Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ബെഡ് റൂമുള്ള വീട്, ഇഷാ അംബാനിയുടെ ഈ കൊട്ടാരം വാങ്ങിയത് സൂപ്പര്‍ താരം; വില എത്രയെന്നറിയുമോ?

മുകേഷ് അംബാനിയും കുടുംബവും എപ്പോവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുള്ളവരാണ്. അടുത്തിടെ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ ലോകം മുഴുവന്‍ ചര്‍ച്ചയായത്. ഇപ്പോഴിതാ ഇഷാ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരാമലുമാണ് ഹോളിവുഡില്‍ വരെ ചര്‍ച്ചയായിരിക്കുന്നത്.

അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലുള്ള ആഡംബര വീട് ഇപ്പോള്‍ ഇഷാ അംബാനി വിറ്റിരിക്കുകയാണ്. ഈ ഡീല്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ ആഡംബര വീട് വാങ്ങിയിരിക്കുന്നത് സൂപ്പര്‍ താര ദമ്പതികളാണ്. അംബാനി കുടുംബത്തിന് വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണിത്.

isha-ambani

ഇഷാ അംബാനി ഗര്‍ഭിണിയായിരുന്ന സമയത്ത് കൂടുതല്‍ സമയവും ചെലവിട്ടത് ഈ വീട്ടിലായിരുന്നു. ആ സമയം നിത അംബാനിയായിരുന്നു ഇഷയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഈ വീട് ശരിക്കുമൊരു കൊട്ടാരം തന്നെയാണ്. 38000 ചതുരശ്ര അടിയിലായിട്ടാണ് ഇത് പരന്ന് കിടക്കുന്നത്.

ഈ ആഡംബര വീട്ടില്‍ പന്ത്രണ്ട് ബെഡ്‌റൂമുകളാണ് ഉള്ളത് ബാത്ത്‌റൂമുകളാണെങ്കില്‍ 24 എണ്ണവും ഉണ്ട്. എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഈ വീട്ടിലുണ്ട്. ആര് കണ്ടാലും വാങ്ങാന്‍ തോന്നുന്നൊരു വീടാണിത്. ജിം, സലൂണ്‍, സ്പാകള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഈ വീട്ടിലുണ്ട്. അതുകൊണ്ട് വാങ്ങുന്നവര്‍ക്ക് അവര്‍ മുടക്കുന്ന തുക നഷ്ടമായി തോന്നില്ല.

ഈ ആഡംബര ബംഗ്ലാവ് ആരാണ് വാങ്ങിയതെന്ന് അറിയുമോ? ഹോളിവുഡിലെ വമ്പന്‍ താരങ്ങളായബെന്‍ അഫ്‌ളെക്-ജെന്നിഫര്‍ ലോപ്പസ് ദമ്പതിമാരാണ് ഈ വീട് വാങ്ങിയിരിക്കുന്നത്. ഇവര്‍ കുറച്ച് കാലമായി ഒരു വീട് താമസിക്കാനായി തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പല വീടുകളും നോക്കിയെങ്കിലും ഇവര്‍ക്ക് വേണ്ടത്ര പിടിച്ചിരുന്നില്ല. എന്നാല്‍ ഇഷാ അംബാനിയുടെ വീട് കണ്ടതോടെ ഇവര്‍ ഇത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഈ വീടിനായി ഇവര്‍ മുടക്കിയ തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അത്ര വലിയൊരു തുകയാണ് മുടക്കിയിരിക്കുന്നത്. 61 മില്യണ്‍ യുഎസ് ഡോളറായിരുന്നു വില. അതായത് 500 കോടിയാണ് ഈ വീടിന് വരുന്ന വില.

2018ലാണ് ആനന്ദും ഇഷ അംബാനിയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് ദക്ഷിണ മുംബൈയില്‍ ഒരു വീട് ആനന്ദിന്റെ മാതാപിതാക്കള്‍ സമ്മാനിച്ചിരുന്നു ഗുല്‍റ്റ എന്നാണ് ഈ വീടിന്റെ പേര്. ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായിരുന്നു ജനിച്ചത്. കൃഷ്ണ, ആദിത്യ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. നിത അംബാനിക്കും ഇരട്ടക്കുട്ടികളായിരുന്നു ആദ്യം പിറന്നത്.

ഇഷ അംബാനിയും ആകാശ് അംബാനിയുമാണ് ഇരട്ടക്കുട്ടികള്‍. 2022ല്‍ ഇഷയുടെ കുട്ടികളെ പ്ലേസ്റ്റോറില്‍ ചേര്‍ത്തിരുന്നു. പിതാവ് ആനന്ദ് കുട്ടികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്ന് ഇത് വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+