Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത അംബാനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്; മകനൊപ്പം ജിമ്മിലെത്തി; കുറച്ചത് ഇത്ര ഭാരം

മുംബൈ: മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി ബിസിനസ് ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. അത് മാത്രമല്ല അറിയപ്പെടുന്ന ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ് അവര്‍. എന്താണ് ഈ പ്രായത്തിലും സൗന്ദര്യ രഹസ്യമെന്ന് പലരും അന്വേഷിക്കാറുണ്ട്. അതിന് പ്രധാന കാരണം അവരുടെ ജീവിതശൈലിയും, ഭക്ഷണരീതിയും, അതിലുപരി മികച്ച വര്‍ക്കൗട്ടുകളുമാണ്.

അധികം ആര്‍ക്കുമറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. മകന്‍ ആനന്ദ് അംബാനി തന്റെ ഭാരം കുറയ്ക്കാനായി കഠിന വ്യായാമത്തിലേര്‍പ്പെട്ടപ്പോള്‍ നിത അംബാനിയും അതിനൊപ്പം ചേര്‍ന്ന് ഭാരം കുറച്ചിരുന്നു എന്നതാണ് ആ രഹസ്യം. അവരുടെ ആ വര്‍ക്കൗട്ടിനെ കുറിച്ച് വിശദമായി ഒന്ന് പരിശോധിക്കാം.

nita ambani

ഫിറ്റ്‌നെസ്സില്‍ വന്‍ ശ്രദ്ധ

നിത അംബാനിക്ക് 59 വയസ്സുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോളിവുഡ് നടിമാര്‍ പോലും തോറ്റുപോകും. അത് മാത്രമല്ല ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ അവര്‍ വളരെ മുന്നിലാണ്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തിനിടെ അവരുടെ രൂപമാറ്റം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വളരെ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിട്ടാണ് നിത അംബാനി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ആദ്യമായിട്ടല്ല അവര്‍ ഇങ്ങനൊരു മാറ്റം ജീവിതത്തില്‍ കൊണ്ടുവരുന്നത്.

മകനൊപ്പം ചേര്‍ന്ന് ഭാരം കുറച്ചു

നിതയുടെ മകന്‍ ആനന്ദ് അംബാനിക്ക് അമിത ഭാരത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഇത് കുറച്ചത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. 18 മാസം കൊണ്ട് 108 കിലോ ഭാരമായിരുന്നു ആനന്ദ് അംബാനി കുറച്ചത്. നിതാ അംബാനി മകനൊപ്പം ഭാരം കുറയ്ക്കാന്‍ മുന്നില്‍ നിന്നിരുന്നു.

അതായത് മകനൊപ്പം അവരും ജിമ്മിലെത്തി. കൃത്യമായ വ്യായാമവും ഭക്ഷണവും അവരെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിച്ചിരുന്നു. പതിനെട്ട് കിലോയാണ് അവര്‍ കുറച്ചത്. പെട്ടെന്നൊരു ദിനം നിതയെ മെലിഞ്ഞ് കണ്ടപ്പോള്‍ ആരാധകര്‍ അമ്പരന്നിരുന്നു. അതിന്റെ കാരണവും ഈ വര്‍ക്കൗട്ടുകളാണ്.

ഭാരം കുറച്ചെടുത്തത് ഇങ്ങനെ

ആദ്യം തന്റെ ഡയറ്റില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് നിത അംബാനി ചെയ്തത്. പിന്നീട് ജീവിതരീതികളും ഒന്നാകെ മാറ്റി. നിത്യേന വര്‍ക്കൗട്ടുകളും ജീവിതത്തില്‍ ശീലമാക്കി. യോഗം, നൃത്തം, നീന്തല്‍ പോലുള്ള കാര്യങ്ങളാണ് അവര്‍ വര്‍ക്കൗട്ടില്‍ ഉള്‍പ്പെടുത്തിയത്. ഭക്ഷണത്തില്‍ ധാരാളം ഫ്രെഷ് ഫ്രൂട്ട്‌സുകളും, പച്ചക്കറികളും അവര്‍ ഉള്‍പ്പെടുത്തി.

അതോടെ ഭാരം തനിയേ കുറയാന്‍ തുടങ്ങി. ഒരു മാജിക് പോലെയായിരുന്നു കാര്യങ്ങള്‍ നടന്നത്. കൃത്യവും ഹെല്‍ത്തിയുമായ ഭക്ഷണവും, ഒപ്പം വ്യായാവും മുറയ്ക്ക് നടന്നതോടെ വിചാരിച്ചതിലും വേഗത്തില്‍ ഭാരം കുറച്ചെടുക്കാന്‍ നിതയ്ക്ക് സാധിക്കുകയായിരുന്നു.

ബീട്രൂട്ട് ജ്യൂസിന്റെ ശക്തി

നിത അംബാനിയുടെ വെയ്റ്റ് ലോസ് പ്രോഗ്രാമില്‍ ഒരു ഗ്ലാസ് ബിട്രൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തിയിരുന്നു. ഇതൊരു കലോറി കുറഞ്ഞ ജ്യൂസാണ്. ഭാരം കുറയ്ക്കണമെങ്കില്‍ ബെസ്റ്റാണ്. യാതൊരു കൊഴുപ്പും ഇതില്‍ ഇല്ല. ഒരുപാട് പോഷകങ്ങളും ഈ ഡ്രിങ്കിലുണ്ട്.ഒരു ദിവസം മുഴുവന്‍ മികച്ച ഊര്‍ജം സമ്മാനിക്കാന്‍ ഈ ജ്യൂസിന് സാധിക്കും. അതിലൂടെ നമ്മുടെ ആവേശം ഒട്ടും ചേര്‍ന്ന് പോകില്ല. മികച്ച വര്‍ക്കൗട്ടുകള്‍ക്കും ഇത് നമ്മളെ സഹായിക്കും.

ബീട്രൂട്ടിന്റെ ഗുണങ്ങള്‍

ബീട്രൂട്ടിന് നിരവധി ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റ്‌സ് ഇതിലുണ്ട്. ധാതുലവണങ്ങളും ബീട്രുട്ടിലുണ്ട്. ആരോഗ്യപ്രദമായ ജീവിത രീതിയുമായി മുന്നോട്ട് പോകാന്‍ ഇത് നമ്മളെ സഹായിക്കും. രക്തസമ്മര്‍ദ നിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. ഭക്ഷണത്തില്‍ അതുകൊണ്ട് ധാരാളം ബീട്രൂട്ട് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നല്ലൊരു സ്മൂത്തികള്‍ക്കൊപ്പം, സലാഡിനൊപ്പം, കറികള്‍ക്കൊപ്പമെല്ലാം ബിട്രൂട്ട് കഴിക്കാം.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

മികച്ചൊരു നര്‍ത്തകി

നല്ലൊരു ഭരതനാട്യം നര്‍ത്തകിയാണ് നിത അംബാനി. പല സന്ദര്‍ഭങ്ങളിലും ക്ലാസിക്കല്‍ ഗാനങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം വെക്കാറുണ്ട്. നൃത്തം ചെയ്യുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. സ്ഥിരമായി ജിമ്മില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഡാന്‍സ് വര്‍ക്കൗട്ട് പരീക്ഷാവുന്നതാണ്. പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ സഹായിക്കും ഇത്. ട്രൈ ചെയ്ത് നോക്കാവുന്നതാണ്. നിത അംബാനിയെ സഹായിച്ചതാണ് നൃത്തച്ചുവടുകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+