Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ പുതിയ സംരംഭം, ഒപ്പം ക്രിക്കറ്റ് ഇതിഹാസം; പ്ലാന്‍ ഇങ്ങനെ, ക്ലിക്കായാല്‍....

മുംബൈ: ഇന്ത്യയിലെ ഏറ്റവും കോടീശ്വരനാണ് മുകേഷ് അംബാനി. പല മേഖലകളിലേക്ക് അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ സംരംഭം ഇപ്പോള്‍ വലിയ തരംഗമായിരിക്കുകയാണ്. സോഫ്റ്റ് ഡ്രിങ്ക് മേഖലയിലേക്കാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കാലെടുത്ത് വെക്കാന്‍ പോകുന്നത്.

ഈ മേഖലയില്‍ വന്‍ ശക്തിയാവാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദശാബ്ദങ്ങളുടെ പഴക്കമുള്ള ക്യാമ്പ കോളയെ തിരികെ കൊണ്ടുവരാനാണ് റിലയന്‍സിന്റെ പ്ലാന്‍. ക്യാമ്പ കോളയെ പുതിയൊരു മോഡലില്‍ അവതരിപ്പിക്കാനാണ് റിലയന്‍സ് പ്ലാന്‍.

muralidharan mukesh ambani

ക്യാമ്പ കോള ഒരു കാലത്ത് വലിയ തരംഗ തീര്‍ത്തവയാണ്. ഇപ്പോള്‍ മാര്‍ക്കറ്റ് ഭരിക്കുന്ന പെപ്‌സിക്കും കൊക്കക്കോളയ്ക്കുമെല്ലാം ഇവ കടുത്ത വെല്ലുവിളിയാവും. നിലവില്‍ സോഫ്റ്റ് ഡ്രിങ്ക് മേഖലയില്‍ പെപ്‌സി കോയാണ് ആധിപത്യം പുലര്‍ത്തുന്നത്. വമ്പന്‍ കായിക പരസ്യങ്ങളില്‍ അടക്കം അവര്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇവരെ വെല്ലുവിളിച്ച് നീങ്ങണമെങ്കില്‍ ഒരു മുഖം ആവശ്യമാണ്.

ക്യാമ്പ കോള അതിന് പറ്റിയതാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇതിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനുമായി കൈകോര്‍ക്കാനാണ് പ്ലാന്‍. മുരളീധരന്റെ സിലോണ്‍ ബെവറേജ് ഇന്റര്‍നാഷണല്‍ എന്ന പ്രശസ്തമായ കമ്പനിയുമായി ചേര്‍ന്ന് ക്യാമ്പ കോള വിപണിയില്‍ ഇറക്കാനാണ് റിലയന്‍സിന്റെ പ്ലാന്‍.സിലോണ്‍ ബെവറേജ് ഇന്റര്‍നാഷണല്‍ മുകേഷ് അംബാനിയുടെ ക്യാമ്പ കോളയുടെ പാക്കിംഗ് വര്‍ക്കുകള്‍ നടത്തും.

അതായത് ഇവ ക്യാനുകളിലായി വിപണിയില്‍ എത്തിക്കുന്നത് സിലോണ്‍ ഇന്റര്‍നാഷണല്‍ ആയിരിക്കും. നിലവില്‍ ഇത് ശ്രീലങ്കയില്‍ നിന്നായിരിക്കും വരിക. സിലോണ്‍ ബെവറേജസ് ഇന്ത്യയില്‍ പാക്കേജിംഗ് പ്ലാന്റ് ഉടന്‍ തുടങ്ങും. അവരുടെ പാക്കിംഗ് വര്‍ക്കുകള്‍ ഇന്ത്യയിലേക്ക് മാറ്റാനാണ് പ്ലാന്‍.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

അതിലൂടെ ഇന്ത്യയില്‍ നിന്നു തന്നെ പൂര്‍ണമായ ഉല്‍പ്പാദനം സിലോണ്‍ ബെവറേജസിലൂടെ റിലയന്‍സിന് സാധ്യമാകും. അതേസമയം പുതിയ പ്ലാന്‍ വരുന്നത് വരെ, ക്യാമ്പ കോളയെ സിലോണ്‍ ബെവറേജസ് ശ്രീലങ്കയിലെ ഫാക്ടറിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേരത്തെ കാളി വാട്ടര്‍ വര്‍ക്‌സുമായും കൈകോര്‍ത്തിരുന്നു. ഇത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഇവരാണ് ക്യാമ്പ കോളയുടെ നിര്‍മാണവും വിതരണവും നടത്തുക. അതേസമയം റിലയന്‍സ് കണ്‍സ്യൂമര്‍ ക്യാമ്പ കോളയെ, പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്ന് 2022ലാണ് റിലയന്‍സ് വാങ്ങുന്നത്.

ഈ ഉല്‍പ്പന്നത്തിനും, ബ്രാന്‍ഡിനും പുതിയൊരു ലുക്ക് നല്‍കിയിരിക്കുകയാണ് റിലയന്‍സ്. അതിന് ശേഷം ലോഞ്ച് ചെയ്യാന്‍ പോകുന്നത്. ആന്ധപ്രദേശിലും, തെലങ്കാനയിലുമുള്ള വിപണകളില്‍ ഇത് കൊണ്ടുവന്നു കഴിഞ്ഞു. ഇന്ത്യ ഒന്നാകെ ക്യാമ്പ കോളയെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. പുതിയ കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ എതിരാളികളില്ലാത്ത കരുത്തരായി റിലയന്‍സിനെ മാറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+