Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സിലെ വീട് വിറ്റാലെന്താ, ഇഷയ്ക്കുണ്ട് മുംബൈയില്‍ കിടിലനൊരു വീട്; ഗുലിറ്റയുടെ പ്രത്യേകത ഇങ്ങനെ

മുംബൈ: മുകേഷ് അംബാനിയുടെ കുടുംബം ആഡംബരത്തില്‍ ഒട്ടും പിന്നില്‍ അല്ല. അവര്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങള്‍ പോലും വൈറലാവാറുണ്ട്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി നേരത്തെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ ഉള്ള വീട് വിറ്റിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. 500 കോടിയോളം രൂപ വില വരുന്നതായിരുന്നു ഈ കൊട്ടാരം പോലുള്ള വീട്.

ഹോളിവുഡ് ദമ്പതിമാരായ ജെന്നിഫര്‍ ലോറന്‍സിനും ബെന്‍ അഫ്‌ളകിനുമായിട്ടാണ് ഇത് വിറ്റത്. അതേസമയം ഇഷ അംബാനിക്കും ഭര്‍ത്താവിനും മുംബൈയില്‍ കിടിലനൊരു വീടുണ്ടെന്ന് എത്ര പേര്‍ക്കറിയാം. ഗുലിറ്റ എന്ന ഈ വീടിന്റെ പ്രത്യേകതകള്‍ എന്താണെന്ന് നോക്കാം.

gulita-isha-ambani-anand-piramal-home

മുംബൈയിലെ ഗ്രാന്‍ഡ് റോഡിലൂടെ പോയാല്‍ ഗുലിറ്റയെന്ന ഈ അത്യാഡംബര കൊട്ടാരം സാധിക്കും. ഗുലീറ്റയെന്ന ഈ കൊട്ടാരം തിളങ്ങുന്ന ഒരു വജ്രം പോലെയാണ്. 2018 ഡിസംബറിലാണ് ഇഷയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് ശേഷം സമുദ്രത്തിനോട് അഭിമുഖമായി നില്‍ക്കുന്ന ഗുലിറ്റയെന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് താമസം മാറുകയായിരുന്നു ഇഷയും ആനന്ദും. നഗരത്തിലെ ഏറ്റവും സുന്ദരവും ആഡംബരവുമായ വീടാണിത്. ആനന്ദ് പിരാമലിന്റെ മാതാപിതാക്കള്‍ വിവാഹ സമ്മാനമായി നല്‍കിയതാണ് ആനന്ദിന്റെ രക്ഷിതാക്കള്‍ വ്യവസായിയായ അജയ് പിരാമലും സ്വാതി പിരാമലുമാണ്.

ഡയമണ്ട് തീമിലാണ് ഗുലീറ്റ നിര്‍മിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയിലായിട്ടാണ് ഈ ആഡംബര ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് നിലകളുണ്ട് ഈ വീടിന്. ഇതിന് മുന്നില്‍ ചില്ലുകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അതിന് ഡയമണ്ട് പാറ്റേണാണ് ഉണ്ട്. കണ്ണാടി കൊട്ടാരം പോലെ തോന്നും ഇത് കണ്ടാല്‍. ഗുലീറ്റ എന്ന പേരിന് നിരവധി അര്‍ത്ഥങ്ങളുണ്ട്.

തത്ത്വജ്ഞാനി, മനോഹരം എന്നിങനെയുള്ള അര്‍ത്ഥവും ഇതിനുണ്ട്. മുംബൈയിലെ വര്‍ളിയിലാണ് ഈ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് അഭിമുഖമായിട്ടാണ് ഈ വീട് നില്‍ക്കുന്നത്. ബാന്ദ്ര-വര്‍ളി സമുദ്രങ്ങളുടെ തമ്മിലുള്ള ബന്ധിപ്പിക്കലും കാണാന്‍ സാധിക്കും.

ഗുലീറ്റയ്ക്ക് എത്ര ചെലവുണ്ടെന്ന് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 53 മില്യണ്‍ യുഎസ് ഡോളറാണ് ഈ ആഡംബര വീടുണ്ടാക്കാനായി പിരാമല്‍ കുടുംബം ചെലവിട്ടത്. ഏകദേശം 510 കോടി രൂപ വരുമിത്. 2012ലാണ് ഈ വീട് നില്‍ക്കുന്ന സ്ഥലം പിരാമല്‍ കുടുംബം വാങ്ങിയത്. നേരത്തെ ഈ സ്ഥലം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ കൈകളിലായിരുന്നു.

എഞ്ചിനീയറിംഗ് കമ്പനിയായ എക്കെര്‍സ്ലി ഒ കലാഹന്‍ എന്ന ലണ്ടന്‍ കമ്പനിയാണ് ഈ ആഡംബര വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിടിലന്‍ ഷാന്‍ഡിലിയറുകളും, ഗംഭീര സീലിംഗുകളും, അത്യാഡുനിക ഫര്‍ണിച്ചറുകളും ഗുലീറ്റയുടെ ആഡംബര വര്‍ധിപ്പിക്കുന്നു. ഇതിലെ ബേസ്‌മെന്റില്‍ ഇരുപത് പ്രീമിയം കാറുകളെ വരെ ഉള്‍ക്കൊള്ളാനാവും. പഠന മുറി, ഗസ്റ്റ് റൂമുകള്‍, ജീവനക്കാര്‍ക്കായി ആഡംബര അപ്പാര്‍ട്‌മെന്റുകള്‍ എന്നിവ ഇതിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+