27 നില, 15000 കോടിയുടെ മൂല്യം, ആന്റിലിയയില്‍ മുകേഷ് അംബാനി താമസിക്കുന്നത് ഏത് നിലയില്‍; കാരണം ഇതാണ്
മുംബൈ: ലോകത്തെ ഏറ്റവും വലിയ ആഡംബര വീടുകളിലൊന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ഏറ്റവും ചെലവേറിയ വീടാണിത്. പല അത്ഭുതങ്ങളും, ആഡംബരങ്ങളും ഈ വീട്ടില്‍ മുകേഷ് അംബാനി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് കൊട്ടാരം എന്ന് തന്നെ ഈ വീടിനെ വിശേഷിപ്പിക്കാം.
മികവുറ്റ ഡിസൈന്‍ കൂടിയാണ് ഈ വീടിനുള്ളത്. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ഈ വീട് നിര്‍മിച്ചിരിക്കുന്നത് 27 നിലകളിലുള്ള കെട്ടിടമായിട്ടാണ്. നിത അംബാനി, ആനന്ദ് അംബാനി, ആകാശ് അംബാനി, ശ്ലോക മേത്ത, പൃഥ്വി അംബാനി, വേദ അംബാനി, എന്നിവരെല്ലാം 2012 മുതല്‍ ഈ വീട്ടിലാണ് താമസിക്കുന്നത്.

ആന്റിലിയ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവിടെ നടന്ന ചടങ്ങുകള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആന്റിലിയ വാര്‍ത്തകളില്‍ നിറയാന്‍ കാരണമാകാറുണ്ട്. അതേസമയം ഈ ആഡംബര വീടിന്റെ ചെലവുകളും അതുപോലെ വളരെ ഉയര്‍ന്ന് നില്‍ക്കുന്നതാണ്. 15000 കോടിയാണ് ഈ വീടിന്റെ നിര്‍മാണ ചെലവ്. ആഡംബരം അടക്കം ചേര്‍ത്താണിത്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഒരു ദ്വീപിന് ഇതേ പേരാണ് ഉള്ളത്.
അതാണ് ഇവര്‍ വീടിനും നല്‍കിയിരിക്കുന്നത്. ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇതില്‍ മൂന്ന് ഹെലിപാഡുകള്‍ ഉണ്ട്. മുംബൈ സ്‌കൈലൈനും അറബിക്കടലും ഇവിടെ നിന്ന് എളുപ്പത്തില്‍ കാണാന്‍ സാധിക്കും. ഇന്റര്‍നെറ്റില്‍ അടക്കം ഒരുപാട് ചിത്രങ്ങളൊന്നും ആന്റിലിയയുടേതായി നിങ്ങള്‍ക്ക് ലഭിക്കില്ല.
37000 സ്‌ക്വയര്‍ മീറ്റര്‍ വീതിയും, 173 മീറ്റര്‍ ഉയരവും ഈ വീടിനുണ്ട്. ഇതില്‍ പല നിലകളിലും വലിയ കാര്‍ പാര്‍ക്കിംഗ് സൗകര്യം തന്നെ ആന്റിലിയയിലുണ്ട്. 9 അതിവേഗ എലവേറ്ററുകള്‍ ഈ ആഡംബര വീട്ടിലുണ്ട്. സ്റ്റാഫുകള്‍ക്ക് പ്രത്യേക സ്യൂട്ടുകള്‍ തന്നെ ഈ അംബാനി കുടുംബം നല്‍കിയിട്ടുണ്ട്.
അതേസമയം അംബാനി കുടുംബം ഈ വീടിന്റെ ഏത് നിലയിലാണ് താമസിക്കുന്നതെന്ന് അറിയുമോ? പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. ആന്റിലിയയുടെ 26ാം നിലയിലാണ് അംബാനി കുടുംബം താമസിക്കുന്നത്. മുകേഷ് അംബാനിയെ കൂടാതെ നിത അംബാനി, ആകാശ് അംബാനി, ശ്ലോക മേത്ത, ഇവരുടെ മക്കളായ പൃഥ്വി ആകാശ് അംബാനി, വേദ ആകാശ് അംബാനി എന്നിവരും 26ാം നിലയിലാണ് താമസിക്കുന്നത്.
ആനന്ദ് അംബാനിയും 26ാം നിലയില്‍ തന്നെയാണ് താമസിക്കുന്നത്. ഓരോ മുറിയിലും സ്വാഭാവികമായ വെളിച്ചവും വെന്റിലേഷനും വേണമെന്നുള്ളത് കൊണ്ടാണ് നിത അംബാനി 26ാം നിലയില്‍ ത ാമസിക്കാന്‍ തീരുമാനിച്ചത്. വളരെ അടുത്ത ആളുകള്‍ക്ക് മാത്രമേ 26ാം നിലയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂ. രണ്ട് വര്‍ഷമെടുത്താണ് ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
2008ലാണ് ഈ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. 2010ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വന്നാലും അതിനെ അതിജീവിക്കാന്‍ ആന്റിലിയക്ക് സാധിക്കും. മൊത്തം ഈ വീട്ടില്‍ 600 സ്റ്റാഫുകളാണ് ഉള്ളത്. ഇവരാണ് ഈ വീട് നോക്കി നടത്തുന്നത്.












Click it and Unblock the Notifications