Get Updates
Get notified of breaking news, exclusive insights, and must-see stories!

വാച്ച്മാന്റെ മുന്നിലിട്ട് ആകാശിനെ വഴക്ക് പറഞ്ഞ് മുകേഷ് അംബാനി; വെളിപ്പെടുത്തി നിത, കാരണം ഇതാണ്

മുകേഷ് അംബാനി നല്ലൊരു ബിസിനസുകാരന്‍ മാത്രമല്ല, മികച്ചൊരു കുടുംബസ്ഥന്‍ കൂടിയാണ്. അംബാനി കുടുംബം എന്ത് ചെയ്താലും അത് ശരിയായ തീരുമാനമായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ സ്വന്തം മകനെ എല്ലാവരുടെയും മുന്നിലിട്ട് വഴക്ക് പറയുമോ മുകേഷ് അംബാനി. എങ്കില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി തന്നെയാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്തി. വീട്ടിലെ വാച്ച്മാന്റെ മുന്നിലിട്ടാണ് മൂത്ത മകന്‍ ആകാശ് അംബാനിയെ മുകേഷ് വഴക്ക് പറഞ്ഞത്. വാച്ച്മാനോട് മാപ്പുചോദിക്കാനും മുകേഷ് അംബാനി മകനോട് നിര്‍ദേശിച്ചിരുന്നു. സിമി ഗരേവാളുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം നിത അംബാനി വെളിപ്പെടുത്തിയത്.

mukesh-ambani-akash-ambani

അതേസമയം നിതയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. എന്താണ് സംഭവിച്ചതെന്നും നിത വെളിപ്പെടുത്തി. വീട്ടിലെ വാച്ച്മാനോട് ആകാശ് അംബാനി വളരെ മോശമായി പെരുമാറി. അദ്ദേഹത്തോട് തര്‍ക്കിക്കുകയും ചെയ്തു. ഫോണിലൂടെയായിരുന്നു ഈ സംസാരം നടന്നത്. വളരെ പരുഷമായ രീതിയിലായിരുന്നു ആകാശ് സംസാരിച്ചത്. ഇത് മുകേഷ് കേള്‍ക്കാനിടയായി.

ഉടനെ തന്നെ ആകാശിനെ അദ്ദേഹം ശകാരിച്ചു. ഉടനെ തന്നെ നേരിട്ട് പോയി വാച്ച്മാനോട് മാപ്പുചോദിക്കാനും മുകേഷ് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ പോകാനായിരുന്നു നിര്‍ദേശം. ഞാന്‍ ഇത് ദൂരെ നിന്നാണ് കണ്ടത്. അതില്‍ ഇടപെട്ടില്ലെന്നും നിത പറഞ്ഞു.

ആകാശ് മാപ്പുപറയേണ്ടത് അത്യാവശ്യമായ കാര്യമായിരുന്നു. അതിലൂടെ നല്ലൊരു മനുഷ്യനാവാന്‍ ആകാശിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും നിത അംബാനി പറഞ്ഞു. അതേസമയം അംബാനി കുടുംബത്തിന്റെ ഈ പെരുമാറ്റത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചിരുന്നത്.

അധികാരവും പണവുമൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ല എന്ന് മനസ്സിലാക്കി തരുന്നതാണ് ഈ സംഭവം. അഭിമുഖത്തില്‍ കുട്ടികള്‍ക്ക് കുറച്ച് പണം പോക്കറ്റ് മണിയായി കുട്ടികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. അതിലൂടെ മാത്രമേ പണത്തിന്റെ വില അവര്‍ക്ക് മനസ്സിലാവുമായിരുന്നുള്ളൂവെന്നും നിത അംബാനി പറഞ്ഞു. അളവില്‍ കവിഞ്ഞ് പണം നല്‍കാറില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം മുകേഷ് അംബാനി വലിയൊരു നേട്ടം കൂടി ചൊവ്വാഴ്ച്ച സ്വന്തമാക്കിയിരിക്കുകയാണ്. 20 ലക്ഷം കോടി വിപണിമൂല്യമുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് മാറിയിരിക്കുകയാണ്. റിലയന്‍സിന്റെ ഓഹരികളില്‍ രണ്ട് ശതമാനം വര്‍ധനവ4ണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 2957.80 ആണ് ഓഹരി മൂല്യം. മുകേഷ് അംബാനി ആസ്തി 109 ബില്യണായി ഉയര്‍ന്നിരിക്കുകയാണ്. 2024ല്‍ മാത്രം 12.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+