Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധികയെ സമ്മാനങ്ങള്‍ കൊണ്ട് മൂടി അംബാനി കുടുംബം; നിതയും മുകേഷും സമ്മാനിച്ചത് ഇക്കാര്യങ്ങള്‍

മുകേഷ് അംബാനിയും കുടുംബവും സമ്മാനങ്ങള്‍ നല്‍കുന്നതില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. മുകേഷ് അംബാനി ഭാര്യക്ക് പ്രൈവറ്റ് ജെറ്റ് സമ്മാനമായി നല്‍കിയതും, നിത മരുമകള്‍ ശ്ലോക മേത്തയ്ക്ക് 451 കോടി രൂപയുടെ നെക്ലേസ് സമ്മാനമായി നല്‍കിയതുമെല്ലാം നേരത്തെ വൈറലായതാണ്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ നെക്ലേസായിരുന്നു ഇത്.

ഇളയ മകന്റെ ഭാര്യയാവാന്‍ പോകുന്ന രാധിക മെര്‍ച്ചന്റിനാണ് ഇപ്പോള്‍ സമ്മാനങ്ങള്‍ ധാരാളമായി അംബാനി കുടുംബം നല്‍കിയിരിക്കുന്നത്. ആനന്ദിന്റെയും രാധികയുടെയും പ്രീ വെഡ്ഡിംഗ് നേരത്തെ ഗുജറാത്തിലെ ജാംനഗറില്‍ ആരംഭിച്ചിരുന്നു.

mukesh-nita-ambani-gifts-to-radhika

നിലവില്‍ ലോകത്തെ തന്നെ പതിനൊന്നാമത്തെ ധനികനാണ് മുകേഷ് അംബാനി. 9 ലക്ഷം കോടിയില്‍ അധികമാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇതുവരെ രാധികയ്ക്ക് നല്‍കിയ സമ്മാനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.വെള്ളിയില്‍ തീര്‍ത്ത ലക്ഷ്മി-ഗണേഷ് സമ്മാന പൊതിയാണ് ഇതില്‍ ആദ്യത്തേത്. നിത അംബാനിയാണ് ഈ സമ്മാനം രാധികയ്ക്ക് നല്‍കിയത്.

രണ്ട് തുളസി പാത്രിങ്ങള്‍, വെള്ളിയില്‍ തീര്‍ത്ത ലക്ഷ്മി-ഗണേഷ വിഗ്രങ്ങള്‍, ജമന്തി പൂക്കള്‍ കൊണ്ടും മറ്റും ഈ ഗിഫ്റ്റ് ഹാമ്പര്‍ അലങ്കരിട്ടുമുണ്ട്. അംബാനി കുടുംബം ക്ഷണപത്രിക നല്‍കുമ്പോള്‍ സാധാരണ ഇത്തരത്തിലുള്ള ഗിഫ്റ്റുകള്‍ നല്‍കാറുള്ളത്. രാധികയ്ക്ക് നല്‍കിയതിലും സമാനമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാനാവും. ഇത് വേണമെങ്കില്‍ ചെറിയ സമ്മാനമെന്ന് വിളിക്കാന്‍ സാധിക്കുന്നതാണ്. പക്ഷേ ഇനിയുള്ളത് കോടികളുടെ വില വരുന്നതാണ്.

ആനന്ദുമായുള്ള വിവാഹ നിശ്ചയ സമയത്ത് മുകേഷ് അംബാനി ആഡംബര കാറായ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസി സ്പീഡാണ് സമ്മാനമായി നല്‍കിയത്. ഇതിന് നാലര കോടിയാണ് വില. സെലിബ്രിറ്റികളായ വിരാട് കോലി, ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍ പോലുള്ള ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ സൂപ്പര്‍ കാര്‍ കൈവശമുള്ളൂ.

ബ്രിട്ടനില്‍ നിന്നാണ് ഇവ നിര്‍മിക്കുന്നത്. ഇവയ്ക്ക് ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഉള്ളത്. പൂജ്യത്തില്‍ നിന്ന് 60 എംപിഎച്ച് വേഗതയിലെത്താന്‍ 3.6 സെക്കന്‍ഡുകള്‍ മാത്രം മതി. അതുകൊണ്ടാണ് ഇവയ്ക്ക് സൂപ്പര്‍ കാര്‍ എന്ന വിശേഷണവും ലഭിച്ചത്.

രാധികയ്ക്കായി അംബാനി കുടുംബം 2022ല്‍ അരങ്ങേറ്റം തന്നെ നടത്തിയിരുന്നു. ഭരതനാട്യം നര്‍ത്തകിയാണ് രാധിക. ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചായിരുന്നു അരങ്ങേറ്റം. ഗുരു ഭാവന താക്കറില്‍ നിന്നാണ് രാധിക നൃത്തം അഭ്യസിച്ചത്. വജ്രത്തില്‍ നിര്‍മിച്ച ചോക്കര്‍ നെക്ലേസ് നേരത്തെ നിത അംബാനി രാധികയ്ക്ക് സമ്മാനിച്ചിരുന്നു.

അംബാനിയുടെ മരുമകള്‍ ഇഷത സാല്‍ഗോക്കറുടെ കോക്ക്‌ടെയില്‍ പാര്‍ട്ടിക്കിടെയായിരുന്നു ഈ സമ്മാനം നല്‍കിയത്. ഈ പാര്‍ട്ടിക്ക് രാധിക മെര്‍ച്ചന്റ് വന്നതും ഇത് അണിഞ്ഞതായിരുന്നു. പാസ്തല്‍ പിങ്ക് ലെഹങ്കയായിരുന്നു രാധിക ധരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+