെയാണ് രൂപപ്പെട്ടത്. കുരങ്ങന് ദിവസവും പീതാംബരത്തെ കണ്ടില്ലെങ്കില്‍ ഉറങ്ങാനാവില്ലെന്ന അവസ്ഥയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ഈ കുരങ്ങന്‍ എത്തണമെന്ന് വീട്ടുകാര്‍ക്കുമുണ്ടായിരുന്നു.

3

image credit: CEN

അവരാണ് പീതാംബരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ ഈ കുരങ്ങനെ എടുത്ത് കൊണ്ടുവന്നത്. പീതാംബരത്തിന്റെ ശവപ്പെട്ടിക്കടുത്തായി നിന്ന കുരങ്ങന്‍ കുറച്ച് നേരം കടുത്ത വിഷമത്തോടെ ഇയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ട്. പിന്നീട് പതിയെ അടുത്ത് വന്ന്, മുഖത്ത് ചുംബിക്കുന്നതും കാണാം. പ്രിയപ്പെട്ടവന് തന്റെ അന്ത്യചുംബനമാണിതെന്ന് ഉറപ്പായിരുന്നു. ഇനിയൊരിക്കലും മടങ്ങി വരാത്ത തന്റെ പ്രിയ സുഹൃത്തിന് ഇതല്ലാതെ ഈ കുരങ്ങന്‍ മറ്റെന്ത് നല്‍കാന്‍ അല്ലേ. സോഷ്യല്‍ മീഡിയയെ പോലും വികാരഭരിതമാക്കിയിരിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

4

പീതാംബരം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുകയായിരുന്നു കുരങ്ങന്‍. എന്നാല്‍ പിന്നീടത് കടുത്ത വിഷമത്തിലേക്ക് മാറി. ഇവരുടെ ബന്ധുക്കള്‍ പതിയെ അവിടെ നിന്ന് കുരങ്ങനെ മാറ്റുകയായിരുന്നു. പീതാംബരത്തിന്റെ കൈപിടിച്ച് കാട്ടിലേക്ക് നടത്തി കൊണ്ടുപോകാനായിരുന്നു ഇതിനിടെ കുരങ്ങന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ ഇതിനെ മാറ്റിയത്. നിരവധി മൃഗസ്‌നേഹികളാണ് കമന്റുമായി എത്തിയത്. ആ മനുഷ്യന്‍ യഥാര്‍ത്ഥ സ്‌നേഹം സ്വന്തമാക്കിയിരിക്കുകയാണ്.മനുഷ്യര്‍ക്ക് സ്വര്‍ഗമുണ്ടെങ്കില്‍ അദ്ദേഹം അവിടെയുണ്ടാവുമെന്നും ഒരാള്‍ കുറിച്ചു.

5

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

മനസ്സലിയിച്ച വീഡിയോ ആണിതെന്ന് ഒരാള്‍ കുറിച്ചു. മൃഗങ്ങള്‍ക്ക് വികാരമില്ലെന്ന് പറയുന്നവര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് നിരവധി മൃഗസ്‌നേഹികളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരത്തെ ഒരു ചിമ്പാന്‍സി തന്റെ പ്രിയപ്പെട്ട സൂകീപ്പറോട് വിടപറയുന്ന രംഗം സോഷ്യല്‍ മീഡിയയുടെ മനസ്സ് കവര്‍ന്നിരുന്നു. ഇയാളോട് പോകേണ്ടെന്ന് ചിമ്പാന്‍സി പറയുന്നതും, എന്തുകൊണ്ട് പോകേണ്ടി വരുന്നുവെന്ന് ഇയാള്‍ പറഞ്ഞ് മനസ്സിലാക്കുന്നതും ആ വീഡിയോയിലുണ്ടായിരുന്നു. മനുഷ്യരേക്കാള്‍ വേഗത്തില്‍ മറ്റുള്ളവരുടെ വേദന മൃഗങ്ങള്‍ക്ക് മനസ്സിലാവുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+