റിലയന്‍സിന്റെ തലവന്‍ മാത്രമല്ല മുകേഷ് അംബാനി ഭക്ഷണപ്രിയന്‍ കൂടിയാണ്; പ്രിയ ഭക്ഷണം ഏതെന്നറിയുമോ?
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. റിലയന്‍സ് ഇന്‍സ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. പലര്‍ക്കും അറിയില്ല മുകേഷ് അംബാനി ഒരു ഭക്ഷണ പ്രിയന്‍ കൂടിയാണെന്ന കാര്യം. ഏറ്റവും നല്ല രുചികള്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ഹോംലി ഫുഡാണ് മുകേഷ് അംബാനിക്ക് ഇഷ്ടം. അതുപോലെ വീട്ടില്‍ കൃത്യമായ ഡയറ്റും അദ്ദേഹത്തിനുണ്ട്.
വെജിറ്റേറിയന്‍ കൂടിയാണ് മുകേഷ്. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയാണ് ഡയറ്റിന്റെ കാര്യം ശ്രദ്ധിക്കുന്നത്. പക്ഷേ ഇത്രയൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മുകേഷ് അംബാനി പുറത്തുനിന്ന് തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. പലര്‍ക്കും അത് അറിയാത്തൊരു വിഷയമാണ്.

ഗുജറാത്തി ഭക്ഷണങ്ങളോടാണ് മുകേഷ് അംബാനിക്ക് കൂടുതല്‍ താല്‍പര്യം. പക്ഷേ എല്ലാ തരം ഭക്ഷണവും അദ്ദേഹം കഴിക്കാറുണ്ട്. മുകേഷ് അംബാനിക്ക് മുംബൈയില്‍ പ്രിയപ്പെട്ട റെസ്റ്റോറന്റുമുണ്ട്. കഫേ മൈസൂരാണ് മുകേഷിന്റെ പ്രിയപ്പെട്ട ഭക്ഷണശാല. ഇത് മുംബൈയിലെ ഏറ്റവും അറിയപ്പെടുന്ന റെസ്റ്റോറന്റുകളില്‍ ഒന്നാണിത്.
ഇവിടെ നിന്ന് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും മുകേഷ് അംബാനി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട്. മുംബൈയിലെ മാട്ടുംഗയിലാണ് ഈ റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. വളരെയധികം തിരക്കുള്ളത് കൂടി പരിഗണിച്ചാണ് ഓഫീസിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നത്. ഇവിടെ നിന്ന് പ്രിയപ്പെട്ട വിഭവങ്ങള്‍ അദ്ദേഹം ഓര്‍ഡര്‍ ചെയ്ത് ഓഫീസിലേക്കാണ് വരുത്താറുള്ളത്.
അതേസമയം ഈ ഹോട്ടലിനോടുള്ള മുകേഷ് അംബാനിയുടെ ഇഷ്ടം കമ്പനിയുടെ ചുമതല ഏറ്റെടുത്ത ശേഷം തുടങ്ങിയതല്ല. അദ്ദേഹം കോളേജില്‍ പഠിക്കുന്ന കാലം തൊട്ട് ഈ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കഫേ മൈസൂരില്‍ അദ്ദേഹം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഓടിയെത്തും.
ഇത് വെജിറ്റേറിയന്‍ ഹോട്ടല്‍ കൂടിയാണ്. കുറച്ച് എരിവും മസാലയുമെല്ലാം ഉള്ള ഭക്ഷണമാണ് മുകേഷ് അംബാനിക്ക് ഇഷ്ടം. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യവുമുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള രുചികളാണ് അദ്ദേഹം കൂടുതലും കഴിക്കാറുള്ളത്.
1936ലാണ് കഫേ മൈസൂര്‍ മുംബൈയില്‍ സ്ഥാപിതമാകുന്നത്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്റുകളില്‍ ഒന്നാണിത്. മംഗലാപുരം സ്വദേശിയായ എ രാമനായിക് എന്നയാളാണ് ഈ റെസ്റ്റോറന്റ് സ്ഥാപിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന രാമനായിക് പക്ഷേ പാചകത്തില്‍ പ്രശസ്തി നേടുകയായിരുന്നു.
ഇഡ്ഡലിയും ദോശയും വിറ്റായിരുന്നു അദ്ദേഹം ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. മാട്ടുംഗയില്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലും അദ്ദേഹം വൈകാതെ തുടങ്ങി. നാല് റെസ്‌റ്റോറന്റുകളാണ് അദ്ദേഹം പിന്നീട് ആരംഭിച്ചത്. ഉഡുപ്പി ശ്രീകൃഷ്ണ, കഫേ മൈസൂര്‍, ഉഡുപ്പി കഫേ എന്നിവ ഇപ്പോള്‍ മക്കളാണ് നോക്കി നടത്തുന്നത്. ഇഡ്ഡലിയും സാമ്പാറുമാണ് മുകേഷ് അംബാനിയുടെ പ്രിയ ഭക്ഷണം.












Click it and Unblock the Notifications