മുകേഷ് അംബാനിയുടെയും നിതയുടെയും പ്രിയ ഭക്ഷണം എന്താണ്? ആ ഭക്ഷണത്തിന്റെ വില ഇത്ര
മുംബൈ: മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള കുടുംബത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും തങ്ങളുടെ എളിമ കൈവിടാറില്ല. കഴിഞ്ഞ ദിവസം നിത അംബാനി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മകന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുമായിട്ടാണ് നിത ക്ഷേത്രത്തിലെത്തിയത്.
വളരെ മനോഹരമായ പിങ്ക് സാരിയായിരുന്നു നിത ധരിച്ചിരുന്നത്. ഗംഗ ആരതിയും കഴിഞ്ഞാണ് അവര്‍ മടങ്ങിയത്. പ്രമുഖ ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതേസമയം നിതയുടെയും മുകേഷ് അംബാനിയുടെയും പ്രിയഭക്ഷണം അതുപോലെ എന്താണെന്ന് അറിയുമോ?

അംബാനി കുടുംബത്തിലുള്ളവരെല്ലാം വെജിറ്റേറിയനാണ്. അതുകൊണ്ട് സസ്യാഹാരം മാത്രമേ കഴിക്കൂ. വാരണാസിയില്‍ പ്രമുഖ ചാട്ട് ഷോപ്പുകളും ലഘുഭക്ഷണം കഴിക്കാന്‍ നിത അംബാനി എത്തിയിരുന്നു. മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഒരുപാട് ഇഷ്ടമാണെന്ന് നിത അംബാനി പറയുകയും ചെയ്തു.
ഇവിടെയുള്ള ആളുകളുമായി സംസാരിച്ച നിത അംബാനി ആലൂ ചാട്ട് അടക്കം കഴിച്ചാണ് മടങ്ങിയത്. തട്ടുകടകളിലെ ഭക്ഷണങ്ങള്‍ മുകേഷ് അംബാനിക്ക് ഏറെ പ്രിയപ്പെട്ടത്. മുംബൈയിലെ സ്വാതി സ്‌നാക്‌സിലെ ഭക്ഷണമാണ് മുകേഷ് അംബാനിക്ക് ഏറെ പ്രിയപ്പെട്ടത്. അതുപോലെ പൊടി ദോശ അടക്കമുള്ള രാമേശ്വരം കഫേയില്‍ നിന്നടക്കം അദ്ദേഹം കഴിക്കാറുണ്ട്.
വലിയ ഡയറ്റ് മുകേഷ് അംബാനിക്കുണ്ട്. അതുകൊണ്ട് അധികവും വീട്ടില്‍ നിന്നുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്. ആഴ്ച്ചയില്‍ ഒരിക്കല്‍ സ്വാതി സ്‌നാക്‌സില്‍ നിന്ന് മുകേഷ് അംബാനി ഭക്ഷണം കഴിക്കാറുണ്ട്. സ്വാതി സ്‌നാക്‌സ് മുംബൈയിലെ അതിപ്രശസ്തമായ റെസ്റ്റോറന്റാണ്. ഒരുപാട് പേര്‍ ഇവിടെ നിന്നുള്ള ഭക്ഷണത്തെ പ്രിയപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തി കുഷ്യനുകളാണ് ഇവിടത്തെ പ്രത്യേകതകള്‍. മൂന്ന് തലമുറകളായിട്ടുള്ള അംബാനി കുടുംബത്തിന്റെ പ്രിയ റെസ്റ്റോറന്റാണിത്. നിലവില്‍ സ്വാതി സ്‌നാക്‌സിന്റെ ഉടമ ആഷാ ജാവേരിയാണ്. സ്വാതി സ്‌നാക്‌സില്‍ നിന്ന് എല്ലാ ആഴ്ച്ചയും അംബാനി കുടുംബം ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്താറുണ്ടെന്ന് ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
1963ലാണ് ഈ റെസ്റ്റോറന്റ് സ്ഥാപിതമാകുന്നത്. ആശയുടെ അമ്മ മീനാക്ഷിയാണ് ഇത് സ്ഥാപിച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് വളരുകയായിരുന്നു. ഒരു റെസ്റ്റോറന്റില്‍ നിന്ന് നാലെണ്ണമായിട്ടാണ് ഇവര്‍ അതിവേഗം വ്യാപിച്ചത്. മുംബൈയില്‍ രണ്ടെണ്ണവും അഹമ്മദാബാദില്‍ രണ്ടെണ്ണവും റെസ്റ്റോറന്റുകള്‍ ഇവര്‍ ആരംഭിച്ചു.
പരമ്പരാഗത ഭക്ഷണങ്ങളാണ് ഇവിടെയുള്ളത്. സേവ് പൂരി, പാനി പൂരി, ദഹി ബടാട്ട പൂരി എന്നിവയാണ് മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍. മുകേഷ് അംബാനിയും നിത അംബാനിയും റെസ്റ്റോറന്റിലെ സ്ഥിരം സന്ദര്‍ശകരാണെന്ന് ആശാ ജാവേരി പറയുന്നു. ഇവിടെ വരിയില്‍ നിന്ന് വരെ ഭക്ഷണം അവര്‍ വാങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ അധികവും ഓര്‍ഡര്‍ ചെയ്ത ശേഷം ആളുകള്‍ വന്ന് കളക്ട് ചെയ്ത് കൊണ്ടുപോവാറാണ് പതിവ്. സട്പടി റോട്ടി, ഗട്ട നു ഷാക്ക്, ഫഡാ നി കിച്ച്ഡി, എന്നിവയാണ് ഇവിടെ പ്രധാന ഡിഷുകള്‍. മുകേഷ് അംബാനിക്ക് ഏറ്റവും പ്രിയപ്പെട്ടത് പാന്‍കിയാണ്. ഇതിന് 230 രൂപയാണ് വില.












Click it and Unblock the Notifications