പുത്തന്‍ പ്രൈവറ്റ് ജെറ്റ് വാങ്ങി മുകേഷ് അംബാനി, ഇന്ത്യയില്‍ എത്തിച്ചത് വെറുതെയല്ല; വില ഇത്ര
മുംബൈ: ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ ആദ്യ രണ്ടില്‍ എപ്പോഴുമുള്ളയാളാണ് മുകേഷ് അംബാനി. ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 113.9 ബില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും സമ്പന്നരും അംബാനി കുടുംബമാണ്. 25 ലക്ഷം കോടിയില്‍ അധികം വരും ഇവരുടെ കുടുംബ സ്വത്ത്.
ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം വരുമിത്. നേരത്തെ പുറത്തുവന്ന ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുണ്ടായിരുന്നത്. മുകേഷ് അംബാനി അദ്ദേഹത്തിന്റെ ആഡംബര വസ്തുക്കളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. നിരവധി ആഡംബര വസ്തുക്കള്‍ അദ്ദേഹം പലപ്പോഴായി വാങ്ങിയിട്ടുണ്ട്. ആ ശേഖരത്തിലേക്ക് പുതിയൊരു പ്രൈവറ്റ് ജെറ്റ് കൂടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഒരാള്‍ സ്വന്തമാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയ പ്രൈവറ്റ് ജെറ്റാണ് ഇപ്പോള്‍ മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. മുകേഷ് അംബാനി വാങ്ങുന്ന ആദ്യ പ്രൈവറ്റ് ജെറ്റല്ല ഇത്. നിരവധി ആഡംബര പ്രൈവറ്റ് ജെറ്റുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. അതില്‍ ബോയിങ് ബിസിനസ് ജെറ്റ്, എയര്‍ബസ് എ319, ഫാല്‍ക്കണ്‍ 9000 എക്‌സ് എന്നിവയുണ്ട്.
സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് പുതിയ പ്രൈവറ്റ് ജെറ്റ് മുകേഷ് അംബാനി വാങ്ങിയത്. ഡിഎന്‍എ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോയിങ് 737 മാക്‌സ് 9 പ്രൈവറ്റ് ജെറ്റാണ് മുകേഷ് അംബാനി പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.
ബോയിങ് 737 മാക്‌സ് 9 ഏറെ പ്രത്യേകതകളുള്ള പ്രൈവറ്റ് ജെറ്റാണ്. ഏറ്റവും വിലയേറിയ പ്രൈവറ്റ് ജെറ്റുകളായിട്ടാണ് ഇതിനെ കാണുന്നത്. ബോയിങ് 737 മാക്‌സ് 9ന് ഒരുപാട് മോഡിഫിക്കേഷനുകള്‍ നടന്നിട്ടുണ്ട്. അതിന് ശേഷമാണ് ഇവ ഇന്ത്യയിലെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ യൂറോപ്പോര്‍ട്ട് ബേസല്‍-മള്‍ഹൗസ് ഫ്രേബര്‍ഗില്‍ വെച്ച് ഈ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയറുകള്‍ കാര്യമായി മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇത് ചെയ്തത്. സ്വിസ് കേന്ദ്രത്തില്‍ വെച്ച് നിരവധി ടെസ്റ്റുകളും ഈ വിമാനത്തിനായി നടത്തിയിരുന്നു. ജനീവയില്‍ വെച്ച് സുരക്ഷാ ടെസ്റ്റുകളും ഇതോടൊപ്പം നടത്തിയിരുന്നു. പിന്നീട് ലണ്ടന്‍, ലുട്ടന്‍, ബേസല്‍ വിമാനത്താവളങ്ങളില്‍ വെച്ചും സുരക്ഷാ ടെസ്റ്റുകള്‍ നടത്തിയിരുന്നു.
നിലവില്‍ ഡല്‍ഹി വിമാനത്താവളത്തിലാണ് ഇവ പാര്‍ക്ക് ചെയ്തിരിക്കുന്നത്. സിഎഫ്എംഐ ലീപ്പ്-18 എഞ്ചിനുകളാണ് ഈ പ്രൈവറ്റ് ജെറ്റിനുള്ളത്. 118.5 മില്യണ്‍ യുഎസ് ഡോളറാണ് ഈ പ്രൈവറ്റ് ജെറ്റിന്റെ വില. ഏകദേശം 990 കോടിയോളം വരും ഈ തുക.
ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്യുന്നതിനും അുപോലെ മുകേഷ് അംബാനി വലിയ തുക ചെലവിട്ടിട്ടുണ്ട്. രത്തന്‍ ടാറ്റ, കുമാര്‍ മംഗളം ബിര്‍ള, ലക്ഷ്മി മിത്തല്‍, ആധാര്‍ പൂനാവാല, ഗൗതം സിംഘാനിയ, ഗൗതം അദാനി എന്നിവര്‍ക്കാണ് പ്രൈവറ്റ് ജെറ്റ് ഇന്ത്യയില്‍ സ്വന്തമായിട്ടുള്ളത്.












Click it and Unblock the Notifications