അനില്‍ അംബാനിയുടെ സമ്പത്ത് വെറും പൂജ്യമാണോ; ഒറ്റരൂപ കൈയ്യില്‍ ഇല്ലേ, ഇതാ കൃത്യമായ കണക്ക്
മുംബൈ: മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇരുവരും തമ്മിലുള്ള തുറന്ന യുദ്ധം തുടക്ക കാലം മുതലേ ചര്‍ച്ചയായതാണ്. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു അനില്‍ അംബാനി. എന്നാല്‍ പിന്നീട് അദ്ദേഹം ബിസിനസ്സില്‍ തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ അനില്‍ അംബാനി ബിസിനസൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വീണുപോയോ.
എന്താണ് ഇക്കാര്യത്തില്‍ സത്യാവസ്ഥ. അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചത് തന്റെ ആസ്തി വെറും പൂജ്യമാണെന്നാണ്. ബ്രിട്ടനിലെ ഒരു കോടതിയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇതോടെ അനിലിനെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.

റിലയന്‍സ് ക്യാപിറ്റല്‍ വിറ്റു
അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലേലത്തില്‍ വെച്ചിരിക്കുകയാണ്. രണ്ടാം റൗണ്ട് ബിഡ്ഡിംഗിലാണ് ഇപ്പോഴുള്ളത്. ഹിന്ദുജ ഗ്രൂപ്പാണ് കൂടുതല്‍ തുക ഈ ലേലത്തില്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.
കടക്കെണിയിലായ കമ്പനിയെ വാങ്ങാനായി 9650 കോടി രൂപയാണ്ഹിന്ദുജ ഗ്രൂപ്പ് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. പക്ഷേ ഈ അവസ്ഥയിലേക്ക് അനില്‍ അംബാനിയെ ചെന്നെത്തിച്ച് എന്ത് കാര്യമാണ്. ബിസിനസ്സില്‍ മുകേഷ് അംബാനിയേക്കാള്‍ വളരെ മുന്നിലായിരുന്നു മുമ്പ് അനില്‍.
ലോകത്തെ കോടീശ്വരന്മാരില്‍ ഒരാള്‍
മുകേഷ് അംബാനിയെ പോലെ ലോകത്തെ വലിയ കോടീശ്വരന്മാരില്‍ ഒരാളായിരുന്നു അനില്‍ അംബാനി. 2020 ഫെബ്രുവരിയിലാണ് ബ്രിട്ടനിലെ ഒരു കോടതിയില്‍ തനിക്ക് ആസ്തി വട്ടപൂജ്യമാണെന്ന് അറിയിച്ചത്. പൂജ്യമാണെന്നാണ് കോടതിയെ അറിയിച്ചത്.
അനില്‍ അംബാനി ബിസിനസ്സില്‍ പച്ചപിടിച്ച് ഏറ്റവും മുകളിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 1.12 ലക്ഷം കോടിയായിരുന്നു. അതായത് യുഎസ് ഡോളര്‍ 13.7 ബില്യണ്‍ വരുമായിരുന്നു ഇത്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
അനില്‍ അംബാനി ശരിക്കും തകര്‍ന്നോ?
അനില്‍ അംബാനി കോടതിയെ അറിയിച്ചത് തന്റെ ആസ്തി മൂല്യം വെറും പൂജ്യമാണെന്നാണ്. സാങ്കേതികമായി നോക്കുമ്പോള്‍ ഇത് ശരിയായിരിക്കും. പക്ഷേ വിലയേറിയ പല വസ്തുക്കളുടെയും ഉടമ ഇപ്പോഴും അദ്ദേഹമാണ്. 17 നിലയുള്ള വമ്പനൊരു വീട് മുംബൈയില്‍ അദ്ദേഹത്തിനുണ്ട്.
20 കോടിയോളം വരുന്ന കാര്‍ കളക്ഷന്‍ അനിലിന് ഉണ്ട്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ യാച്ചുകളും, പ്രൈവറ്റ് വിമാനങ്ങളും അനില്‍ അംബാനിയുടെ പേരിലുണ്ട്. അതുകൊണ്ട് പാപ്പരായി എന്ന് അനിലിന് പൂര്‍ണമായി അങ്ങനെ പറയാന്‍ സാധിക്കില്ല.
ആസ്തിയില്‍ വല്ലാത്ത കുറവ്
അനില്‍ ഇപ്പോഴും ആഢംബരത്തില്‍ തന്നെയാണ് ജീവിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ആസ്തിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നിക്ഷേപങ്ങളും, അതിന്റെ വരുമാനമെല്ലാം ചേര്‍ക്കുമ്പോള്‍ പൂജ്യമല്ല ആസ്തി. ഇപ്പോഴത്തെ നിക്ഷേപങ്ങളും, കൈയ്യിലുള്ള സമ്പത്തും എല്ലാം ചേര്‍ക്കുമ്പോള്‍ 83 മില്യണാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.ഇത് 728 കോടിയോളം വരും.
ഏഷ്യയിലെ ആറാമത്തെ ധനികനായിരുന്നു അനില്‍ അംബാനി ഒരു കാലത്ത്. എന്നാല്‍ മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് അനിലിന് തിരിച്ചടിയുണ്ടാവാന്‍ തുടങ്ങിയത്.












Click it and Unblock the Notifications