Get Updates
Get notified of breaking news, exclusive insights, and must-see stories!

240 കോടി പ്രൈവറ്റ് ജെറ്റ്, 90 കോടിയുടെ ഔഡി; നിത അംബാനിയുടെ ആഢംബര ശേഖരത്തിലെ വമ്പന്‍മാര്‍ ഇവര്‍!!

മുംബൈ: നിത അംബാനി, ബിസിനസ് ലോകത്ത് ഈ പേര് ഒരു ബ്രാന്‍ഡാണ്. അടുത്തിടെ നടന്ന എന്‍എംഎസിസി ഇവന്റ് തന്നെ അതിന് ഉദാഹരണം. ലോകത്തുള്ള ഏത് പ്രമുഖരും അംബാനി കുടുംബം വിളിച്ചാല്‍ പറന്നെത്തും. ഈ പരിപാടിയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ ഇന്ത്യയിലേക്ക് എത്തിയത് തന്നെ അതിന്റെ സൂചനയായിരുന്നു. അത് മാത്രമല്ല, ഐപിഎല്‍ ക്രിക്കറ്റില്‍ അടക്കം സ്വന്തം സാന്നിധ്യം അവര്‍ അടയാളപ്പെടുത്തിയിരുന്നു.

നിത അംബാനി അതുകൊണ്ട് തന്നെ കോടീശ്വര ഭാര്യയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിതയുടേതായി നിരവധി ബിസിനസുകള്‍ വേറെയുണ്ട്. അതേസമയം അവര്‍ ആഢംബര പ്രിയയുമാണ്. അത്തരത്തില്‍ അവര്‍ സ്വന്തമാക്കിയ വസ്തുക്കള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

nita ambani

പ്രൈവറ്റ് ജെറ്റിന്റെ വിലയറിയാമോ?

കോടീശ്വരന്മാരുടെ പ്രിയ വാഹനമാണ് പ്രൈവറ്റ് ജെറ്റുകള്‍. നിത അംബാനിക്കും അതുപോലെ പ്രൈവറ്റ് ജ റ്റെ് സ്വന്തമായിട്ടുണ്ട്. 2007ല്‍ മുകേഷ് അംബാനി തന്നെയാണ് നിതയ്ക്ക് പ്രൈവറ്റ് ജെറ്റ് സമ്മാനമായി നല്‍കിയത്. ഇതൊരു ആഢംബര കോര്‍പ്പറേറ്റ് ജെറ്റാണ്.

നിതയുടെ 44ാം പിറന്നാളിന് സമ്മാനമായി നല്‍കിയതാണ് ഈ പ്രൈവറ്റ് ജെറ്റ്. ഇതിന്റെ വില 240 കോടിയോളം വരും. ഇത്രയും വലിയൊരു സമ്മാനം ആരെങ്കിലും സ്വന്തം ഭാര്യക്ക് നല്‍കിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

ഓഡിയുടെ ബാറ്റ് മൊബീല്‍

നിത അംബാനി ഒരു വാഹന പ്രേമിയാണ്. അത് ആര്‍ക്കെങ്കിലും അറിയുമോ? ആഡംബര-സ്‌പോര്‍ട്‌സ് കാറുകളുടെ വലിയൊരു ആരാധികയാണ് അവര്‍. അവരുടെ ശേഖരത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള വാഹനങ്ങളിലൊന്ന് ഔഡിയാണ്.

അവരുടെ എ9 ചാമിലിയോണ്‍ ആണ് നിതയുടെ ശേഖരത്തിലെ സൂപ്പര്‍ സ്റ്റാര്‍. ഇതൊരു ലിമിറ്റഡ് എഡിഷന്‍ കണ്‍സെപ്റ്റ് കാറാണ്. ശരിക്കും പറഞ്ഞാല്‍ ഡിസി കോമിക്‌സിലെ ബാറ്റ്മാന്റെ ബാറ്റ് മൊബീല്‍ പോലെയുണ്ടാവും ഈ കാര്‍ കാണാന്‍. ഇതിന്റെ വില 90 കോടി രൂപയാണ്. കേട്ടാല്‍ തന്നെ ആരും ഞെട്ടിപ്പോകും.

ഒരു വെറൈറ്റി പിടിച്ചാലോ? കങ്കാരു കറി കൂട്ടിയിട്ടുണ്ടോ? ഈ ഓസ്‌ട്രേലിയന്‍ ഫുഡുകള്‍ നമ്മളെ കൊതിയന്മാരാക്കും!!

വസ്ത്രങ്ങളിലും വലിയ താല്‍പര്യം

നിത അംബാനിക്ക് വസ്ത്രങ്ങളോട് വലിയ താല്‍പര്യമുണ്ട്. പ്രത്യേകിച്ച് പരമ്പരാഗത വസ്ത്ര സങ്കല്‍പ്പങ്ങളാണ് അവര്‍ക്കിഷ്ടം. സാരികളാണ് അതില്‍ തന്നെ പ്രിയപ്പെട്ടവ. മികച്ചൊരു ഫാഷന്‍ സെന്‍സും അവര്‍ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സാരികളിലൊന്ന് അവര്‍ക്കുണ്ട്.

രത്‌നങ്ങള്‍ പതിപ്പിച്ച സാരിയാണ് ഇതിലെ ഏറ്റവും വില പിടിപ്പുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ എത്തിയപ്പോള്‍ അവര്‍ ധരിച്ച സാരിയാണിത്. 40 ലക്ഷം മുതല്‍ 40 കോടി രൂപ വരെ ഇതിന് വിലയുണ്ടെന്നാണ് അഭ്യൂഹം.

ആഭരണങ്ങളുടെ കളക്ഷന്‍

നിതയ്ക്ക് ആഭരണങ്ങളുടെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്. പ്രിസ്റ്റീന്‍ ഡയമണ്ട് നെക്ലേസുകള്‍, പരമ്പരാഗതമായ സ്വര്‍ണാഭരണങ്ങള്‍, അപൂര്‍വങ്ങളായ രത്‌ന മോതിരങ്ങള്‍, വജ്രങ്ങള്‍, എന്നിവയെല്ലാം നിതയുടെ ശേഖരത്തിലുണ്ട്.

ഇതിന്റെ വില ഏകദേശം നൂറ് കോടി രൂപയോളം വരും. അതില്‍ നിന്ന് തന്നെ ആഭരണത്തിലും നിതയ്ക്ക വളരെയേറെ താല്‍പര്യമുണ്ടെന്ന് വ്യക്തമാണ്.

പുരാവസ്തുക്കളുടെ ശേഖരം

പുരാവസ്തു ശേഖരത്തിലും നിതയ്ക്ക് താല്‍പര്യമുണ്ട് വളരെ പ്രശസ്തമായ ഒരു ടീ സെറ്റ് അവര്‍ക്കുണ്ട്. ജപ്പാനിലെ ഏറ്റവും പുരാതനായ പാത്ര നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണിത്. പ്ലാറ്റിനത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ഒപ്പം 22 ക്യാരറ്റ് സ്വര്‍ണവും പൂശിയിട്ടുണ്ട്. വളരെ ഭംഗിയേറിയ ഒരു ചായ സെറ്റാണിത്. ഒന്നര കോടിയോളം രൂപ വരും ഇതിന്.

ഹാന്‍ഡ്ബാഗും ലിപ്സ്റ്റിക്കും

നിത ഉപയോഗിക്കുന്നത വിലയേറിയ ബാഗുകളാണ്. പ്രമുഖ ഡിസൈനര്‍ ലേബലുകളിലുള്ളതാണിത്. ജിമ്മി ചൂ, ഹെര്‍മസ്, മള്‍ബറി, ഫെന്‍ഡി, പ്രാഡ തുടങ്ങി ബ്രാന്‍ഡുകളെല്ലാം നിതയുടെ കൈവശമുണ്ട്.

2.6 കോടി വില വരും ഇതിന്. അുപോലെ പ്രത്യേകം ഡിസൈന്‍ ചെയ്ത കസ്റ്റമൈസ്ഡ് ലിപ്സ്റ്റിക്കുകളും അവരുടെ കൈവശമുണ്ട്. ഗോള്‍ഡും സില്‍വറും നിറത്തിലുള്ളതാണിത്. ഇതിന് 40 ലക്ഷം രൂപ വിലവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+