ആനന്ദിന് മുകേഷ് അംബാനിയുടെ ആഡംബര സമ്മാനം, ദുബായില്‍ കൊട്ടാരം പോലുള്ള വീട്; വിലയറിയുമോ?
ആനന്ദ് അംബാനി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രീ വെഡ്ഡിംഗിന്റെ പേരിലാണ് നേരത്തെ രാജ്യ വ്യാപകമായി ചര്‍ച്ചയായിരുന്നത്. രണ്ടാമതൊരു പ്രീ വെഡ്ഡിംഗ് കൂടി നടത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതൊരു പ്രൈവറ്റ് പാര്‍ട്ടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്തായാലും ആനന്ദിന്റെ വിവാഹമാണ് വരാന്‍ പോകുന്നത്.
അംബാനി കുടുംബം ഇതിന്റെ ഒരുക്കങ്ങളിലാണ്. ജൂലായിലായിരിക്കും വിവാഹം. പ്രീ വെഡ്ഡിംഗിന് മാത്രം 1200 കോടിയില്‍ അധികമാണ് മുകേഷ് അംബാനി ചെലവിട്ടത്. എന്നാല്‍ ഇതൊന്നും ഒന്നുമല്ല, മുകേഷും നിത അംബാനിയും ചേര്‍ന്ന് ആനന്ദിന് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആനന്ദിന്റെ പ്രീ വെഡ്ഡിംഗുമായി ബന്ധപ്പെട്ടല്ല പുതിയൊരു വീട് ലഭിച്ചിരിക്കുന്നത്. 2022 ഏപ്രിലിലാണ് മുകേഷ് അംബാനി അത്യാഡംബര വീട് ആനന്ദിന് സമ്മാനമായി നല്‍കിയത്. പാം ജുമൈറയില്‍ ബീച്ചിനോട് അഭിമുഖമായിട്ടായിരുന്നു ഈ വീടുണ്ടായിരുന്നത്. ദുബായിലെ ഏറ്റവും അത്യാഡംബര മേഖലയിലാണ് ഈ വില്ലയുള്ളത്.
മൂവായിരം ചതുരശ്ര അടിയിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. പത്ത് ബെഡ്‌റൂമുകള്‍ ഇതിലുണ്ട്. 70 മീറ്റര്‍ നീളത്തിലുള്ള പ്രൈവറ്റ് ബീച്ചും ഇവിടെയുണ്ട്. മൊത്തം 640 കോടി രൂപയാണ് ഈ വീടിനായി മുകേഷ് അംബാനി ചെലവിട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍ രണ്ടാമത്തെ വലിയ റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ട് ഡീലാണ് അംബാനി നടത്തിയത്.
ആനന്ദിന് വേറെയും സമ്മാനങ്ങള്‍ മുകേഷും നിതയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. 2023ല്‍ ആനന്ദിന്റെയും രാധികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുകേഷ് അംബാനിയും നിതയും ചേര്‍ന്ന് ഇവര്‍ക്ക് അത്യാഡംബര കാറാണ് സമ്മാനിച്ചത്.
ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടിസി സ്പീഡാണ് ഈ കാര്‍. നാലര കോടി രൂപയാണ് ഈ കാറിനായി മുകേഷ് അംബാനി ചെലവിട്ടത്. അതിവേഗ കാര്‍ കൂടിയാണിത്. മൂന്നര സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് അറുപതില്‍ വേഗമെത്തിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ആഡംബര കാറുകളിലെ വേഗ രാജാവായിട്ടാണ് ഇവ അറിയപ്പെടുന്നത്.
രാധികയ്ക്ക് വിലയേറിയ വജ്രങ്ങള്‍ അടങ്ങിയ ചോക്കറും നിത നല്‍കിയിരുന്നു. അതേസമയം ഇഷാ അംബാനിയുടെ വിവാഹവും അതുപോലെ ആഡംബരം നിറഞ്ഞതായിരുന്നു. 830 കോടിയാണ് ഈ വിവാഹത്തിനായി മുകേഷ് അംബാനി ചെലവിട്ടത്. ലോകത്തെ തന്നെ ചെലവേറിയ വിവാഹങ്ങളിലൊന്നാണിത്.
ഈ വിവാഹത്തിന്റെ ക്ഷണപത്രത്തിന് മാത്രം മൂന്ന് ലക്ഷം രൂപയാണ്. ഒരു കത്തിന്റെ മാത്രം വിലയാണിത്. 50 കോടി ചെലവിട്ട് ലോകത്തെ തന്നെ സുപ്രധാന കലാകാരന്‍മാരെയെല്ലാം ചടങ്ങിലെത്തിച്ചിരുന്നു അംബാനി കുടുംബം. ബിയോണ്‍സ്, ഹിലരി ക്ലിന്റ്ണ്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications