Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യത്തിൽ അംബാനി മാസ്, ടാറ്റയും പിന്നിലല്ല; ഇന്ത്യയിൽ പ്രൈവറ്റ് ജെറ്റ് ഉള്ള പ്രമുഖർ ആരൊക്കെ?

ലോകത്തിലെ അതിസമ്പന്നരുടെ ഒക്കെയും പ്രൗഢിയുടെ അടയാളമായി കണക്കാക്കുന്നത് അവരുടെ വാഹനങ്ങൾ കൂടിയാണ്. കരയിലും ആകാശത്തും ഒക്കെ സഞ്ചരിക്കാൻ അവരെ സഹായിക്കുന്ന ഇവയുടെ വില പലപ്പോഴും ഓരോരുത്തരുടെയും സാമ്പത്തിക ശേഷിയുടെ അടയാളമാകും എന്നത് കൊണ്ട് കൂടിയാണിത്. അത്തരത്തിൽ ലോക സമ്പന്നരുടെ ശേഷി അളക്കുന്ന ഒരു കാര്യമാണ് സ്വന്തമായുള്ള പ്രൈവറ്റ് ജെറ്റുകളുടെ വിവരം.

ഇന്ത്യയിലെ സമ്പന്നരിൽ പലരുടെയും കൈവശം പ്രൈവറ്റ് ജെറ്റുകളുണ്ട്. അതിന്റെ പ്രധാന കാരണം എന്തെന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി മുൻകൂട്ടി തീരുമാനിക്കാത്തത് ഉൾപ്പെടെ നിരവധി വിദേശ യാത്രകൾ ഇവർക്ക് ചെയ്യേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ എയർലൈനുകളുടെ സമയം നോക്കി യാത്ര തീരുമാനിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ പ്രൈവറ്റ് ജെറ്റുകൾ തന്നെയാണ് നല്ല മാർഗം.

rpivatejetsindia

അത്തരത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കണക്കുകൾ പ്രകാരം ഇന്ത്യയിൽ 550 പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. ഇതിൽ സ്വകാര്യ ജെറ്റ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ കാലങ്ങൾ നോക്കിയാൽ രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ, സിനിമാ മേഖലയിലെ വമ്പന്മാർ, ബിസിനസുകാർ എന്നിങ്ങനെ എല്ലാവരും ഇത്തരത്തിൽ പ്രൈവറ്റ് ജെറ്റുകൾ സ്വന്തമാക്കുന്ന പ്രവണത കാണാനുണ്ട്.

എന്നാൽ ഇതിൽ പല വിലയുള്ള ജെറ്റുകൾ ഉൾപ്പെടുന്നുണ്ട്. അതിൽ തന്നെ ഏറ്റവും വിലയേറിയ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കൈവശമാണ്. മുകേഷ് അംബാനിയുടെ ഈ പ്രൈവറ്റ് ജെറ്റിന് 73 മില്യൺ ഡോളർ‌ അഥവാ ഏകദേശം 603 കോടി രൂപയാണ് വില. ഇത്രയും വിലപിടിപ്പുള്ള ഈ പ്രൈവറ്റ് ജെറ്റിൽ അത്യാധുനിക, ആഡംബര സൗകര്യങ്ങൾ ഒരുപാടുണ്ട എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മുകേഷ് അംബാനിയെ കൂടാതെ അനിൽ അംബാനി, ലക്ഷ്‌മി മിത്തൽ, പങ്കജ് മുൻജാൽ, കലാനിധി മാരൻ, നവീൻ ജിൻഡാൽ, അദർ പൂനാവാല, ഗൗതം അദാനി എന്നീ 7 വ്യവസായ പ്രമുഖർക്കാണ് ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റുകൾ സ്വന്തമായുള്ളത്. ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർക്കും സ്വകാര്യ ജെറ്റ് വിമാനങ്ങളുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ബിസിനസുകാരിൽ ഒരാളും, ചാരിറ്റി പ്രവർത്തകനും കൂടിയായ രത്തൻ ടാറ്റയുടെ കൈവശം ദാസോൾട്ട് ഫാൽക്കൺ പ്രൈവറ്റ് ജെറ്റാണ് സ്വന്തമായുള്ളത്. ഇവരെ കൂടാതെ അത്ര പ്രശസ്‌തരല്ലാത്ത എന്നാൽ അതിസമ്പന്നരുടെ പട്ടികയിലുള്ള നൂറിലധികം പേർക്ക് പ്രൈവറ്റ് ജെറ്റുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+