Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയെ വിവാഹം ചെയ്തിട്ടും നിത ജോലിക്ക് പോയി, പ്രതിഫലമായി ലഭിച്ചത് ഇത്ര

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ അറിയാത്തവരായി ഇല്ല. മുകേഷിന്റെ ഭാര്യയെന്ന നിലയില്‍ നിന്ന് അവര്‍ ഒരുപാട് മുന്നിലെത്തി കഴിഞ്ഞു. നിത അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടെ ആഗോള തലത്തില്‍ തന്നെ അവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മകന്‍ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗില്‍ ഏറെ തിളങ്ങിയതും നിത അംബാനിയായിരുന്നു.

അവരുടെ 600 കോടിയുടെ നെക്ലേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ കമ്മലുകളും മോതിരവും വൈറലായിരുന്നു. എന്നാല്‍ നിത അംബാനി മുകേഷ് അംബാനിയെ വിവാഹം കഴിച്ചിട്ടും ജോലിക്ക് പോയിരുന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. പലര്‍ക്കും അറിയാന്‍ ഒട്ടും സാധ്യതയില്ലാത്ത കാര്യമാണിത്.

nita-ambani-old-job

നിത അംബാനി വിവാഹം കഴിഞ്ഞിട്ടും ലളിതമായി ജീവിക്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ട് വിവാഹം കഴിഞ്ഞിട്ടും അവര്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഒരു സ്‌കൂള്‍ അധ്യാപികയായിട്ടായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അന്ന് നിത ജോലിക്ക് പോകുന്നത് വലിയ വാര്‍ത്തയായിരുന്നു. കാരണം അത്രയും വലിയ സമ്പന്ന കുടുംബത്തിന്റെ ഭാഗമായ ഒരാള്‍ കുറഞ്ഞ ശമ്പളമുള്ള ഒരു ജോലിക്ക് പോകുന്നതായിരുന്നു പലരെയും അമ്പരപ്പിച്ചിരുന്നത്.

അന്ന് അധ്യാപികയായിട്ടുള്ള സേവനത്തിന് മാസം 800 രൂപയാണ് നിതയ്ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ഇന്ന് 600 കോടിയുടെ നെക്ലേസ് ധരിക്കുന്ന നിതയാണ് ഒരിക്കല്‍ 800 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്നതെന്ന് ഓര്‍ക്കണം.

സിമി ഗരേവാളുമായുള്ള അഭിമുഖത്തിലായിരുന്നു നിത അംബാനി ആ രഹസ്യം വെളിപ്പെടുത്തിയത്. തന്നെ നോക്കി പലരും പരിഹസിച്ച് ചിരിക്കാറുണ്ടായിരുന്നു. നഴ്‌സറിയിലെ അധ്യാപികയായി താന്‍ ജോലി ചെയ്തിരുന്ന കാര്യം പലര്‍ക്കും തമാശയായിട്ടാണ് തോന്നിയതെന്നും നിത പറയുന്നു. അതേസമയം അഭിമുഖത്തില്‍ മുകേഷ് അംബാനിയുമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നിത സ്‌കൂള്‍ അധ്യാപികയുടെ ജോലിക്ക് പോയി തുടങ്ങിയത്. ആ സമയത്ത് നിത തനിക്ക് ലഭിക്കുന്ന 800 രൂപ പ്രതിഫലത്തില്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ പണം നല്‍കാറുള്ളത് നിതയാണെന്നും മുകേഷ് വ്യക്തമാക്കി.

അതേസമയം സ്‌കൂള്‍ അധ്യാപികയായുള്ള ജോലി താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് നിത അംബാനി പറയുന്നു. വലിയ സംതൃപ്തി നല്‍കിയിരുന്നു ആ ജോലി. ആളുകള്‍ എന്നെ പരിഹസിക്കുന്നതിനേ കുറിച്ച് എനിക്ക് വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. അതിനെ കുറിച്ച് ആലോചിച്ച് വെറുതെ സമയം കളയാറില്ലെന്നും നിത പറഞ്ഞു.

അതേസമയം ഇന്ന് നിത ലോകത്തെ തന്നെ ഏറ്റവും സമ്പന്നയായ സ്ത്രീകളിലൊരാളാണ്. റിലയന്‍സ് ഗ്രൂപ്പിന്റെ ബോര്‍ഡില്‍ അടക്കം നിത അംഗമാണ്. അതിന് കോടികള്‍ പ്രതിഫലമായി അവര്‍ക്ക് ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+