അമ്മയ്ക്ക് വേണ്ടി മുകേഷ് അംബാനിയുടെ സഹോദരിമാരുടെ പിറന്നാള്‍ പാര്‍ട്ടി; ആഡംബരം കേട്ടാല്‍ ഞെട്ടും
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. അദ്ദേഹവും കുടുംബവും ആഡംബര പാര്‍ട്ടികള്‍ നടത്തുന്നതില്‍ പേരുകേട്ടവരാണ്. വീട്ടില്‍ നടക്കുന്ന വിവാഹ ചടങ്ങ് പോലും അത്യാഡംബരത്തില്‍ നിറഞ്ഞായിരിക്കും. അതുപോലെ പൊതുമധ്യത്തില്‍ ഇവര്‍ വരുന്നതെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരിക്കും. മുകേഷ് അംബാനിയുടെ സഹോദരിമാരെ കുറിച്ച് പലരും കേട്ടുകാണും.
മുകേഷിനെ പോലെ ഇവരും ആഡംബരത്തില്‍ ഒട്ടും പിന്നില്‍ അല്ലാത്തവരാണ്. നീന കോത്താരി, ദീപ്തി സാല്‍ഗോങ്കര്‍ എന്നിവരാണ് മുകേഷ് അംബാനിയുടെ സഹോദരിമാര്‍. ഇവര്‍ അമ്മയായ കോകിലാബെന്‍ അംബാനിയുടെ 90ാം പിറന്നാളിന് അത്യാഡംബര പാര്‍ട്ടി ഒരുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

പിങ്ക് തീമിലുള്ള പിറന്നാള്‍ ആഘോഷമാണ് അംബാനിയുടെ സഹോദരിമാര്‍ നടത്തിയത്. വസ്ത്രങ്ങളും, കേക്കുകളും, അലങ്കാരങ്ങളുമെല്ലാം പിങ്ക് നിറത്തിലുള്ളതായിരിക്കും. അടുത്തിടെ അംബാനി കുടുംബത്തിന്റെ കാര്യങ്ങള്‍ പങ്കുവെക്കുന്ന ഒരു ഫാന്‍ വെബ്‌സൈറ്റാണ് ഇതിന്റെ കുറച്ച് ഭ ാഗങ്ങള്‍ പുറത്തുവിട്ടത്. തീര്‍ത്തും രസകരമായ ആഘോഷമായിരുന്നു നടന്നത്.
എല്ലാം പിങ്ക് മയമായിരുന്നു. ചടങ്ങിലേക്ക് കോകിലാബെന്‍ അംബാനിയും മക്കളും വരുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മനോഹരമായിരുന്നു വസ്ത്രങ്ങളായിരുന്നു എല്ലാം. ലൈറ്റ് നിറത്തിലുള്ള ഓറഞ്ച് സാരിയായിരുന്നു കോകിലാബെന്‍ ധരിച്ചത്.
ഡെസേര്‍ട്ടുകള്‍ കൊണ്ട് മികച്ചൊരു ഡിസ്‌പ്ലേ ഇവിടെയുള്ള ടേബിളില്‍ ഒരുക്കിയിരുന്നു. അതില്‍ ഭക്ഷണ സാധനങ്ങളുടെ നിര തന്നെയുണ്ടായിരുന്നു. ബ്രൗണി, ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, എല്ലാം പിങ്കിലായിരുന്നു. കടലിനോട് അഭിമുഖമായി നില്‍ക്കുന്ന വാതിലിന്റെ അടുത്ത് ലക്ഷ്മി ദേവിയുടെ പ്രതിമയും സ്ഥാപിച്ചിരുന്നു.
ലക്ഷ്മി ദേവിയുടെ പ്രതിമയില്‍ പിങ്ക് സാരി ധരിപ്പിച്ചിരുന്നു. ടീന അംബാനി, അവരുടെ സഹോദരി ഭാവന, നീലം ഷാ, എന്നിവരെല്ലാം പിങ്ക് സാരിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. കോകിലാബെന്‍ അംബാനിയുടെ 89ാം പിറന്നാളിന് ടീന അംബാനി ഒരു ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു ഇതും വൈറലായി മാറിയിരുന്നു.
ധീരുഭായ് അംബാനിയും കോകിലാബെന്നും 1955ലാണ് വിവാഹിതരാവുന്നത്. 2002ലാണ് ധീരുഭായ് അംബാനി അന്തരിച്ചത്. അതേസമയം മക്കളെല്ലാം കൊട്ടാര സമാനമായ ആഡംബരം സ്വന്തമാക്കിയപ്പോഴും, വളരെ ലളിതമായിട്ടായിരുന്നു കോകിലാബെന്‍ നയിച്ചിരുന്നത്. ബാദുല്‍നാഥ് ക്ഷേത്രത്തിനടുത്ത് ഒരു രണ്ട് മുറി വീട് അവര്‍ക്കുണ്ട്.
ഉഷാ കിരണിലെ ആറുനില കെട്ടിടവും, സീ വിന്‍ഡിലെ പതിനാല് നില കെട്ടിടവും അവര്‍ക്കുണ്ട്. ധീരുഭായ് അംബാനിക്കൊപ്പം കഷ്ടപ്പാടുകളുടെ പടവുകള്‍ താണ്ടിയാണ് അവര്‍ ഇന്ന് കാണുന്ന നിലയിലെത്തിയത്. അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മില്‍ പിതാവ് മരിച്ചപ്പോഴുണ്ടായ തര്‍ക്കം പരിഹരിച്ചതും കോകിലാബെന്നാണ്.












Click it and Unblock the Notifications