മുകേഷ് അംബാനിയേക്കാള്‍ ശമ്പളം; ജോലി മുംബൈ ഇന്ത്യന്‍സില്‍, അറിയുമോ റിലയന്‍സിന്റെ വിശ്വസ്തനെ
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ വരുമാനമുള്ള ഒരാള്‍ ഉണ്ടെങ്കിലോ? അതും അംബാനിയുടെ കമ്പനിയില്‍ തന്നെ. കേട്ടിട്ട് അമ്പരക്കേണ്ട, അത്തരമൊരു കോടീശ്വരന്‍ അംബാനിയുടെ ഐപിഎല്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിലുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയേക്കാള്‍ കൂടുതല്‍ നിഖില്‍ മെസ്വാനിയെന്ന ഈ ജീവനക്കാരന്‍ സമ്പാദിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സുമായി മാത്രം നിഖിലിനെ ചേര്‍ത്തുവെക്കുന്നത് ശരിയല്ല. ഒരുപാട് കമ്പനികളിലൂടെ കയറി ഇറങ്ങുന്നതാണ് അംബാനിയുടെ ഈ വിശ്വസ്തന്റെ രീതി. എങ്ങനെയാണ് ഇത്ര വരുമാനം നിഖിലിന് വരുന്നതെന്ന് നോക്കാം.

റിലയന്‍സിന്റെ ഓള്‍ ഇന്‍ ഓള്‍
റിലയന്‍സിന്റെ എല്ലാമെല്ലാമാണ് നിഖില്‍ മെസ്വാനി. അതുപോലെ മുകേഷ് അംബാനിയുടെ വിശ്വസ്തനുമാണ്. റിലയന്‍സിനെ ഇത്രത്തോളം വിജയിപ്പിച്ചതില്‍ പ്രധാന പങ്ക് മെസ്വാനിക്കുണ്ട്. നിഖിലിന്റെ മൂത്ത സഹോദരന്‍ ഹിതാല്‍ മെസ്വാനി ഇതേ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.
നിഖിലിന്റെ പിതാവ് രസിക് ലാല്‍ മെസ്വാനി ധീരുബായി അംബാനിയുടെ അടുത്ത ബന്ധുവാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായിരുന്നു അദ്ദേഹം. മെസ്വാനി കുടുംബം റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് ഇത്രയും കാലം നിര്‍ണായക സംഭാവന ചെയ്തവരാണ്.
സമ്പാദിക്കുന്ന തുക എത്രയെന്നറിയുമോ?
മുകേഷ് അംബാനിയുടെ വിശ്വസ്തരിലൊരാളും, ബന്ധുവുമാണ് മെസ്വാനി. നിലവില്‍ റിലയന്‍സില്‍ ടോപ് എക്‌സിക്യൂട്ടീവാണ് അദ്ദേഹം. 1986 മുതല്‍ നിഖില്‍, മുകേഷ് അംബാനിക്കൊപ്പമുണ്ട്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം സമ്പാദിച്ച തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 24 കോടി രൂപയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ തുക മുകേഷ് അംബാനി സമ്പാദിക്കുന്നതിനേക്കാള്‍ അധികമാണ്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
മുകേഷിന്റെ ശമ്പളം അറിയുമോ?
മുകേഷ് അംബാനിയുടെ ശമ്പളം എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അദ്ദേഹത്തിന്റെ ശമ്പളം 15 കോടി രൂപയാണ്. ഇത് പത്ത് വര്‍ഷത്തേക്ക് നിജപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ അദ്ദേഹം നല്ലൊരു ഭാഗം കഴിഞ്ഞ രണ്ട് വര്‍ഷമായി ചെലവഴിക്കുകയും ചെയ്തിരുന്നു.
റിലയന്‍സ് ഇത്രത്തോളം വിജയകരമായതിന് പിന്നിലും മെസ്വാനിയുടെ പങ്ക് ചെറുതല്ല. പ്രൊജക്ട് ഓഫീസറായിട്ടാണ് മെസ്വാനി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം.
പ്രധാന പ്രൊജക്ടുകളിലെ മേല്‍നോട്ടം
റിലയന്‍സിന്റെ സുപ്രധാന പ്രൊജക്ടുകളെല്ലാം നേതൃത്വം നല്‍കിയത് മെസ്വാനിയാണ്. ജാംനഗര്‍ റിഫൈനറി അത്തരത്തില്‍ വന്നതാണ്. ടെലകോം, റീട്ടെയില്‍ മേഖലകളിലേക്ക് റിലയന്‍സ് ബിസിനസ് വ്യാപിപ്പിച്ചതിന് കാരണക്കാരനും നിഖിലായിരുന്നു.
മധ്യപ്രദേശില്‍ കമ്പനി എങ്ങനെ വ്യാപിപ്പിക്കാന്‍ പോകുന്നുവെന്നും, എത്ര പണം അവിടെ മുടക്കാന്‍ പോകുന്നുവെന്നുമെല്ലാം നേരത്തെ മെസ്വാനി പ്രഖ്യാപിച്ചിരുന്നു. അംബാനിയുടെ നേതൃത്വവും, റിലയന്‍സിന്റെ വളര്‍ച്ചയും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവരോടും മധ്യപ്രദേശില്‍ നിക്ഷേപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications