അംബാനി കുടുംബത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി, ആനന്ദിന്റെ വിവാഹത്തിന് മുകേഷ് അംബാനി ചെലവിടുന്നത് ഇത്ര
മുംബൈ: അംബാനി കുടുംബത്തില്‍ വമ്പനൊരു വിവാഹം നടക്കാന്‍ പോവുകയാണ്. മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയുമാണ് വിവാഹം. 2023 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അതേസമയം അടുത്ത് തന്നെ നടക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു ആനന്ദിന്റെ വിവാഹം.
അംബാനി കുടുംബത്തില്‍ ഇതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. അതേസമയം ഇതിനോടകം ഈ വിവാഹത്തിന്റെ ബജറ്റ് വൈറലായിരിക്കുകയാണ്. കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇഷാ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് 900 കോടിയിലേറെയായിരുന്നു മുകേഷ് അംബാനി ചെലവിട്ടത്. മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിനും ഇതേ തുക തന്നെയാണ് ചെലവിട്ടത്.

അതേസമയം ഇളയ മകന്‍ ആനന്ദിന്റെ വിവാഹത്തിന്റെ ചെലവ് ഇതിനെയെല്ലാം മറികടക്കും. ആയിരം കോടിയിലേറെ രൂപയുടെ ചെലവാണ് ഈ വിവാഹത്തിനുണ്ടാവുക. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരിക്കും ഇത്. മാര്‍ച്ച് ആദ്യ വാരം പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിക്കും.
അംബാനി കുടുംബത്തിന്റെ പ്രീ വെഡ്ഡിംഗ് കാര്‍ഡ് നേരത്തെ പുറത്തിറക്കിയിരുന്നെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന. മാര്‍ച്ച് മൂന്ന് വരെ ഇത് നീളും. ഗുജറാത്തിലെ ജാംനഗറിലും റിലയന്‍സ് ഗ്രീന്‍സ് തന്നെയായിരിക്കും വേദി. അംബാനി കുടുംബത്തിന് ഏറെ ബന്ധമുള്ള ഇടമാണിത്.
ജാംനഗറും അംബാനി കുടുംബവും തമ്മില്‍ വലിയ ബന്ധമുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റീഫൈനിംഗ് കോംപ്ലക്‌സ് ഇവിടെയാണ് മുകേഷ് അംബാനി നിര്‍മിക്കുന്നത്. പത്ത് മില്യണ്‍ വൃക്ഷങ്ങളാണ് ഇവിടെ വെച്ച് പിടിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മാന്തോട്ടമാണ് ഇവിടെയുള്ളത്.
ലോകത്തിന്റെ പല ഭാഗത്ത് നിന്നും രക്ഷപ്പെടുത്തിയതും, വംശനാശം വന്നതുമായ മൃഗങ്ങളുടെ സങ്കേതം കൂടിയാണിത്. അങ്ങനെ പച്ചപ്പരവതാനി വിരിച്ചത് പോലെയുള്ള പ്രകൃതി രമണീയമായ ഇടമാണിത്. ശാന്തമായ അന്തരീക്ഷത്തില്‍ ചടങ്ങുകള്‍ നടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അംബാനി കുടുംബം. അതേസമയം വിവാഹ വേദിയില്‍ വ്യത്യാസമുണ്ടായേക്കാം.
അതേസമയം ജൂലായിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചന. മുംബൈയിലോ വിദേശത്തോ ആയിരിക്കും വിവാഹ വേദി. ബോളിവുഡില്‍ നിന്നും, കായികം, രാഷ്ട്രീയം, ബിസിനസ് മേഖലകളില്‍ നിന്നും സെലിബ്രിറ്റികള്‍ പങ്കെടുക്കും. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, നരേന്ദ്ര മോദി, ബില്‍ ഗേറ്റ്‌സ് എന്നിവരെല്ലാം പങ്കെടുക്കുമെന്നാണ് അഭ്യൂഹം.












Click it and Unblock the Notifications