ചുമ്മാതല്ല അംബാനി കുടുംബം ഇത്ര സുന്ദരന്‍മാരായത്, നിത്യേന കുടിക്കുന്നത് ഈ പശുവിന്റെ പാല്‍; വില ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നാണ് മുകേഷ് അംബാനിയുടെ കുടുംബം. ലോകത്തുള്ള എന്തുവേണമെങ്കിലും വാങ്ങിച്ച് കഴിക്കാനുള്ള പണം അംബാനി കുടുംബത്തിന്റെ കൈവശമുണ്ട്. നമുക്കെല്ലാം ഭക്ഷണ കാര്യത്തില്‍ ഓരോ ശീലമുള്ളത് പോലെ അംബാനി കുടുംബത്തിനും ശീലങ്ങളുണ്ട്.
പാല്‍ നമ്മളെല്ലാം കുടിക്കുന്നത് പോലെ അംബാനി കുടുംബവും കഴിക്കാറുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കഴിക്കാവുന്നതാണിത്. പോഷകങ്ങള്‍ ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെഅസ്ഥികളെയും പല്ലുകളെയും ചര്‍മത്തെയുമെല്ലാം ശക്തിപ്പെടുത്താന്‍ ഇവ നല്ലതാണ്. സ്ഥിരമായി പാല്‍ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കും.

മുകേഷ് അംബാനി കുടുംബവും നല്ല ഫ്രഷായ പാല്‍ കുടിക്കുന്നതില്‍ പേരുകേട്ടവരാണ്. പക്ഷേ ഇത് നമ്മളെല്ലാം കുടിക്കുന്നത് പോലൊരു പാല്‍ അല്ല. വളരെ സവിശേഷമായ ഗുണങ്ങള്‍ നല്‍കുന്ന പശുവിന്റെ പാലാണിത്. ഹോള്‍സ്‌റ്റെയിന്‍-ഫ്രയിസിയന്‍ ബ്രീഡ് പശുവിന്റെ പാലാണ് അംബാനി കുടുംബം കുടിക്കാറുള്ളത്. ഏറ്റവും കൂടുതല്‍ പാല്‍ തരുന്ന പശുവാണിത്.
ഈ പാലിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്. പ്രോട്ടീനുകളും, മാക്രോന്യൂട്രിയന്റ്‌സും, മൈക്രോന്യൂട്രിയന്റ്‌സും ധാരാളം അടങ്ങിയ പാലാണിത്. ശരീരത്തിന് ഏറ്റവും ഗുണകരമാണ് ഇവ കഴിക്കുന്നത്. അംബാനി കുടുംബം ഇത് കഴിക്കുന്നുണ്ട് എന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അധികമാര്‍ക്കും ഇത് വാങ്ങിയെടുക്കുക എളുപ്പവുമല്ല.
ഹോള്‍സ്‌റ്റെയിന്‍ ഫ്രൈയിസിയാന്‍ പശുക്കളുടെ പാലുകള്‍ പൂനെയില്‍ ലഭ്യമാണ്. അതുകൊണ്ട് ഇവ അംബാനി കുടുംബത്തിന്റെ വീടുകളില്‍ എളുപ്പത്തില്‍ എത്തും. മുകേഷ് അംബാനി, നിത അംബാനി മുതല്‍ അംബാനി കുടുംബത്തിലെ എല്ലാവരും നിത്യേന ഈ പാലാണ് കുടിക്കുന്നത്.
പൂനെയില്‍ നിന്ന് പ്രത്യേകമായി പറഞ്ഞാണ് ഇത് ആന്റിലിയയില്‍ എത്തിക്കുന്നത്. പോഷകങ്ങളാല്‍ സമ്പന്നമായ പാലും പാല്‍ ഉല്‍പ്പന്നങ്ങളുമാണ് നിത അംബാനി അടക്കം കഴിക്കുന്നത്. പൂനെയിലെ ഭാഗ്യലക്ഷ്മി ഡയറിയിലാണ് ഈ പശുക്കളെ വളര്‍ത്തുന്നത്. 35 ഏക്കറിലായി പരന്ന് കിടക്കുന്ന ഫാമാണിത്. 3000 പശുക്കള്‍ ഈ ഫാമിലുണ്ട്.
അതേസമയം ഭാഗ്യലക്ഷ്മി ഡയറി ഫാം ഇത്തരം പശുക്കളാല്‍ ഏറെ പ്രശസ്തവുമാണ്. അതേസമയം ഇവയുടെ പാലിന് ഞെട്ടിക്കുന്ന വില. ഒരു ലിറ്റര്‍ പാല്‍ വാങ്ങണമെന്നുണ്ടെങ്കില്‍ 152 രൂപ മുടക്കേണ്ടി വരും. സാധാരണ ലഭിക്കുന്ന ഓര്‍ഗാനിക്കായിട്ടുള്ള പാലിനേക്കാള്‍ വിലയേറിയതാണ് ഈ പാല്‍. അംബാനി കുടുംബത്തിനെ പോലുള്ള ധനികര്‍ക്ക് ഇവ എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കും.
ഈ പശുക്കള്‍ക്ക് റബ്ബറില്‍ നിര്‍മിച്ച പ്രത്യേക കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ കേരളത്തില്‍ നിന്നാണ് വരുന്നത്. ആര്‍ഒ വെള്ളമാണ് ഇവയ്ക്ക് കുടിക്കാനായി നല്‍കുക. നെതര്‍ലന്‍ഡ്‌സാണ് ഹോള്‍സ്‌റ്റെയിന്‍-ഫ്രെയിസിയാന്‍ പശുക്കളുടെ സ്വദേശം. ലോകവ്യാപകമായി ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന പശുക്കളാണിവ.
ബ്ലാക്ക് ആന്‍ഡ് വൈറ്റ്, അല്ലെങ്കില്‍ റെഡ് ആന്‍ഡ് വൈറ്റ് നിറങ്ങളിലാണ് ഇവ കാണപ്പെടുക. നിത്യേന 25 ലിറ്റര്‍ പാല്‍ ഇവ നല്‍കും. 680 മുതല്‍ 770 കിലോഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ടാവും. എ1, എ2 ബേറ്റ കാസെയിന്‍ പ്രോട്ടീനും ഈ പാലുകളിലുണ്ട്.












Click it and Unblock the Notifications