നിത അംബാനിക്കും രാധികയ്ക്കുമല്ല, ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസ് ഇഷയ്ക്ക് സ്വന്തം; വില ഇത്ര
മുംബൈ: അംബാനി കുടുംബം പൊതുവേ ആഡംബരത്തില്‍ മുങ്ങി നില്‍ക്കുന്നവരാണ്. മുകേഷ് അംബാനിയുടെ കുടുംബം നടത്തുന്ന ഓരോ പരിപാടികള്‍ മുതല്‍ ധരിക്കുന്ന വസ്ത്രം വരെ ഏറെ ചര്‍ച്ചയാവാറുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹം ഇത്തരത്തില്‍ നേരത്തെ വൈറലായിരുന്നു.
നേരത്തെ പല ചടങ്ങുകളിലായി നിത അംബാനിയും ശ്ലോക മേത്തയും രാധിക മെര്‍ച്ചന്റുമെല്ലാം വിലയേറിയ ആഡംബര നെക്ലേസുകള്‍ ധരിച്ചിരുന്നു.ഇതെല്ലാം വൈറലായിരുന്നു. നിത അംബാനിയുടെ കൈവശം 500 കോടിയുടെ നെക്ലേസാണ് ഉണ്ടായിരുന്നത്. ഇത്രത്തോളം തന്നെ വിലയേറിയ ഒരു നെക്ലേസ് ശ്ലോക മേത്തയ്ക്ക് നിത അംബാനി നേരത്തെ സമ്മാനിച്ചിരുന്നു.

അതേസമയം ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസ് ധരിച്ചിരിക്കുന്നത് ഇഷാ അംബാനിയായിരുന്നു. ആനന്ദിന്റെ വിവാഹത്തിനായിരുന്നു ഇഷാ ഈ ആഡംബര നെക്ലേസ് ധരിച്ചത്. പിങ്ക് നിറത്തിലുള്ള നീളമേറിയ നെക്ലേസായിരുന്നു ഇത്. വളരെ മനോഹരമായ രീതിയിലായിരുന്നു ഇതില്‍ വജ്രങ്ങള്‍ പതിപ്പിച്ചിരുന്നത്.
ഇഷാ അംബാനി ഫാഷന്റെ കാര്യത്തില്‍ അംബാനി കുടുംബത്തിലെ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ട്രഡീഷണല്‍ വെയറിലാണ് അംബാനി കുടുംബം കൂടുതലും ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ രാധികയെ പോലെ ഇഷാ അംബാനിയും സ്‌റ്റൈലിഷ് വെയറിലാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ഇഷ ആഭരണങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നിത അംബാനി ആനന്ദിന്റെ വിവാഹത്തിന് പരമ്പരാഗത ലുക്കുള്ള ഒരു എമറാള്‍ഡ് നെക്ലേസാണ് ധരിച്ചത്. ഇതിന് അഞ്ഞൂറ് കോടി രൂപയാണ് വില. നേരത്തെ വിവിധ മാധ്യമങ്ങള്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് നേരത്തെ നിത അംബാനി വമ്പന്‍ സമ്മാനവും നല്‍കിയിരുന്നു. ഒരു നെക്ലേസായിരുന്നു സമ്മാനം. ഇത് വെഡ്ഡിംഗ് നെക്ലേസായിരുന്നു. 450 കോടി രൂപയായിരുന്നു ഇതിന്റെ വില. ലോകത്തെ തന്നെ വിലയേറിയ നെക്ലേസുകളില്‍ ഒന്നാണിത്. എന്നാല്‍ നിത അംബാനിയുടെ നെക്ലേസിന്റെ വില ഇതിനെയെല്ലാം മറികടക്കുന്നതാണ്.
നിരവധി പേരാണ് ആനന്ദിന്റെ വിവാഹത്തിന് ശേഷം ഇഷാ അംബാനിയുടെ നെക്ലേസിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചത്. പ്രമുഖ ജ്വല്ലറി ഉടമയായ കാന്തിലാല്‍ ഛോട്ടാലാലിന്റെ കളക്ഷനില്‍ വരുന്നതാണ് ഈ നെക്ലേസുകള്‍. വളരെ അപൂര്‍വമായ പിങ്ക്, ബ്ലൂ, ഗ്രീന്‍, ഓറഞ്ച് ഡയമണ്ടുകളാണ് ഇതില്‍ പതിപ്പിച്ചിരുന്നത്.
ഗാര്‍ഡന്‍ ഓഫ് ലവ് എന്നാണ് ഈ നെക്ലേസിന് പേര് നല്‍കിയിരുന്നത്. പൂര്‍ണമായും വജ്രങ്ങള്‍ പതിപ്പിച്ച് ഒരു പൂന്തോട്ടം പോലെയായിരുന്നു ഈ നെക്ലേസ്. 4000 മണിക്കൂറുകള്‍ ചെലവിട്ടാണ് ഇവ നിര്‍മിച്ചത്. മനോഹരമായ ഒരു കലയാണ് ഇതെന്ന് പറയാം. 600 കോടിയില്‍ അധികം ഈ നെക്ലേസിന് വില വരുമെന്നാണ് അനൗദ്യോഗിക വിവരം.












Click it and Unblock the Notifications