Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനി മകള്‍ക്ക് ഇഷയെന്ന് പേരിട്ടത് എന്തിനെന്നറിയുമോ? ഇതാണ് ആ കാരണം

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. അടുത്തിടെയാണ് അദ്ദേഹത്തിന്റെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രീവെഡ്ഡിംഗ് ചടങ്ങുകളായിരുന്നു ഇത്. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.

ആനന്ദിന്റെ ഈ ആഘോഷ പരിപാടികള്‍ നടക്കുന്നതിന് മുമ്പ് അംബാനി കുടുംബം ഇത്ര വലിയ ആഘോഷമായി നടത്തിയത് ഇഷ അംബാനിയുടെ വിവാഹമായിരുന്നു. റിലയന്‍സിലെ ബോര്‍ഡില്‍ അംഗമായ ഇഷയുടെ വിവാഹം വലിയ ആഡംബരത്തിലായിരുന്നു മുകേഷ് അംബാനി നടത്തിയത്. അതേസമയം ഇഷയ്ക്ക് ഈ പേര് നല്‍കിയത് മുകേഷ് അംബാനിയാണ്.

mukesh-ambani-daughter-name

എന്തുകൊണ്ട് ഈ പേര് നല്‍കിയെന്ന് അറിയുമോ? അതൊന്ന് പരിശോധിക്കാം.അടുത്തിടെ വീണ്ടും വൈറലായ അഭിമുഖത്തിന്റെ ക്ലിപ്പിലാണ് നിത അംബാനി തന്റെ മക്കളെ കുറിച്ച് പറയുന്നത്. അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്ന് നടത്തിയ അഭിമുഖമാണിത്. ഇരട്ടക്കുട്ടികളായ ഇഷയെയും ആകാശിനെയും കുറിച്ചാണ് നിത അംബാനി സംസാരിച്ചത്.

ഇരുവര്‍ക്കും പേര് നല്‍കിയതിനെ കുറിച്ചും അവര്‍ പറയുന്നുണ്ട്. ആദ്യ പ്രസവത്തിന്റെ സമയത്ത് താന്‍ യുഎസ്സിലായിരുന്നുവെന്ന് നിത അംബാനി പറയുന്നു. മുകേഷ് അംബാനി ആ സമയം അമേരിക്കയിലേക്ക് വന്നിരുന്നു. ഇന്ത്യക്ക് പുറത്ത് ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ആ സമയം ആഗ്രഹിച്ചിരുന്നതെന്നും നിത അംബാനി വെളിപ്പെടുത്തി.

അതേസമയം മുകേഷ് അംബാനി പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങിയ സമയത്താണ് ഇഷയുടെയും ആകാശിന്റെയും ജനനം. അത് വളരെ നേരത്തെയായിരുന്നു. ഇതേ തുടര്‍ന്ന് മുകേഷിന് തിരിച്ച് യുഎസ്സിലേക്ക് പെട്ടെന്ന് മടങ്ങി വരേണ്ടി വരികയായിരുന്നു. ആ സമയത്താണ് തന്റെ മകള്‍ക്കും മകനും എന്ത് പേരാണ് ഇടേണ്ടതെന്ന് താന്‍ ചോദിച്ചത്.

അപ്പോള്‍ മുകേഷ് പറഞ്ഞ പേരുകളാണ് മക്കള്‍ക്ക് നല്‍കിയത്. മകള്‍ക്ക് ഇഷ എന്ന പേരാണ് മുകേഷ് നല്‍കിയത്. പര്‍വതങ്ങളുടെ ദേവത എന്നായിരുന്നു ഇഷ എന്ന പേരിന് അര്‍ത്ഥം. ആകാശ് എന്ന പേരിന് ആകാശം എന്ന അര്‍ത്ഥം കൂടിയുണ്ട്. അത് മകന് നല്‍കിയെന്നും നിത അംബാനി പറഞ്ഞു.

തന്റെ പ്രസവ സമയം വളരെ തിരക്കേറിയതായിരുന്നുവെന്നും നിത പറഞ്ഞു. ഇന്ത്യയിലെത്തിയ ഉടനെയാണ് താന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ കാര്യം മുകേഷ് അറിയുന്നത്. ഉടനെ അമ്മയെയും ഡോ ഫിറോസയെയും കൂട്ടി അദ്ദേഹം മടങ്ങുകയായിരുന്നു. യുഎസ്സില്‍ എത്തിയത് മുതല്‍ കുട്ടികള്‍ക്ക് എന്ത് പേര് നല്‍കുമെന്നായിരുന്നു ചര്‍ച്ചകള്‍.

തുടര്‍ന്ന് മുകേഷ് തന്നെ പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും നിത അംബാനി വെളിപ്പെടുത്തി.അതേസമയം നിത അംബാനിക്ക് മാത്രമല്ല ഇഷാ അംബാനിക്കും ഇരട്ടക്കുട്ടികളാണ് ജനിച്ചത്. കൃഷ്ണ, ആദിത്യ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+