മിനുട്ടിന് ലക്ഷങ്ങള്‍ സമ്പാദിക്കും; ബ്രിട്ടീഷ് എസ്‌റ്റേറ്റും മുകേഷ് അംബാനിക്ക് സ്വന്തം, വിലയറിയുമോ?
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി തന്നെ 8 ലക്ഷം കോടിക്ക് അടുത്ത് വരും. ലോകത്തെ തന്നെ പന്ത്രണ്ടാമത്തെ വലിയ കോടീശ്വരനുമാണ് അദ്ദേഹം. ഫോബ്‌സ് പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അദ്ദേഹത്തിന്റെ റിലയന്‍സ്. അംബാനിയും കുടുംബവും എന്ത് തൊട്ടാലും പൊന്നായി മാറുന്നതാണ് അവസ്ഥ.
അതുപോലെ അംബാനി കുടുംബം ചെയ്യുന്നതെന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗും രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ഗേറ്റ്‌സ്, റിഹാന പോലുള്ള വമ്പന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.

മുകേഷ് അംബാനിക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും സ്വന്തമായി വീടുകളും സ്വത്തുക്കളുമെല്ലാം ഉണ്ട്. 2023ല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സുമായി കൈകോര്‍ത്തിരുന്നു. ഇന്ത്യയിലും ബ്രിട്ടനിലുമായി മൂന്ന് പ്രോപ്പര്‍ട്ടികള്‍ ഇവര്‍ വാങ്ങിയിരുന്നു.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ മുകേഷ് അംബാനി വലിയ പ്ലാനോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ആഡംബര കെട്ടിടങ്ങളും മറ്റും അദ്ദേഹം സ്വന്തമാക്കുന്നത്. ഹോട്ടല്‍ ബിസിനസില്‍ അടക്കം വലിയ ലാഭം കൊയ്യുന്നുണ്ട് അദ്ദേഹം. ഇന്ത്യയിലും വിദേശത്തും ഇതിനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് മുകേഷ് അംബാനി നിക്ഷേപങ്ങള്‍ നടത്തുന്നത്.
അതുപോലെ ആഡംബരങ്ങളോട് പ്രത്യേക താല്‍പര്യംതന്നെ അദ്ദേഹത്തിനുണ്ട്. ബ്രിട്ടനിലെ ആദ്യ കണ്ട്രി ക്ലബ് മുകേഷ് അംബാനിയുടെ പേരിലാണ് എന്ന് പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. ബര്‍ക്കിംഗ്ഹാംഷയറിലെ സ്‌റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബിന്റെ ഉടമയാണ് മുകേഷ്.
ഇതിന് 592 കോടി രൂപയാണ് വില. 2021ലാണ് ഈ സ്റ്റോക് പാര്‍ക്ക് അംബാനി വാങ്ങുന്നത്. 2019ല്‍ 620 കോടി നല്‍കി ഹാംലെയ്‌സ് വാങ്ങിയതിന് ശേഷമായിരുന്നു ഈ ക്ലബ് വാങ്ങിയത്. ജൊണ്‍ പെന്നാണ് ഈ ആഡംബര ക്ലബ് നവീകരിച്ചത്. 49 ഗംഭീര മുറികളാണ് ഇതിലുള്ളത്. മൂന്ന് ഡൈനിംഗ് റെസ്റ്റോറന്റുകളും ഈ സ്‌റ്റോക് പാര്‍ക്കിലുണ്ട്.
നാലായിരം സ്‌ക്വയര്‍ ഫീറ്റിലൊരു ജിം, ഹെല്‍ത്ത് സെന്റര്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, 13 ടെന്നീസ് കോര്‍ട്ടുകള്‍, വമ്പന്‍ ഗോള്‍ഫ് കോഴ്‌സ് എന്നിവ സ്‌റ്റോക് പാര്‍ക്കിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പാര്‍ക്കിനെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റിയിരിക്കുകയാണ്. ലോകത്തെ പല പ്രമുഖ സഞ്ചാരികള്‍ക്കും അതിഥികള്‍ക്കുമെല്ലാം സ്റ്റോക് പാര്‍ട്ടി കണ്‍ട്രി ക്ലബ് വേദിയാകാറുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സുപ്രധാന പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഈ ക്ലബ് വേദിയാകാറുണ്ട്. അംബാനി കുടുംബം പക്ഷേ ഇവിടെയല്ല താമസിക്കുന്നത്. മുംബൈയിലെ ആന്റിലിയ എന്ന വീട്ടിലാണ് മുകേഷ് അംബാനി താമസിക്കുന്നത്.
ഓരോ മിനുട്ടിലും 3.09 ലക്ഷമാണ് അദ്ദേഹം സമ്പാദിക്കുന്നത്.സെക്കന്‍ഡില്‍ 51250 രൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മണിക്കൂറില്‍ 185 കോടിയും, ആഴ്ച്ചയില്‍ 4432 കോടിയും, മാസത്തില്‍ 19242 കോടിയുമാണ് അംബാനി സമ്പാദിക്കുന്നത്.












Click it and Unblock the Notifications