ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ ആരുടെ കൈയ്യില്‍? വില 90 കോടി; മുകേഷ് അംബാനിയല്ല ആ ഭാഗ്യശാലി
മുംബൈ: അംബാനി കുടുംബം ഇപ്പോള്‍ വലിയൊരു ആഘോഷത്തിലാണ്. ആനന്ദ് അംബാനിയുടെ വിവാഹമാണ് മുംബൈ നഗരത്തെ പോലും ആവേശത്തിലാഴ്ത്തി കൊണ്ട് നടക്കുന്നത്. ആഡംബരത്തിന്റെ കാര്യത്തില്‍ ഒരിഞ്ച് പോലും അംബാനി കുടുംബം പിന്നോട്ട് പോയിട്ടില്ല. അന്താരാഷ്ട്ര തലത്തിലെ വന്‍ സെലിബ്രിറ്റികള്‍ തന്നെ വിവാഹത്തില്‍ പങ്കെടുക്കാനായി മുംബൈയിലെത്തിയിട്ടുണ്ട്.
ആഗോള സെലിബ്രിറ്റിയായ കിം കര്‍ദാഷിയാന്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അയ്യായിരം കോടി രൂപയാണ് വിവാഹ ചടങ്ങുകള്‍ക്കായി മുകേഷ് അംബാനി ചെലവിടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഈ ആഡംബരം ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം അംബാനി കുടുംബം പലവിധ ആഡംബരങ്ങള്‍ കൈവശം വെക്കാറുണ്ട്. മുകേഷ് അംബാനി അതുപോലെ ഒരുപാട് ആഡംബര വസ്തുക്കള്‍ കൈവശമുള്ളയാളാണ്. നിരവധി ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ ആരുടെ കൈവശമാണ് ഉള്ളതെന്ന് അറിയുമോ?
മുകേഷ് അംബാനിയെന്നാണ് ഉത്തരമെങ്കില്‍ അത് തെറ്റാണ്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ കാറുകളിലൊന്നാണ് ഈ കാര്‍. ഈ ആഡംബര കാറിന്റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. മുകേഷ് അംബാനിയുടെക കൈവം അല്ലെന്നേയുള്ളൂ, പക്ഷേ അംബാനി കുടുംബത്തിലാണ് ഈ കാര്‍ ഉള്ളത്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ കൈവശം വെക്കുന്നത്. ഓഡിയുടെ എ9 ചാമിലിയോണ്‍ ആണ് ഈ കാര്‍. രാജ്യത്തെ ഏറ്റവും കരുത്തുറ്റ കാറുകളില്‍ ഒന്നാണിത്. 600 ഹോഴ്‌സ്പവറാണ് ഈ കാറിന് ഉള്ളതെന്ന് ലൈഫ്‌സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് ഈ അത്യാഡംബര കാറിനുള്ളത്.
ഈ കാര്‍ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. വളരെ കുറച്ച് എണ്ണം മാത്രമാണ് വിപണിയില്‍ ഉള്ളത്. വിലയും അതുകൊണ്ട് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 90 കോടി രൂപയാണ് ഈ കാറിന്റെ വില. ഇന്ത്യയില്‍ സാധാരണ 12 കോടി രൂപയാണ് ഏറ്റവും വിലയേറിയ കാറിന് നല്‍കേണ്ടത്. ഇത് റോള്‍സ് റോയ്‌സിന്റെ കാറാണ്. എന്നാല്‍ ഓഡിയുടെ ഈ കാര്‍ സ്‌പെഷ്യല്‍ എഡിഷനാണ്.
ഒരുപാട് പ്രത്യേകതകളും ഓഡിയുടെ ഈ ലിമിറ്റഡ് എഡിഷന്‍ കാറിനുണ്ട്. സ്പാനിഷ് ഡിസൈനറായ ഡാനിയല്‍ ഗാര്‍സിയാണ് ഈ കാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് പെയിന്റ് സിസ്റ്റത്തിന്റെ പേരിലാണ് ഈ കാര്‍ ഏറെ പ്രശസ്തമാണ്. വളരെ ആകര്‍ഷകമായ സ്റ്റൈലാണ് ഈ കാറിനുള്ളത്. അതായത് ഡ്രൈവര്‍ക്ക് ഈ കാറിന്റെ എക്സ്റ്റീരിയര്‍ നിറം ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ മാറ്റാന്‍ സാധിക്കും.
ലോകത്ത് തന്നെ വെറും പതിനൊന്ന് കാറുകള്‍ മാത്രമാണ് ഈ എഡിഷനില്‍ വിറ്റുപോയത്. അതിലൊന്നാണ് നിത അംബാനി സ്വന്തമാക്കിയത്. അതേസമയം മുകേഷ് അംബാനിയുടെ കൈവശമുള്ള ഏറ്റവും ചെലവേറിയ കാര്‍ ബിഎംഡബ്ല്യു 760 എല്‍ഐ ആര്‍മര്‍ കാറാണ്. ഇത് ബുള്ളറ്റ് പ്രൂഫ് വാഹനമാണ്. സെഡ് സെവല്‍ സുരക്ഷാ സംവിധാനങ്ങളും ഈ കാറിലുണ്ട്.












Click it and Unblock the Notifications