ബുര്‍ജ് ഖലീഫയെ കടത്തിവെട്ടി ആന്റിലിയ; മുകേഷ് അംബാനിയുടെ വസതിയുടെ മൂല്യം എത്രയെന്നറിയുമോ?
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. അദ്ദേഹവും കുടുംബവുമായുളള ഓരോ വാര്‍ത്തയും വൈറലാവാറുണ്ട്. അടുത്തിടെ കന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗുമായി ബന്ധപ്പെട്ടായിരുന്നു അംബാനി കുടുംബം ഏറെ ശ്രദ്ധ നേടിയത്. ആയിരം കോടിയോളമാണ് ഇതിനായി അംബാനി കുടുംബം ചെലവാക്കിയത്.
ഇപ്പോഴിതാ അംബാനി കുടുംബം താമസിക്കുന്ന വീടിനെ കുറിച്ചുള്ള വിവരങ്ങളും വൈറലായിരിക്കുകയാണ്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും അതുപോലെ റിലയന്‍സ് ജിയോയും വലിയ ലാഭം നേടി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കാര്യം ചര്‍ച്ചയാവുന്നത്. ആന്റിലിയയെ കുറിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞുവരുന്നത്.

അംബാനി കുടുംബത്തിന്റെ ഭാഗമായ നിത അംബാനി, ആനന്ദ്, ആകാശ്, ശ്ലോക, പൃഥ്വി, വേദ എന്നിവര്‍ ഈ 27 നിലയുള്ള കെട്ടിടത്തിലാണ് താമസിക്കുന്നത്. പലര്‍ക്കും ഈ അത്ഭുത വീട് എത്ര നിലയുണ്ടെന്ന കാര്യം മറന്നുപോയിരിക്കുകയാണ്. ഇവ നിര്‍മിച്ചിരിക്കുന്നത് 4 ലക്ഷം ചതുരശ്ര മീറ്ററിലാണ്. ഇനി ഇതിന്റെ വില എത്രയാണ് എന്നറിയുമോ? കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും.
15000 കോടിയാണ് ഈ കൊട്ടാരം നിര്‍മിക്കാന്‍ മുകേഷ് അംബാനി ചെലവിട്ടത്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ വീടാണിത്. ഇതിന്റെ നിര്‍മാണവും ഡിസൈനും ആരാണ് തയ്യാറാക്കിയത് എന്നറിയുമോ? പെര്‍ക്കിന്‍സ് ആന്‍ഡ് വില്‍, ഹിര്‍ഷ് ബെഡ്‌നര്‍ അസോസിയേറ്റ്‌സാണ് ഡിസൈന്‍, നിര്‍മാണം എന്നിവരാണ് ആന്റിലിയയുടെ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്.
ആന്റിലിയയില്‍ ഓരോ കാലഘട്ടത്തിലും കൃത്യമായ അപ്‌ഡേഷനുകളും വന്നിട്ടുണ്ട്. അംബാനി കുടുംബത്തിന്റെ പല ആഘോഷപരിപാടികളും ഇവിടെയാണ് നടക്കാറുള്ളത്. അതുകൊണ്ട് ആന്റിലിയ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ദീപാവലി സമയത്ത് ആന്റിലിയയില്‍ ദീപങ്ങള്‍ ചുറ്റും തെളിയിക്കാറുണ്ട്.
അതേസമയം ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ദുബായിലെബുര്‍ജ് ഖലീഫ. ഇതിന്റെ ഉയരം 828 മീറ്ററാണ്. ഇതില്‍ 163 നിലകളാണ് ഉള്ളത്. ആന്റിലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കെട്ടിടം ഒന്നുമല്ലെന്ന് മനസ്സിലാവും. 1.5 ബില്യണാണ് ബുര്‍ജ് ഖലീഫ നിര്‍മിക്കാനായി ചെലവായത്.
അതേസമയം ആന്റിലിയയുടെ മുന്നില്‍ ബുര്‍ജ് ഖലീഫയുടെ വില ഒന്നുമല്ല. 12500 കോടി രൂപയ്ക്കാണ് ബുര്‍ജ് ഖലീഫ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ആന്റിലിയയുടേത് 15000 കോടിയാണ്. ബക്കിംഗ്ഹാം പാലസ് ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തെ ഏറ്റവും വിലയേറിയ വീടും ആന്റിലിയ തന്നെയാണ്.
പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയായ സ്‌കിഡ്‌മോറാണ് ബുര്‍ജ് ഖലീഫ നിര്‍മിച്ചിരിക്കുന്നത്. ഓവിംഗ്‌സ് ആന്‍ഡ് മെറില്‍ ആണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഡ്രിയാന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. ആന്റിലിയയുടെ നിര്‍മാണം 2004ലാണ് ആരംഭിച്ചത്. 2010ലാണ് നിര്‍മാണം പൂര്‍ത്തിയായത്.












Click it and Unblock the Notifications