Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനി മാത്രമല്ല മക്കളും പൊളിയാണ്; ഇഷ മുതല്‍ ആനന്ദ് വരെയുള്ളവരുടെ ആഡംബരം ഇങ്ങനെ

മുംബൈ: മുകേഷ് അംബാനി ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ലാത്തയാളാണ്. നിലവില്‍ ഇന്ത്യയില്‍ സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. അടുത്തിടെ മകന്‍ ആനന്ദിന്റെ പ്രീ വെഡ്ഡിംഗുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയും കുടുംബവും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രണ്ട് പ്രീ വെഡ്ഡിംഗുകളാണ് മുകേഷ് അംബാനി മകന് വേണ്ടി നടത്തിയത്.

ആയിരം കോടിക്ക് മുകളിലായിരുന്നു ആദ്യ പ്രീ വെഡ്ഡിംഗിന്റെ ചെലവ്. നേരത്തെ ഇഷാ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹത്തിനായി കോടികളാണ് മുകേഷ് അംബാനി ചെലവിട്ടത്. ഇനി ആനന്ദിന്റെ വിവാഹം കൂടി വരാനുണ്ട്. എന്നാല്‍ മുകേഷ് അംബാനിയേക്കാള്‍ ആഡംബരത്തിലാണ് മക്കള്‍ ജീവിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം. ഇവരുടെ ലൈഫ്‌സ്റ്റൈല്‍ ഒന്ന് പരിശോധിക്കാം.

ambani-family

റിലയന്‍സിന്റെ വിവിധ ബിസിനസുകളുടെ ഭാഗമാണ് ആനന്ദ് അംബാനി, ഇഷാ അംബാനി, ആകാശ് അംബാനി എന്നിവര്‍. അതിലൂടെ ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ സമ്പാദ്യങ്ങളുമുണ്ട്. ഇതില്‍ ഇഷാ അംബാനിയാണ് ഫാഷന്‍ ലോകത്ത് കൂടുതല്‍ സജീവമായി ഉള്ളത്. റിലയന്‍സ് ട്രെന്‍ഡ്‌സ് അടക്കം വരുന്ന റിലയന്‍സ് റീട്ടെയിലിനെ നിയന്ത്രിക്കുന്നത് ഇഷയാണ്.

റിലയന്‍സ് റീട്ടെയിലിനെ ഇത്രത്തോളം ലാഭകരമായ കമ്പനിയായി വളര്‍ത്തിയതും ഇഷയാണ്. വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതും ഇഷയാണ്. സമ്പത്തില്‍ വളരെ മുന്നിലാണ് ഇഷ. സമുദ്രത്തിനോട് അഭിമുഖമായിനില്‍ക്കുന്ന ഒരു ബംഗ്ലാവ് തന്നെ ഇഷയ്ക്കുണ്ട്. വര്‍ളിയിലാണ് കൊട്ടാര സമാനമായ ഈ വീടുള്ളത്.

ഇഷയുടെ ഈ വീടിന് 452 കോടിയുടെ മൂല്യമാണ് ഉള്ളത്. അഞ്ച് നില കെട്ടിടമാണിത്. ഗുലീറ്റ എന്ന ഈ കൊട്ടാരത്തിന്റെ ഉടമകള്‍ ഇഷ അംബാനിയും ഭര്‍ത്താവായ ആനന്ദ് പിരാമലുമാണ്. ആനന്ദിന്‍രെ പിതാവ് ഇരുവര്‍ക്കുമായി സമ്മാനിച്ചതാണിത്. ഇഷയുടെ വിവാഹ സാരിയുടെ വില കേട്ടാലും അതുപോലെ അമ്പരന്ന് പോകും.

90 കോടിയാണ് ഇതിന്റെ വില. ഇഷയ്ക്ക് അതുപോലെ ആഡംബര വാഹനങ്ങള്‍ നിരവധിയുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് ഗാര്‍ഡാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പത്ത് കോടി രൂപയാണ് ഇതിന്റെ വില. ബെന്റ്‌ലിയും ഇഷയുടെ ശേഖരത്തിലുണ്ട്. ഇഷയുടെ ശേഖരത്തില്‍ 165 കോടിയുടെ വജ്ര മാലയുമുണ്ട്.

അതേസമയം ആകാശും ഭാര്യ ശ്ലോകയും താമസിക്കുന്നത് മുകേഷ് അംബാനിക്കൊപ്പമാണ്. ആകാസിന് 60 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ്, 4 കോടിയുടെ റേഞ്ച് റോവര്‍ എന്നിവ സ്വന്തമായിട്ടുണ്ട്. ആനന്ദ് അംബാനിക്ക് ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമായിട്ടുണ്ട്.

600 കോടിയാണ് ഇതിന്റെ വില. മുകേഷ് അംബാനിയാണ് ഇത് സമ്മാനിച്ചത്. 1.42 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാറും ആനന്ദിനുണ്ട്. റേഞ്ച് റോവര്‍ വോഗ്‌സ്, ബിഎംഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് ജി63 എഎംജി എന്നിവയും ആനന്ദിന്റെയും ആകാശിന്റെയും ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+