Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു ആഡംബരം, സുഹൃത്തിന് മുകേഷ് അംബാനിയുടെ മെഗാ സമ്മാനം; 1500 കോടിയുടെ മൂല്യം

മുകേഷ് അംബാനി ആളൊരു ആഡംബര പ്രിയനാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും വിലയേറിയ കാര്യങ്ങള്‍ തന്നെയാണ് അംബാനി സമ്മാനമായി നല്‍കാറുണ്ട്. ഭാര്യ നിത അംബാനിക്ക് പിറന്നാള്‍ ദിനത്തില്‍ പ്രൈവറ്റ് ജെറ്റ് അടക്കം നല്‍കിയ ഞെട്ടിച്ചിട്ടുണ്ട് മുകേഷ്. 116 ബില്യണ്‍ അഥവാ 9 ലക്ഷം കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട് അംബാനിക്ക്.

15000 കോടിയുടെ ആന്റിലിയ എന്ന വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടാണിത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ പല വസ്തുക്കളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വിദേശത്തെ വീടുകള്‍ അടക്കം ഇതില്‍ വരും.

mukesh-ambani-gifts

ഇനി അധികമാരും അറിയാത്ത ഒരു സമ്മാനം അദ്ദേഹം തന്റെ പ്രിയപ്പെട്ട വ്യക്തിക്ക് നല്‍കിയിട്ടുണ്ട്. മനോജ് മോദിയെ കുറിച്ച് നിങ്ങള്‍ അധികം കേട്ടിരിക്കാന്‍ വഴിയില്ല. മുകേഷ് അംബാനിയുടെ ദീര്‍ഘകാല സുഹൃത്തും വിശ്വസ്തനുമാണ് മനോജ്. അദ്ദേഹത്തിന് 22 നിലയുള്ള ഒരു കെട്ടിടമാണ് മുകേഷ് അംബാനി സമ്മാനിച്ചത്. ഇതിന്റെ വില 1500 കോടി രൂപയാണ്. ഇനി മനോജ് മോദി ആരാണെന്ന് പറഞ്ഞ് തരാം.

റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടര്‍ ആണ് അദ്ദേഹം. മുംബൈ യൂണിവേഴ്‌സിറ്റില്‍ എന്റോള്‍ ചെയ്തപ്പോഴാണ് മുകേഷ് അംബാനിയും മുകേഷും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. കെമിക്കല്‍ ടെക്‌നോളജിയിലായിരുന്നു ഇരുവരും. അവിടെ നിന്നുള്ള സൗഹൃദം ഇവര്‍ ഇപ്പോഴും നിലനിര്‍ത്തി പോരുകയാണ്.

വൃന്ദാവന്‍ എന്നാണ് ഈ ബംഗ്ലാവിന്റെ പേര്. മുംബൈയില്‍ ആഡംബര മേഖലയായ നേപ്പിയന്‍ സീ റോഡിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഓരോ നിലയും എട്ടായിരം ചതരുശ്ര അടിയിലാണ്. മൊത്തം 1.7 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

അതേസമയം മുകേഷ് അംബാനിയെ സംബന്ധിച്ച് നിരവധി ആഡംബരങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.ദുബായിലെ പാം ജുമൈറയില്‍ അദ്ദേഹത്തിന് സ്വന്തമായി വില്ലയുണ്ട്. പക്ഷേ മുകേഷ് അംബാനി ഈ വില്ല മകന്‍ ആനന്ദ് അംബാനിക്ക് സമ്മാനമായി നല്‍കിയതാണ്. 640 കോടിയാണ് ഈ വീടിന്റെ വില. 2022ലാണ് മുകേഷ് അംബാനി ഈ ആഡംബര വില്ല വാങ്ങുന്നത്.

മൂവായിരം സ്‌ക്വയര്‍ ഫീറ്റിലാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ദുബായിലെ ഏറ്റവും ആഡംബരമേറിയ റെസിഡെന്‍ഷ്യല്‍ മേഖലയിലാണ് ഈ കിടിലന്‍ വീട് സ്ഥിതി ചെയ്യുന്നത്. പത്ത് ബെഡ്‌റൂമുകള്‍, വമ്പന്‍ ഡൈനിംഗ് ഏരിയ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂളുകള്‍, പ്രൈവറ്റ് സ്പാ, സലൂണ്‍, എന്നിവ ഈ വീട്ടിലുണ്ട്.

അതുപോലെ 70 മീറ്റര്‍ നീളത്തിലുള്ള പ്രൈവറ്റ് ബീച്ചിലേക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങി ചെല്ലാനും ആസ്വദിക്കാനും സാധിക്കും. ലോകത്തെ തന്നെ ഏറ്റവും മികച്ച ദൃശ്യം ഇവിടെ നിന്ന് വീക്ഷിക്കാനാവും. മകന് മാത്രമല്ല ഇതുപോലെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം മുകേഷ് അംബാനി സമ്മാനങ്ങള്‍ നല്‍കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+