Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ രണ്ടാം പ്രീ വെഡ്ഡിംഗ് ഒരുക്കാന്‍ മുകേഷ് അംബാനി; 800 അതിഥികളെത്തും, വേദി ക്രൂയിസ് കപ്പല്‍

ആനന്ദ് അംബാനിയുടെ രണ്ടാം പ്രീ വെഡ്ഡിംഗിന് ഒരുങ്ങി മുകേഷ് അംബാനി. ജാംനഗറിലെ പ്രീ വെഡ്ഡിംഗിനായി 1200 കോടിയോളമാണ് മുകേഷ് അംബാനി ചെലവിട്ടത്. രണ്ടാമതെ പ്രീ വെഡ്ഡിംഗും അതുപോലെ അത്യാഡംബരത്തില്‍ നടത്താനാണ് അംബാനി കുടുംബം പ്ലാന്‍ ചെയ്യുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും പ്രീവെഡ്ഡിംഗ് നടന്നത്.

മെയ് 28നും മുപ്പതിനും ഇടയിലായിരിക്കും രണ്ടാം പ്രീ വെഡ്ഡിംഗ് മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്ന് നടത്താന്‍ പോകുന്നത്. ഇതും ലോകത്തുള്ള പ്രമുഖ വ്യക്തികളെ ക്ഷണിച്ച് കൊണ്ടായിരിക്കും നടത്തുക. ഇത്തവണ വിദേശത്തായിരിക്കും ലൊക്കേഷനെന്നാണ് റിപ്പോര്‍ട്ട്.

anant-ambani-second-pre-wedding

ദക്ഷിണ ഫ്രാന്‍സിന്റെ തീരത്ത് വെച്ചായിരിക്കും രണ്ടാം പ്രീ വെഡ്ഡിംഗ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ക്രൂയിസ് ഷിപ്പും തയ്യാറാക്കിയിട്ടുണ്ട്. ഈ കപ്പലില്‍ വെച്ചായിരിക്കും പരിപാടികള്‍ നടത്തുക. ഇറ്റലിയില്‍ നിന്നാണ് ഈ ക്രൂയിസ് ഷിപ്പ് പുറപ്പെടുക. യാത്രക്കാരെയും കൊണ്ട് ഇറ്റലിയില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ ഫ്രാന്‍സിലാണ് ലാന്‍ഡ് ചെയ്യുക.

ഈ ആഡംബര ആഘോഷത്തിലേക്ക് എണ്ണൂറോളം അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ക്രൂയിസ് കപ്പലില്‍ 600ഓളം സ്റ്റാഫംഗങ്ങള്‍ ഉണ്ടായിരിക്കും. ഇവരാണ് 800 അതിഥികളുടെയും കാര്യങ്ങള്‍ നോക്കി നടത്തുക.

താമസം മുതല്‍ ഭക്ഷണം വരെഈ കപ്പലില്‍ ഒരുക്കിയിട്ടുണ്ടാവും. ഏകദേശം 4380 കിലോമീറ്ററാണ് ഈ ക്രൂയിസ് കപ്പല്‍ സഞ്ചരിക്കുക. എല്ലാ അതിഥികള്‍ക്കും ഒരേസമയം ആനന്ദിനും രാധികയ്ക്കും അതുപോലെ അംബാനി കുടുംബത്തിനുമൊപ്പം ഒരേസമയം ചെലവഴിക്കാനാവും. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ എന്തായാലും ചടങ്ങില്‍ അതിഥിയായിട്ടുണ്ടാവും.

ഇവര്‍ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും അടുത്ത സുഹൃത്തുകളാണ്. ഹഷ്ടാക്ഷര്‍-ദ വാലി ഓഫ് ഗോഡ്‌സ് എന്ന തീമിലാണ് ആനന്ദ് അംബാനിയുടെ ആദ്യ പ്രീവെഡ്ഡിംഗ് നടത്തിയത്. ജൂലായ് പന്ത്രണ്ടിനാണ് ആനന്ദ് അംബാനിയുടെ വിവാഹം നടക്കുക.

അതേസമയം ദക്ഷിണ ഫ്രാന്‍സ് അംബാനി കുടുംബം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാല്‍ ദക്ഷിണ ഫ്രാന്‍സിലെ കടല്‍ത്തീരം അത്യന്തം മനോഹരമാണ്. ഈ മേഖലയിലെ ക്രൂയിസ് ടൂറിസം വളരെയധികം പ്രശസ്തമാണ്. സുഹൃത്തുക്കള്‍ വഴിയാണ് ആനന്ദും രാധികയും പരിചയപ്പെടുന്നത്.

2017ലാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്. 2023ല്‍ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വെച്ചാണ് ആനന്ദ് രാധികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. ഗോള്‍ഡാന ചടങ്ങ് ചടങ്ങും ആന്റിലിയയില്‍ വെച്ച് പാര്‍ട്ടിയും പ്രീ വെഡ്ഡിംഗിന് മുമ്പുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+