90 കാരറ്റിന്റെ ഡയമണ്ട് മോതിരം, ഗുച്ചിയുടെ വസ്ത്രം, നിത അംബാനി ധരിച്ചതിന്റെ വില ഞെട്ടിക്കും
മുംബൈ: ആഢംബര കാര്യത്തില്‍ അംബാനി കുടുംബത്തോളം ആരും മികച്ചതായി വരില്ല. ഇതില്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, ഫാഷനില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും മുമ്പിലാണ്. അവര്‍ ഓരോ ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളോ ആഭരണങ്ങളോ നമ്മളെ ശരിക്കും ഞെട്ടിക്കുന്ന മോഹവില ലഭിക്കുന്ന കാര്യങ്ങളായിരിക്കും.
അതേസമയം വിവിധ ചടങ്ങുകളിലായി നിത അംബാനി ധരിച്ച രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒന്ന് ഒരു സാരിയാണ്. രണ്ടാമത്തേത് ഒരു മോതിരമാണ്. രണ്ടിന്റെ വില നിങ്ങളെ ഞെട്ടിക്കാന്‍ പോകുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍ എന്ന് നോക്കാം.

നിത അംബാനി ധരിച്ച ഒരു ഡയമണ്ട് മോതിരമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് ഇത് ധരിച്ചിരിക്കുന്നത്. ഇതിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു നിത എല്ലാവരെയും ഞെട്ടിച്ചത്.
ഇതൊരു റെഡ് കാര്‍പ്പറ്റ് പോലുള്ള പരിപാടിക്ക് സമാനമായിരുന്നു. ഇതില്‍ അവര്‍ ധരിച്ച കമ്മല്‍ രാജ്യത്ത് തന്നെ ഏറ്റവും വലിപ്പമേറിയ രത്‌ന കമ്മലുകളായിരുന്നു. വളരെ വിലയേറിയതും ആകര്‍ഷകവുമായിരുന്നു ഈ കമ്മല്‍. മോതിരത്തിനൊപ്പം ഏറെ ചര്‍ച്ചയായതാണ് ഈ കമ്മലും.
ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അവരുടെ വൈറല്‍ വീഡിയോയില്‍ ഈ ആഭരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. നിത അംബാനി ധരിച്ച മോതിരം 90 ക്യാരറ്റിന്റേതാണ്. ഇതിന്റെ വില അഞ്ച് മില്യണ്‍ യുഎസ് ഡോളറാണ്. ഇത് ഇന്ത്യയില്‍ എത്ര വരുമെന്ന് അറിയുമോ. 40 കോടി രൂപയ്ക്കും മുകളില്‍ വരും ഈ തുക.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഈ മോതിരം വെറും ഒരു തവണ മാത്രമാണ് നിത ധരിച്ച് കണ്ടിരിക്കുന്നത്. എന്‍എംഎസിസി ചടങ്ങിനായി മാത്രം പ്രത്യേകം വാങ്ങിയതാണ് ഈ ഡയമണ്ടുകളെന്ന് വ്യക്തം. സ്വര്‍ണത്തിന്റെയും എമറാള്‍ഡിന്റെയും വലിയൊരു ശേഖരം തന്നെ നിതാ അംബാനിക്കുണ്ട്. അതുകൊണ്ട് ഇനിയൊരിക്കല്‍ കൂടി ഈ മോതിരം ധരിക്കുമോ എന്ന് കണ്ടറിയണം.
നേരത്തെ ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസും അവര്‍ മരുമകള്‍ ശ്ലോക മേത്തയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. 500 കോടിയാണ് മഞ്ഞ വജ്രങ്ങള്‍ പതിപ്പിച്ച ഈ മാലയുടെ വില. അതേസമയം എന്‍എഎസിസിയുടെ സൗണ്ട് ഓഫ് മ്യൂസിക് എന്ന ആദ്യ പരിപാടിക്ക് നിത ധരിച്ച വസ്ത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്.
പൂക്കള്‍ നിറഞ്ഞ ഒരു വസ്ത്രമാണ് ഇവര്‍ ധരിച്ചത്. ഗുച്ചിയുടെ സില്‍ക്ക് വസ്ത്രമാണിത്. ഇതിന്റെ വില 4500 പൗണ്ടാണ്. ഏകദേശം 4.6 ലക്ഷം രൂപയോളം വരും ഇതിന്റെ വില. ഇതിനൊപ്പം വജ്രം കൊണ്ടുള്ള കമ്മലുകളും അവര്‍ ധരിച്ചിരുന്നു. നിരവധി പേരാണ് ഇഷാ അംബാനിയുടെ മൂത്ത ചേച്ചിയെ പോലെയുണ്ട് നിത അംബാനിയെ കാണാനെന്ന് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications