ഹാന്‍ഡ്ബാഗിന് മാത്രം 58 ലക്ഷം, ശ്ലോക മേത്ത ചില്ലറക്കാരിയല്ല; ആഡംബര ശേഖരത്തില്‍ ഇക്കാര്യങ്ങള്‍
മുകേഷ് അംബാനിയുടെ മരുമകളാണ് ശ്ലോക മേത്ത. അംബാനിയുടെ കുടുംബത്തിലെ ആദ്യ മരുമകള്‍ എന്നും ഇവരെ വിശേഷിപ്പിക്കാം. എന്നാല്‍ ശ്ലോക ഒരിക്കലും അംബാനി കുടുംബത്തിന്റെ പേരില്‍ മാത്രമല്ല അറിയപ്പെടുന്നത്. നേരത്തെ തന്നെ ഫാഷന്‍ ലോകത്തും, ബിസിനസ് ലോകത്തുമെല്ലാം അവര്‍ അതിപ്രശസ്തയാണ്.
നേരത്തെ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങിലും ശ്ലോക തിളങ്ങിയിരുന്നു. ശോക്ലയുടെ വസ്ത്രധാരണവും ആഭരണ കളക്ഷനുമെല്ലാം ഈ അവസരത്തില്‍ വൈറലായിരുന്നു. നേരത്തെ നിത അംബാനി 451 കോടിയുടെ അത്യാഡംബര വജ്ര നെക്ലേസും ശ്ലോകയ്ക്ക് സമ്മാനിച്ചിരുന്നു. 91 വജ്രങ്ങളായിരുന്നു ഈ നെക്ലേസില്‍ ഉണ്ടായിരുന്നത്.

അതേസമയം അംബാനി കുടുംബം നല്‍കിയ സമ്മാനം ശ്ലോക ഇപ്പോഴും ചടങ്ങുകള്‍ക്ക് ധരിക്കാറുണ്ട്. അതേമയം ശോക്ല പ്രീ വെഡ്ഡിംഗിന് ധരിച്ച വസ്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പച്ച നിറത്തുള്ള മിഡി വസ്ത്രങ്ങളായിരുന്നു ശ്ലോക ധരിച്ചത്. ഇതേ നിറത്തിലുള്ള ഫ്‌ളെയര്‍ പാന്റുകളാണ് ശ്ലോക ധരിച്ചിരുന്നു.
ലോകപ്രശസ്ത ഡിസൈനര്‍ ഓസ്‌കര്‍ ഡി ലാ റെന്റയാണ് ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഈ വസ്ത്രത്തിന്റെ മാത്രം വില 13 ലക്ഷത്തില്‍ അധികം രൂപയാണ്. ആരുമൊന്ന് ഞെട്ടിപ്പോകുന്നതാണ് ഈ വസ്ത്രത്തിന്റെ വില. ശ്ലോകയുടെ വസ്ത്രം മാത്രമല്ല ബാഗും ആഭരണങ്ങളുമെല്ലാം നേരത്തെ വൈറലായിരുന്നു.
പ്രീവെഡ്ഡിംഗിന് ധരിച്ച വസ്ത്രത്തിനൊപ്പം ആഡംബര ബാഗും അവര്‍ കൊണ്ടുവന്നിരുന്നു. ഹെര്‍മസിന്റെ ബാഗാണിത്. 70000 ഡോളറാണ് ഇതിന്റെ വില. അതായത്. ഏകദേശം 58 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഈ ആഡംബര ബാഗ്. അതുപോലെ അത്യാഡംബര വാച്ചും ശ്ലോക ധരിച്ചിരുന്നു.
എമറാള്‍ഡ് പതിപ്പിച്ച പാരറ്റ് മോട്ടിഫ് കാര്‍ട്ടിയര്‍ വാച്ചാണിത്. ഇതിന്റെ വില 93600 രൂപയാണ്. അതേസമയം പ്രീ വെഡ്ഡിംഗിനിടെ നടന്ന ഹഷ്ടാക്ഷര്‍ ചടങ്ങില്‍ സ്വര്‍ണ നിറത്തിലുള്ള ലെഹങ്കയാണ് ശ്ലോക ധരിച്ചത്. അബു ജാനി സന്ദീപ് ഖോസ്ലയാണ് ഇത് ഡിസൈന്‍ ചെയ്തത്. പവിഴത്തില്‍ തീര്‍ത്ത വളകളും, കമ്മലുകളാണ് അവര്‍ ധരിച്ചത്.
അതേസമയം ഇതിനൊക്കെ പുറമേ ആഡംബര ആഭരണങ്ങള്‍ അടക്കം ശ്ലോകയുടെ ശേഖരത്തിലുണ്ട്. 300 കോടിയുടെ ഡയമണ്ട് നെക്ലേസാണ് ഇതിലെ പ്രധാന ആകര്‍ഷണം. ഇതും നിത അംബാനി സമ്മാനമായി നല്‍കിയത്. കാറുകളോടും അവര്‍ക്ക് വലിയ പ്രിയമുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ബെന്റ്‌ലി ബെന്റായിക, ലമ്പോര്‍ഗിനി ഉറൂസ്, എന്നിവയാണ് ഇതിലുള്ളത്.
18 മില്യണ്‍ യുഎസ് ഡോളറാണ് ശ്ലോക മേത്തയുടെ ആസ്തി. 120 കോടി രൂപയോളം വരുമിത്. ഹെര്‍മസിന്റെ മിനി കെല്ലി സെല്ലിയര്‍ ബര്‍ഗോണ്‍ ബാഗും ശ്ലോകയുടെ ശേഖരത്തിലുണ്ട്. ഇതിന്റെ വില 38 ലക്ഷമാണ്. ഗുച്ചി, ഡിയോര്‍, ലൂയി വുയ്‌തോണ്‍ തുടങ്ങിയവയുടെ ബാഗ് ശേഖരങ്ങളും അവര്‍ക്കുണ്ട്.












Click it and Unblock the Notifications